വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും കീഴടക്കിയത് വലിയ തെറ്റ്: ഇസ്രായേൽ മുൻ വിദേശകാര്യ മന്ത്രി
തെൽ അവീവ്: വെസ്റ്റ് ബാങ്കിന്റെ കൂടുതൽ ഭാഗങ്ങൾ കീഴടക്കുമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനയും അതിനെ പിന്തുണക്കുന്ന അമേരിക്കയുടെ നിലപാടും പുറത്ത് വന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി ഇസ്രായേൽ മുൻ വിദേശകാര്യ മന്ത്രി. മുൻ വിദേശകാര്യമന്ത്രി സിപി ലിവ്നിയാണ് ഇസ്രായേലിന്റെ നിലപാടിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ വലിയ ഭാഗവും ഇസ്രായേലിനോട് കൂട്ടിച്ചേർത്തത് ചരിത്രപരമായ തെറ്റാണെന്ന് അവർ വ്യക്തമാക്കി. ഇത് ഫലസ്തീനികളോടെന്നപോലെ ഇസ്രായേലിനോടുമുള്ള തെറ്റാണെന്നും അവർ പറഞ്ഞു. വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് മുൻ വിദേശകാര്യ മന്ത്രി ഇസ്രായേലിന്റെ നിലപാടുകളെ തള്ളി രംഗത്തെത്തിയിരിക്കുന്നത്. ഫലസ്തീനുമായി സമാധാനപരമായ സഹവർത്തിത്വമാണ് ഇസ്രായേൽ സ്വീകരിക്കേണ്ടതെന്നും അവർ വ്യക്തമാക്കി

നേരത്തെ വെസ്റ്റ് ബാങ്ക് കീഴടക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ വിമർശനമുന്നയിച്ചിരുന്നു. ഐക്യരാഷ്ട്രസഭയും അറബ് ലീഗും ഈ നീക്കത്തെ അപലപിച്ചിരുന്നു. എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഇസ്രായേൽ തീരുമാനം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter