താന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ബംഗാളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മമതാ ബാനർജി
കൊല്‍ക്കത്ത: അനധികൃത പൗരന്മാരെ തടവിലിടാൻ കർണാടകയിലും ആസാമിലും ഡിറ്റക്ഷൻ സെന്ററുകളുടെ നിർമ്മാണം പുരോഗമിക്കുന്നുവെന്ന വാർത്തകൾക്കിടെ പശ്ചിമ ബംഗാളില്‍ ഡിറ്റക്ഷന്‍ സെന്ററുകള്‍ തുടങ്ങില്ലെന്ന് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ബംഗാളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്നും ഡിറ്റക്ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങില്ലെന്നും മമത വ്യക്തമാക്കി. ആര്‍ക്കും രാജ്യത്ത് നിന്നോ സംസ്ഥാനത്ത് നിന്നോ പുറത്തുപോകേണ്ടി വരില്ലെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. പൗരത്വം പോലെ ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കില്ല. രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ ആവര്‍ത്തിച്ച മമതാ ബാനര്‍ജി വോട്ട് ചെയ്യാന്‍ പ്രായമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന് പറയുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ അനുവിക്കില്ലെന്നും മമതാ ബാനര്‍ജി ആവര്‍ത്തിച്ചു വ്യക്തമാക്കി. മതത്തിന്റെ പേരിലുള്ള യാതൊരുവിധ വിവേചനവും അനുവദിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. ഭാഗമായിമുര്‍ഷിദാബാദിന് സമീപമുള്ള സാഗര്‍ദിഗിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter