ബാബരി മസ്ജിദ് കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു

ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശവുമായി  ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. ഈ മാസം29 ന് കേസ് പരിഗണിക്കാമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും അഞ്ചംഗ ബെഞ്ചിലെ ജസ്‌ററിസ് എസ്.എ ബൊബ്‌ഡെയുടെ അസൗകര്യമാണ് കേസ് മാറ്റിവെക്കാന്‍ കാരണമായത്.

കഴിഞ്ഞയാഴ്ചയാണ് ബാബരി കേസ് പരിഗണിക്കുന്നതിനുള്ള ബെഞ്ച് പുന സംഘടിപ്പിച്ച് ചീഫ് ജസ്റ്റിസിന്റെ അറിയിപ്പ് വന്നത്. നേരത്തെ ഈ മാസം 11 ന് കേസ് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ബെഞ്ചിലുണ്ടായിരുന്ന ജസ്‌ററിസ് യു.യു ലളിത് പിന്മാറിയതോടെ അതു നീളുകയായിരുന്നു. ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, അശോക് ഭൂഷണ്‍ എന്നിവരെ ഉള്‍പ്പെടുത്തി ബെഞ്ച് പുന സംഘടിപ്പിക്കുകയും 29 ന്  കേസ് പരിഗണിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter