ഇന്ത്യൻ പൗരന്മാർക്കെല്ലാം ജമ്മു കശ്മീരിൽ ഭൂമി വാങ്ങാൻ അനുമതി നൽകുന്ന നിയമം കേന്ദ്രസര്‍ക്കാര്‍  പാസാക്കി
ശ്രീ​ന​ഗ​ര്‍: കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി ഒരു വർഷത്തിലധികം പിന്നിടവേ ജ​മ്മു കശ്മീ​രി​ല്‍ ഇന്ത്യയിലെ ഏ​തൊ​രു പൗ​ര​നും ഇ​നി മുതല്‍ ഭൂ​മി വാങ്ങാൻ അനുമതി നൽകിയിരിക്കുന്ന വി​ജ്ഞാ​പ​നം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ചു. ജ​മ്മു കശ്മീ​രി​ലെ മു​ന്‍​സി​പ്പ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​തി​യ നി​യ​മം ബാ​ധ​ക​മാ​കു​ക. ഏ​തെ​ങ്കി​ലും ഇ​ന്ത്യ​ന്‍ പൗ​ര​ന് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്ത് കാ​ര്‍​ഷി​കേ​ത​ര ഭൂ​മി വാ​ങ്ങാ​ന്‍ ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ അ​നു​വാ​ദം ല​ഭി​ക്കും. യൂ​ണി​യ​ന്‍ ടെ​റി​റ്റ​റി ഓ​ഫ് ജ​മ്മു കശ്മീര്‍ റീ​ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ തെ​ര്‍​ഡ് ഓ​ര്‍​ഡ​ര്‍ 2020 എ​ന്നാ​ണ് ഉത്തരവിന് പേ​ര് നൽകിയിരിക്കുന്നത്.

അതേസമയം കാ​ര്‍​ഷി​ക അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മേ കാ​ര്‍​ഷി​ക ഭൂ​മി വാ​ങ്ങാ​ന്‍ ക​ഴി​യൂ. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ജമ്മു കശ്മീരില്‍ കാര്‍ഷികേതര ഭൂമി വാങ്ങുന്നതിന് അവിടെ സ്ഥിരതാമസക്കാരനാണെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ അവിടെ പാര്‍പ്പിടമുണ്ടെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല. എന്നാൽ നിയമ പ്രകാരം കാർഷിക ഭൂമി വാങ്ങാൻ അനുമതി ലഭിക്കുകയില്ല. നേരത്തെ ആർജെഡി, കോൺഗ്രസ് സഖ്യവും ജെഡിയു, ബിജെപി സഖ്യവും ഏറ്റുമുട്ടുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കശ്മീരിൽ എല്ലാവർക്കും ഭൂമി വാങ്ങാൻ അനുമതി നൽകുന്ന നിയമം ഉടൻ നടപ്പിലാക്കുമെന്ന് ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter