ട്രംപിന്റെ മുസ്‌ലിം വിരുദ്ധതക്കെതിരെ നിയമ നടപടിയുമായി അമേരിക്കന്‍ മുസ്‌ലിംകള്‍

ആറ് മുസ്‌ലിം രാഷ്ട്രങ്ങളിലേക്ക വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയ ട്രംപിന്റെ മുസ്‌ലിം വിരുദ്ധതക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവാന്‍ തയ്യാറായി അമേരിക്കയിലെ മുസ്‌ലിംകള്‍. യു.എസിലെ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സിലാണ് ട്രംപിന്റെ മുസ്‌ലിം വിരോധത്തിനെതിരെ യു.എസ് കോടതിയില്‍ നിയമപരമായ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.
സ്വന്തം മാതാപിതാക്കളെ പോലും രാജ്യത്തിനകത്തേക്ക പ്രവേശിപ്പിക്കാതെ  നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയെ കൗണ്‍സില്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. ട്രംപിന്റെ പുതിയ നിയമം ഭരണഘടന ലംഘനമാണെന്ന് ഇസ്‌ലാമിക് കൗണ്‍സില്‍ ദേശീയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഹാദ് അവധ് പറഞ്ഞു.
ആറ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മരുടെ  അടുത്ത ബന്ധുക്കള്‍ക്കു മത്രമേ വിസ നല്‍കുകയുള്ളൂ എന്നാണ് ട്രംപിന്റെ പുതിയ തീരുമാനം. ലിബിയ,ഇറാന്‍, സിറിയ, യമന്‍, സോമാലിയ, സുഡാന്‍ എന്നീ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്കാണ് നിരോധന നിയമം ശക്തിപ്പെടുത്തുന്നത്.

പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം ആറ് മുസ്‌ലിം  രാഷ്ട്രങ്ങളിലെ പൗരന്മാര്‍ രാജ്യത്തിനകത്തേക്ക കയറാന്‍ സ്വന്തം കുടുംബാംഗങ്ങളുമായുള്ള ബന്ധം തെളിയിക്കുകയും വേണം. അതില്‍ വല്ലിപ്പമാരെയോ വല്ലിമ്മമാരെയോ അമ്മായുടെ മക്കള്‍, അമ്മാവന്‍ അമ്മായി തുടങ്ങിയവരെ ഉള്‍പ്പെടുത്തുന്നുമില്ല.
പുതിയ നിയമ ഭേതഗതി അനുസരിച്ച   മാതാപിതാക്കള്‍ക്കും വളര്‍ത്തു മാതാപിതാക്കള്‍, പ്രായപൂര്‍ത്തിയായ കുട്ടികള്‍, ഭര്‍ത്താവ/ഭാര്യ, സഹോദര സഹോദരി എന്നിവരെ മാത്രമേ അടുത്ത ബന്ധുക്കള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. വല്ലിപ്പ, വല്യുമ്മ, പേരക്കുട്ടികള്‍, അമ്മായി, അമ്മാവന്‍, മരുമക്കള്‍, സ്വന്തം സഹോദരങ്ങള്‍ അല്ലാത്ത സഹോദര ഭാര്യ, സഹോദര ഭര്‍ത്താവ്, ഭാവി ജീവത പങ്കാളി തുടങ്ങിയവരെ അടുത്ത ബന്ധുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
രാജ്യത്തെ സംരക്ഷിക്കേണ്ടത് മറ്റുള്ളവരുടെ അവകാശത്തെ ഹനിക്കാതെയാണ് വേണ്ടതെന്നും നിലവിലെ നിയമം പിന്‍വലിക്കണമെന്നും അതിനായി ട്രംപിനെ വെല്ലുവിളിക്കുന്നുവെന്നും കൗണ്‍സില്‍ ഡയറക്ടര്‍ ലിന മിസ്രി പ്രതികരിച്ചു.
 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter