ഡിസംബര്‍ ആറ് മതേതരത്വ സംരക്ഷണ ദിനമായി ആചരിക്കുക: ഹൈദരലി തങ്ങള്‍

മതേതരത്വ ഇന്ത്യക്ക് തീരാകളങ്കം സൃഷ്ടിച്ച ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഇരുപത്തിആറാം ആണ്ടായ ഡിസംബര്‍ ആറ്  മതേതരത്വ ദിനമായി ആചരിക്കാന്‍ മുസ്‌ലിം ലീഗ്  സംസ്ഥാന പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായ സയ്യിദ്  ഹൈദരലി ശിഹാബ് തങ്ങള്‍.

ഭരണഘടനയെ നോക്കുകുത്തിയാക്കി നടത്തിയ ഗാന്ധി വധത്തിന് ശേഷം നടന്ന വലിയ ദുരന്തമാണ് ബാബരി  മസ്ജിദ്  തകര്‍ച്ച.അധികാരത്തിലിരിക്കുന്ന സംഘ്പരിവാര്‍ ഇപ്പോള്‍ കൂടുതല്‍ ഭയം വിതക്കുകയാണ്.
തുല്യനീതിയും തുല്യപദവിയും ഉറപ്പാക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സ് കെടുത്തിയവര്‍ക്ക് അര്‍ഹമായ ശിക്ഷഉറപ്പാക്കാനും ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും ഭരണകൂടത്തിന് ബാധ്യതയുണ്ട്. മഹാഭൂരിപക്ഷം ഹൈന്ദവ വിശ്വാസികള്‍ സഹിഷ്ണുതയുടെ  വക്താക്കളാണ്. അവരുടെ പേരില്‍ ഫാഷിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ ജാഗ്രതയുടെ പ്രതിജ്ഞ ഉയര്‍ത്തേണ്ട ദിനം കൂടിയാണിതെന്നും തങ്ങള്‍  വിശദീകരിച്ചു. മതേതരത്വ സംരക്ഷണ റാലികളും പ്രതിഷേധ സംഘമങ്ങളും സംഘടിപ്പിക്കണമെന്നും തങ്ങള്‍ ആഹ്യാനം ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter