ബഹ്റൈനിലും പള്ളികൾ തുറക്കുന്നു, കർശന നിയന്ത്രണങ്ങളോടെ
മനാമ: സൗദി അറേബ്യക്ക് പിന്നാലെ മറ്റൊരു ഗൾഫ് രാഷ്ട്രമായ ബഹ്റൈനിലും പള്ളികള്‍ തുറക്കുന്നു. ജൂണ്‍ 5 മുതല്‍ ജുമുഅ നടത്താനായി വിശ്വാസികള്‍ക്ക് മസ്ജിദുകൾ തുറന്നു കൊടുക്കുമെന്ന് മത കാര്യവിഭാഗമായ നീതിന്യായ, ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ഉത്തരവനുസരിച്ചാണ് മതകാര്യവിഭാഗത്തിന്‍റെ തീരുമാനം.  അതേ സമയം കടുത്ത മുന്‍കരുതലുകള്‍ അനുസരിച്ചായിരിക്കും പള്ളികളിലെ പ്രവേശനവും ആരാധനാക്രമങ്ങളും. ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ വൈകാതെ അധികൃതര്‍ പുറത്തിറക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ 23 നാണ് രാജ്യത്ത് എല്ലാ പള്ളികളും പൂര്‍ണ്ണമായും അടച്ചിടണമെന്ന് അധികൃതര്‍ ‌അറിയിച്ചത്. ഇതേ തുടര്‍ന്ന് വിശുദ്ധ റമദാനും ഈദും ഉള്‍പ്പെടെ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി വിശ്വാസികള്‍ വീട്ടില്‍ വെച്ചായിരുന്നു പ്രാര്‍ത്ഥനകള്‍ നടത്തി വന്നിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter