പ്രജ്ഞയുടെ ഗോഡ്സെ പ്രശംസക്കെതിരെ വൻ പ്രതിഷേധം
ന്യൂദല്‍ഹി: നാഥുറാം ഗോഡ്സെയെ പ്രശംസിച്ചുകൊണ്ട് പ്രജ്ഞ സിംഗ് താക്കൂര്‍ പാർലമെന്റിൽ നടത്തിയ പ്രസ്താവനക്കെതിരെ പ്രതിപക്ഷം വൻ പ്രതിഷേധം ഉയർത്തി. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ എം.പിമാര്‍ ഇന്ന് ലോക്സഭ ബഹിഷ്‌കരിച്ചു. പ്രജ്ഞയെ തീവ്രവാദി എന്ന് വിളിച്ചായിരുന്നു രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. 'തീവ്രവാദി പ്രജ്ഞ തീവ്രവാദി ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്നു വിളിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും സങ്കടകരമായ ദിനം’- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. അവര്‍ ആദ്യമായിട്ടല്ല ഇതുപോലെ പറയുന്നതെന്നും അവര്‍ ഗാന്ധിയുടെ ശത്രുവാണെന്നും കൊലയാളികളെ അവര്‍ പിന്തുണയ്ക്കുന്നുവെന്നും എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി ആരോപിച്ചു. പ്രതിരോധത്തിലായതോടെ ബിജെപി പ്രജ്ഞയുടെ പരാമർശം തള്ളിക്കളഞ്ഞ് രംഗത്തെത്തി. പാര്‍ലമെന്റില്‍ ഇന്നലെ പ്രജ്ഞ താക്കൂര്‍ നടത്തിയ പ്രസ്താവന അപലപനീയമാണെന്നും പ്രതിരോധ സമിതിയില്‍ നിന്ന് പ്രജ്ഞയെ നീക്കം ചെയ്യുമെന്നും ബി.ജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter