'മോഡിഫൈഡ്' ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷം ഭീതിയില്‍ തന്നെയാണ്
മെയ് 23 നായിരുന്നു പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പിന്റെ റിസല്‍ട്ട് വന്നത്,രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തോടെ വീണ്ടും മോദിസര്‍ക്കാറിന് അധികാരത്തിലേറാന്‍ വീണ്ടും പച്ചക്കൊടി,അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ മോശം ഭരണമെന്ന് വിലയിരുത്തിയിട്ടും ഫലമുണ്ടായില്ല, ബി.ബി.സി അടക്കം ഇന്ത്യയില്‍ ന്യൂനപക്ഷ മുസ്‌ലിംകള്‍ ഭീതിതരാണെന്നും റിപ്പോര്‍ട്ടെഴുതി, ടൈം മാഗസിന്‍ ഇന്ത്യയെ വിഭജിക്കുന്ന തലവനായി മോദിയെ കുറിച്ച് കവര്‍ സ്‌റ്റോറി എഴുതി,എന്നിട്ടും ഫലമുണ്ടായില്ല,
റിസല്‍ട്ട് പുറത്ത് വന്ന് അഞ്ചു ദിനം പിന്നിടുമ്പോഴേക്ക് ന്യൂനപക്ഷ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്.
ബീഹാറിലും മധ്യപ്രദേശിലും കാശ്മീരിലും ഹരിയാനയിലുമായി ചത്തീസ്ഗഢിലുമായി നിരവധി അക്രമ സംഭവങ്ങള്‍ തിരിച്ചുവരുന്ന ആള്‍ക്കൂട്ട വധത്തെയും പശുക്കൊലകളെയും ഓര്‍മ്മിപ്പിക്കുന്നു.
ബിബിസി ഡോക്യുമെന്‍ററി
നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരിച്ചിരുന്ന 2014-2019 കാലത്ത് ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥയെകുറിച്ചായിരുന്നു ബി.ബി.സി ചാനല്‍ ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നത്,
ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് ആസ്സാമില്‍ ഷൗക്കത്ത് അലി എന്ന മുസ്ലിം വ്യാപാരിക്കെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ തുടങ്ങി, ആസിഫ, മുഹമ്മദ് അഖ്‌ലാഖ് വിഷയങ്ങളടക്കം 2015 മെയ് മുതല്‍ 2018 ഡിസംബര്‍ വരെ ഇന്ത്യയില്‍ നടന്ന വിവിധ കൊലപാതകങ്ങളും 100 ലധികം വരുന്ന ആള്‍ക്കൂട്ടാക്രമണങ്ങളുമാണ് ഡോക്യുമെന്ററി ആസ്പദമാക്കിയിരിക്കുന്നത്.
മുസ്ലിംകള്‍ക്കെതിരെയുള്ള ഇത്തരം അക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും അവയിലെ പ്രതികളിലധികപേര്ക്കും യാതൊരു തരത്തിലുള്ള ശിക്ഷയും ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കള് ഇവര്ക്ക് സംരക്ഷണം നല്കുകയാണെന്നും ഡോക്യുമെന്ററി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെതിരെ, സാമൂഹ്യപ്രവര്ത്തകയായ അരുന്ധതി റായിയുടെ വിമര്ശനവും ഡോക്യുമെന്ററി ഉള്‌പ്പെടുത്തിയിരിക്കുന്നു.
ആസ്സാമിലെ പൗരത്വ പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം പേര്‍ പുറത്തായതും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. മുസ്ലിംകളൊഴികെയുള്ള മറ്റു മതക്കാര്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് വന്നാല്‍ പോലും പൗരത്വം നല്‍കുന്നതിനുള്ള നിയമ നിര്‍മ്മാണം മുസ്ലിംകളോടുള്ള കടുത്ത വിവേചനത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഡോക്യമെന്ററി പറയുന്നു.
പാര്‍ലിമെന്ററി റിസല്‍ട്ട് വന്ന ശേഷമുള്ള മുസ് ലിം ദലിത് അക്രമസംഭവങ്ങളെ മാത്രം വിലയിരുത്തിയാല്‍ തന്നെ ധാരാളമുണ്ട്.
ബീഹാറില്‍
ബീഹാറിലെ മുസ്ലിം യുവാവിന് നേരെ വെടിയുതിര്‍ക്കുയും പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശവും കേട്ടത് കഴിഞ്ഞ ദിവസമാണ്. ബീഹാറിലെ ബെഗുസാരയിയിലാണ് മുഹമ്മദ് ഖാസിമിന് നേരെയാണ് ആക്രമണം നടന്നത്. മദ്യ ലഹരിയിലായിരുന്ന അക്രമി ഖാസിമിനോട് പേര് ചോദിച്ച ഉടനെ പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിക്കുകയായിരുന്നു, പിന്നീട് വെടിയുതിര്‍ക്കുയും കണ്ട് നിന്നവര്‍ സഹായിക്കാതെ മാറിനില്‍ക്കുകയായിരുന്നു, അക്രമിയെ തള്ളിമാറ്റിയാണ് ഖാസിം രക്ഷപ്പെട്ടത്.
പാര്‍ലിമെന്ററി തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിനം പ്രതി മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ ഒടുവിലത്തേതാണ് ബീഹാറിലേത്,്. മധ്യപ്രദേശിലെയും കാശ്മീരിലെയും ഹരിയാനയിലെയും ന്യൂനപക്ഷ അക്രമങ്ങളുടെ തുടര്‍ച്ചയാണ് ബീഹാറിലെ മുസ്ലിം യുവാവിന് നേരെയുള്ള അതിക്രമവും.
ഹരിയാന
ഹരിയാനയിലെ ഗുരുഗാമില്‍ സംഭവിച്ചത് മുസ്ലിം യുവാവ് തൊപ്പി ധരിച്ചതിന്റെ പേരിലാണ്. ജക്കുംപുര എന്ന സ്ഥലത്ത് പള്ളിയില്‍ നിന്ന് തിരിച്ച് വരികയായിരുന്ന ബര്‍ക്കത്തിനെയാണ് തലയില്‍ തൊപ്പി ധരിച്ചുവെന്ന കാരണത്താല്‍ അക്രമി സംഘം മര്‍ദിച്ചത്. ഈ പ്രദേശത്ത് മുസ്ലിംകള്‍ ധരിക്കുന്ന തൊപ്പി നിരോധിച്ചിട്ടുണ്ടെന്നും അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു അക്രമികളുടെ മര്‍ദ്ദനം.ജയ്ഭാരത് മാതാ, ജയ്ശ്രീറാം എന്ന് വിളിക്കണമെന്നും അനുസരിച്ചില്ലെങ്കില്‍ പന്നിമാംസം ഭക്ഷിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി മുഹമ്മദ് ബര്‍ക്കത്ത് എന്ന യുവാവ് പറയുന്നു.
മധ്യപ്രദേശ്
മധ്യപ്രദേശില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഗോരക്ഷകരന്നെ അക്രമി സംഘം മൂന്ന് മുസ്ലിംകളെ നിഷ്ഠൂരമായി തല്ലിച്ചതച്ചിരുന്നു, ഗോരക്ഷ പ്രവര്‍ത്തകരെന്ന് സ്വയം വിശേഷിപ്പിച്ച അക്രമികള്‍് മരത്തില്‍ കെട്ടിയിട്ടായിരുന്നു ക്രൂരമായി മര്‍ദ്ദിച്ചത്. ഇരകളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ജയ്ശ്രീരാം മുദ്രാവാക്യം വിളിപ്പിച്ചെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.
മധ്യപ്രദേശിലെ സീനായിലാണ് സംഭവം, രണ്ട് മുസ്ലിം യുവാക്കളും ഒരു സ്ത്രീയും ചേര്‍ന്ന് ഓട്ടോയില്‍ സഞ്ചരിക്കവെയാണ് അക്രമിസംഘം എത്തിയത്.
കാശ്മീര്‍
കഴിഞ്ഞ ദിവസം ഗോരക്ഷ വിഭാഗം കാശ്മീരില്‍ നാല് പെണ്‍കുട്ടികളുടെ പിതാവിനെ കൊലപ്പെടുത്തി, ബീഫ് നിങ്ങള്‍ ഗോമാതാവിനെ കൊല്ലുകയും വില്‍ക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു വെടിയുതിര്‍ത്തതെന്ന് ദൃകസാക്ഷിയായ യാസിര്‍ ഹുസൈന്‍ പറയുന്നു,
ബംഗാള്‍
വടക്കന്‍ ബംഗാളിലെ കൊല്‍ക്കത്തയില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ 12 അംഗ ഹിന്ദ്വുത അക്രമി സംഘം ഭീഷണിപ്പെടുത്തിയത് ജയ്ശ്രീരാം വിളിക്കണമെന്നാവശ്യപ്പെട്ടാണ്.
ചത്തീസ്ഗഢ്
ചത്തീസ്ഗഢിലെ റായ്പൂരിലെ ഗോകുല്‍ നഗറില്‍ സ്ഥിതിചെയ്യുന്ന ഉസ്മാന്‍ ഖുറേഷിയുടെ പാല്‍വില്‍പന കേന്ദ്രം ഗോസംരക്ഷകര്‍ അടിച്ചുതകര്‍ത്തത് ബീഫ് വില്‍ക്കുന്നുവെന്ന് ആക്ഷേപിച്ചായിരുന്നു.ഇവര്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആയിരുന്നു.
കര്‍ണാടക
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണ കര്‍ണാടകയില്‍ നിന്ന് മത്സരിച്ച കോണ്‍ഗ്രാസ് സ്ഥാനാര്‍ത്ഥി മിഥുന്‍ റായ്ക്ക് വധഭീഷണി ഉയര്‍ത്തിയതും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായിരുന്നു
രാജസ്ഥാന്‍
രാജസ്ഥാനിലെ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റഫീഖിനെ ദൈനിക് ഭാസ്‌കറെന്ന് മാധ്യമത്തില്‍ ചിത്രീകരിച്ചത്പച്ച ജെയ്‌ഴിയണിഞ്ഞ പാകിസ്ഥാന്‍ കളിക്കാരനായാണ്,വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി രാഹുലിനെ ഇന്ത്യന്‍ ജയ്‌സിയണിഞ്ഞ കളിക്കാരനായി അവതരിപ്പിക്കുന്നതും നാം കണ്ടു
മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ മുംബൈയില്‍ പായല്‍ ടാഡ്‌വി എന്ന് മുസ്‌ലിം വനിത ഡോക്ടര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്യേണ്ടി വന്നത് മുതിര്‍ന്നവരുടെ ജാതി അധിക്ഷേപം കാരണമായിരുന്നു.മഹാരാഷ്ട്ര ബില്‍ സമുദായത്തിലെ മുസ് ലിം ഡോക്ടറായിരുന്നു അവര്‍.
ജാര്‍ഖണ്ഡ്
ജാര്‍ഖണ്ഡില്‍ ആദിവാസി പ്രൊഫസര്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ടത് 2017 ലെ ബീഫ് തിന്നണമെന്ന ഫൈസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു.
ബീഹാര്‍,ഹരിയാന മധ്യപ്രദേശ്,ഹരിയാന,ജമ്മുകാശ്മീര്‍, ബംഗാള്‍, ചത്തീസ്ഗഢ്, കര്‍ണാടക,രാജസ്ഥാന്‍, മഹാരാഷ്ട്ര,ജാര്‍ഖണ്ഡ്, തുടങ്ങി പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ചക്കിടെ സംഭവിച്ചത് 11 ഓളം സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മുസ് ലിംകള്‍ക്കും ആദിവാസി ദളിത് വിഭാഗങ്ങള്‍ക്കെതിരായ അക്രമ സംഭവങ്ങളാണ്.
ക്രിമിനലുകളില്‍ നിന്നാണോ നീതി പ്രതീക്ഷിക്കേണ്ടത്
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട് പാര്‍ലിമെന്റിലേക്ക് പോകുന്നവരില്‍ 233 പേര്‍ ക്രിമിനല്‍ കേസില്‍ അകപ്പെട്ടവരാണെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു
്539 വിജയികളില്‍ 17ാമത് ലോക്സഭയില്‍ 233 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.അതായത് പുതിയ ലോക്സഭയിലെ 50 ശതമാനം എം.പിമാരും ക്രിമിനല്‍ റെക്കോര്‍ഡുള്ളവരാണ്.
2009 മുതല്‍ ക്രിമിനല്‍ കേസുള്ള എം.പിമാരുടെ 44 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.ക്രിമിനല്‍ കേസില്‍ അകപ്പെട്ടവര്‍ 15.5 ശതമാനം വിജയം കൈവരിക്കുമ്പോള്‍ യാതൊരു കേസുമില്ലാത്തവര്‍ ജയിക്കുന്നത് വെറും 4.7 ശതമാനമാണ്.2014 ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 542 എം.പിമാരില്‍ ക്രിമിനല്‍ കേസുള്ളവര്‍ 185 പേരായിരുന്നു.അഥവാ 35 ശതമാനം. എന്നാല്‍ 2009 ല്‍ ക്രിമിനല്‍ കേസിലകപ്പെട്ട എം.പിമാരുടെ എണ്ണം 162 ആയി(30 ശതമാനം).
2014 ലെ തെരെഞ്ഞെടുപ്പില്‍ 34 ശതമാനമെങ്കില്‍ 2009 ല്‍ ഇത് 30 ശതമാനമായിരുന്നു.ദേശീയ തെരെഞ്ഞെടുപ്പ് നീരീക്ഷണ വിഭാഗം(നാഷണല്‍ ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്) പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്.
നീതിക്ക് വേണ്ടി പ്രതികരിക്കുന്നവര്‍ക്കായ് നമുക്ക് കാത്തിരിക്കാം
പാര്‍ലിമെന്ററി റിസല്‍ട്ട് പുറത്ത് വന്ന് ഒരാഴ്ച പിന്നിടുന്നതിനിടെ 11 ഓളം സംസ്ഥാനങ്ങളിലാണ് മുസ് ലിംകള്‍ക്കും ദളിതര്‍ക്കുമെതിരായ അക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്, ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശവും സ്വത്വവും സുരക്ഷയും സംരക്ഷിക്കാന്‍ ഉറപ്പുള്ള പ്രതികരണള്‍ക്കായ് നാം ഒരുമിച്ച് ഉറച്ച് നില്‍്ക്കുകയാണ് വേണ്ടത്.
സംഘ്പരിവാറുകള്‍ക്ക് മറുപടിയായി താന്‍ ഇനിയും ഇഫ്താറുകളില്‍ പങ്കെടുക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു,
ഹരിയാനയിലെ ഗുരുഗാം സംഭവത്തില്‍നിയുക്ത ബി.ജെ.പി എം.പി പരിതാപകരം എന്ന് ട്വിറ്ററില്‍ കുറിച്ചെങ്കിലും അനുസ്യൂതം വരുന്നഅക്രമ സംഭവങ്ങള്‍ക്ക് അറുതി വരുന്നില്ല, ഉവൈസിയെ പോലുള്ളവരുടെ പ്രതികരണ ശേഷിയുള്ള ശബ്ദമുയരാനാണ് നാം കാത്തിരിക്കേണ്ടത്. പ്രതികരണ ശേഷിയുള്ള പ്രതിപക്ഷമുയരാന്‍, ന്യൂനപക്ഷ അവകാശങ്ങളെ സംരക്ഷിക്കാന്‍, നമുക്ക് പ്രാര്‍ത്ഥിക്കാം.
Leave A Comment