മുസ്‌ലിം ബാലന്മാരെ തടങ്കലിലാക്കാന്‍ അനിമല്‍ ഫാമുകള്‍ക്ക് സമാനമായ ഓര്‍ഫനേജുകള്‍ നിര്‍മ്മിച്ച് ചൈന

ഉയിഗൂര്‍ മുസ്‌ലിം ബാലന്മാരെ തടങ്കലിലാക്കാന്‍ അനിമല്‍ ഫാമിന് സമാനമായ ഓര്‍ഫനേജുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുത്ത് ചൈന. മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റുന്ന അധികൃതരുടെ നയത്തിന്റെ ഭാഗമായാണ് ഈ നടപടി.

ആയിരത്തോളം വരുന്ന ഉയിഗൂര്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളെ തടങ്കലിലാക്കാനാണ് അനിമല്‍ ഫാമുകളെ പോലെയുള്ള ഡസന്‍ കണക്കിന് ഓര്‍ഫനേജുകള്‍ നിര്‍മ്മിക്കുന്നതെന്ന റിപ്പോര്‍ട്ട്  ദ അറ്റ്‌ലാന്റിക് ആണ് പുറത്തുവിട്ടത്. ആറ് മാസം പ്രായമായ കുഞ്ഞും ഈക്രൂരതക്കികരയാവുന്നുവെന്നും ദ അറ്റ് ലാന്റികിന്റെ മതകീയ എഡിററര്‍ വ്യക്തമാക്കി.

നാം നേരത്തെ ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബ വേര്‍പിരിയല്‍ നയത്തില്‍ ഏറെ വ്യാകുലരും ശ്രദ്ധാലുവുമായിരുന്നു, എന്നാല്‍ കുട്ടികളെ കുടുംബത്തില്‍ നിന്ന് വേര്‍പിരിക്കുന്നത് ഇപ്പോള്‍ ചൈനയിലാണ് നടന്നുകൊണ്ടിരിക്കുന്നത്, ആയിരക്കണക്കിന് മുസ്‌ലിം കുട്ടികളാണ് ചൈനയില്‍ ഇതിന്റെ ഇരയായി  മാറുന്നത്. സൈഗല്‍ സാമുവല്‍ വ്യക്തമാക്കി. ലൈബറിറ്റേറിയന്‍ കാസ്‌റ്റോ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച് പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ചൈനയിലെ ക്‌സിംഗ്ജിയാങ്ങ് പ്രവിശ്യയില്‍ അധികൃതര്‍ വളരെ ക്രൂരമായി ന്വൂനപക്ഷ ഉയിഗൂര്‍ മുസ് ലിംകളെ വംശീയ ഉന്മൂലം നടത്തുന്നതിനെ കുറിച്ച് സൈഗല്‍ സാമുവല്‍ നേരത്തെ വിശദമായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും ക്രൂരതകളെ കുറിച്ചും എഡിറ്റര്‍ കൂടിയായ അദ്ധേഹം കൂടുതല്‍ വെളിപ്പെടത്തലുകള്‍ നടത്തി.
ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും അധികൃതരും ലക്ഷ്യം വെക്കുന്നത് ഉയിഗൂര്‍ ഭാഷയെയും ഇസ്‌ലാം മതത്തെയും  അവരുടെ സംസ്‌കാരത്തെയും പൂര്‍ണമായും ഇല്ലായ്മ ചെയ്യാനാണെന്നും ബന്ധുക്കളില്‍നിന്നും കുട്ടികളെ വേര്‍പ്പെടുത്തല്‍ ഈ നയത്തിന്റെ ഭാഗമാണെന്നും അദ്ധേഹം വ്യക്തമാക്കി.
ഭീകരവാദത്തെ ഉന്മൂലനം ചെയ്യാനും വിദ്യഭ്യാസം നല്‍കാനുള്ള ബീജിങ്ങിലെ തടങ്കല്‍ കേന്ദ്രങ്ങളെന്നാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. യഥാര്‍ത്ഥത്തില്‍ ഉയിഗൂര്‍ മുസ്‌ലിംകളുടെ സ്വത്വവും മതവും സംസ്‌കാരവും ഭാഷയുമാണ് അവര്‍ ഇല്ലായ്മ ചെയ്യാന്‍ ഉദ്ധേശിക്കുന്നത്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter