യമന്‍ പ്രതിസന്ധിക്ക് പരിഹാരം വേണമെന്ന ആവശ്യവുമായി യു.എന്‍

 

സാമ്പത്തികമായും സാമൂഹികമായും പൂര്‍ണമായി യമന്‍ നാശത്തിലേക്ക് നടന്ന് നീങ്ങുകയാണെന്നും ഉടനടി നടപടി വേണമെന്നും യു.എന്‍ മനുഷ്യാവകാശ കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ഒ ബ്രൈന്‍ യു.എന്‍ സുരക്ഷ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.
ഹൂഥി വിമതരുമായുള്ള പോരാട്ടത്തില്‍ 7 മില്യണ്‍ ജനങ്ങളുടെ ജീവിതമാണ് ദുരിതത്തിലകപ്പെട്ടത്. കോളറ ബാധിച്ച് 500 ഓളം പേര്‍ മരിച്ചു.
2015 മാര്‍ച്ച് വരെയുള്ള മാത്രം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 8000 ത്തിലധികം പേരാണ് മരണപ്പെട്ടിരിക്കുന്നത്.
പ്രതിസന്ധി തരണം ചെയ്യാന്‍ അടിയന്തര നടപടി ആവശ്യമാണെന്ന് യു.എന്‍ മനുഷ്യാവകാശ കോര്‍ഡിനേറ്റര്‍ ശക്തമായ ഭാഷയില്‍ അഭിപ്രായപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter