പ്രവാചക ജീവിതവും ഇസ്‌ലാമിക നാഗരികതയും വരച്ചുകാട്ടുന്ന മ്യൂസിയം മദീനയിൽ നിർമിക്കാൻ പദ്ധതി
മദീന: പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവും ചരിത്രത്തിലുടനീളമുള്ള ഇസ്ലാമിക നാഗരികതയും വരച്ചുകാട്ടുന്ന ആധുനിക മ്യൂസിയം മദീനയിൽ നിർമ്മിക്കാൻ സൗദി സർക്കാർ പദ്ധതി തയ്യാറാക്കുന്നു. ഇതിനായുള്ള കരാറിൽ മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി ഡോക്ടർ മുഹമ്മദ് അബ്ദുൽകരീം ഒപ്പുവെച്ചു. ആധുനിക സാങ്കേതികവിദ്യയിൽ രൂപകല്പന ചെയ്യുന്ന മ്യൂസിയം 20,000 ചതുരശ്ര മീറ്ററിലാണ് ഉയരുന്നത്. ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, നൂതന മ്യൂസിയം ഗാലറികൾ, അന്താരാഷ്ട്ര കോൺഫറൻസ് ഹാളുകൾ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക കേന്ദ്രങ്ങൾ തുടങ്ങിയവയാണ് മ്യൂസിയത്തിന്റെ ആകർഷണങ്ങൾ. വിവിധ രാജ്യങ്ങൾ മ്യൂസിയത്തിന് ശാഖകൾ സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് അപേക്ഷ നൽകിയിട്ടുണ്ടെന്ന് സൗദി അറേബ്യ അറിയിച്ചു. ഇന്തോനേഷ്യ അടക്കം 24 മുസ്‌ലിം രാജ്യങ്ങളിൽ നിന്ന് അപേക്ഷകൾ ലഭിച്ചതായി മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി അറിയിച്ചു. ആദ്യ ബ്രാഞ്ച് ഇന്തോനേഷ്യയിലാണ് സ്ഥാപിക്കപ്പെടുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter