സമസ്ത അംഗീകൃത മദ്‌റസകള്‍ പതിനായിരം: ആഘോഷ പരിപാടികള്‍ക്ക് തുടക്കം
കോഴിക്കോട്: കേരളീയ മുസ്‌ലിം നവോത്ഥാന മുന്നേറ്റത്തില്‍ നിർണായക പങ്കു വഹിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപസമിതിയായ സമസ്ത ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ പതിനായിരം തികഞ്ഞതുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍ക്ക് തുടക്കം. ആഘോഷ പരിപാടികൾ വിദ്യാഭ്യാസ സെമിനാറോടെയാണ് തുടക്കം കുറിക്കപ്പെട്ടത്. മദ്‌റസകളുടെ നിസ്തുലമായ പങ്കും മത വിദ്യാഭ്യാസം സമൂഹത്തില്‍ സൃഷ്ടിച്ച വിപ്ലവാത്മകമായ മാറ്റത്തിന്റെ മഹത്വവും സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു. മതേതരത്വവും സമാധാനവും നിലനിര്‍ത്താന്‍ പ്രാഥമിക മതവിദ്യാഭ്യാസ സംവിധാനം രാജ്യത്തുടനീളം സാധ്യമാക്കണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു.

വളര്‍ന്നു വരുന്ന വര്‍ഗീയതയും ഭീകരവാദ പ്രവര്‍ത്തനങ്ങളും ഇല്ലായ്മ ചെയ്യാന്‍ മത വിദ്യാഭ്യാസത്തിന്റെ വ്യാപനം രാജ്യത്ത് അനിവാര്യമാണെന്നും അതിനായുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തണമെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയർത്തി.

ആഘോഷങ്ങളുടെ ഭാഗമായി സമസ്തയുടെ ചരിത്രം പ്രതിപാദിക്കുന്ന ഹെരിറ്റേജ് എക്സ്പോ കോഴിക്കോട്ട് നടന്ന് കൊണ്ടിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter