കർണാടക സ്കൂൾ സിലബസിൽ നിന്ന്  ടിപ്പു സുല്‍ത്താനെയും മുഹമ്മദ്​ നബിയെയും യേശുക്രിസ്​തുവിനെയും ഒഴിവാക്കിയതില്‍  എതിർപ്പുമായി ഡികെ
ബംഗളൂരു: കര്‍ണാടകയിലെ പാഠപുസ്​തകങ്ങളില്‍ നിന്നും ടിപ്പു സുല്‍ത്താനെയും മുഹമ്മദ്​ നബിയെയും യേശുക്രിസ്​തുവിനെയും ഒഴിവാക്കിയതില്‍ പ്രതി​ഷേധവുമായി കര്‍ണാടക കോണ്‍ഗ്രസ്​ അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ''ബി.ജെ.പി സര്‍ക്കാര്‍ എല്ലാം രാഷ്​ട്രീയമാക്കുകയാണ്​. അവര്‍ക്ക്​ വ്യക്തിഗത അജണ്ടക്കൊപ്പം ചരിത്രപരമായ അജണ്ടയുമുണ്ട്. ഇത്​ അംഗീകരിക്കാനാകില്ല. അവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ടിപ്പുവും ഹൈദരാലിയും മുഹമ്മദ്​ നബിയുമെല്ലാം ചരിത്രമാണ്​. ജോയിന്‍റ്​ കമ്മിറ്റി സെഷനില്‍ പ​െങ്കടുത്ത്​ ഇന്ത്യയുടെ പ്രസിഡന്‍റ്​ തന്നെ ടിപ്പുവിനെ സ്​തുതിച്ചിട്ടുണ്ട്​. ടിപ്പു ജയന്തി ആഘോഷിക്കുന്നതും ആഘോഷിക്കാതിരിക്കുന്നതും വേറെ കാര്യമാണ്​.

ചരിത്രം ചരിത്രമാണ്​. പാഠപുസ്​തക ഡ്രാഫ്​റ്റ്​ കമ്മിറ്റി കരിക്കുലം മാറ്റാന്‍ ശ്രമിക്കുകയാണ്​. ഇത്​ ശരിയല്ല. നമുക്ക്​ ചരിത്രത്തെ മാറ്റാനാകില്ല'' - ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter