രാജ്യത്തെ നശിപ്പിച്ചത് മുസ്‌ലിംകളല്ല, ബ്രിട്ടീഷുകാര്‍

ഭൂട്ടാനിലെ മൗണ്ടൈന്‍ ഇക്കോസ് സാഹിത്യോത്സവത്തില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ചരിത്ര വക്രീകരണത്തിനുള്ള തിരുത്തായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

ചരിത്രം ആയുധമാക്കിയുള്ള രാഷ്ട്രീയ അജണ്ടയാണ് ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ നിലനിന്നിരുന്ന ബ്രിട്ടീഷ് ആധിപത്യവും ദുര്‍ഭരണവുമാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ അധിനിവേശം. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ച് മുസ്‌ലിം ഭരണമാണ് ഇന്ത്യ നേരിട്ട ആദ്യത്തെ കോളനി ഭരണവും അധിനിവേശവും. ഇത് തികഞ്ഞ അസംബന്ധമാണ്.

രാഷ്ട്രീയ പോരിനുള്ള ആയുധമായി ചരിത്രം മാറിയിരിക്കുന്നു. രാമജന്മഭൂമി പ്രശ്‌നം മുതല്‍ നമ്മള്‍ ഈ പ്രശ്‌നം കാണുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ചരിത്രം നിങ്ങള്‍ക്ക് മാറ്റാന്‍ കഴിയില്ല. 

പുതിയ യുദ്ധങ്ങളും പോരാട്ടങ്ങളും പുതിയ കാലത്തിന്റേതാണ്. എന്നാല്‍ ഇവിടെ ചരിത്രത്തെ അതിന് വേണ്ടി രാഷ്ട്രീയ ആയുധമാക്കുകയാണ്. 200 വര്‍ഷം മുമ്പത്തെ വിദേശ ഭരണത്തെ കുറിച്ച് ഞാന്‍ പറയുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി 1200 വര്‍ഷം മുമ്പുള്ള വിദേശ ഭരണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. 

ബ്രിട്ടീഷുകാര്‍ അവരുടെ രാജ്യത്തിന്റെ ഉന്നമനത്തിനായി നമ്മുടെ രാജ്യം കൊള്ളയടിക്കുകയായിരുന്നു. ആ പണം അത്രയും അവര്‍ അവരുടെ നാട്ടിലാണ് ചെലവഴിച്ചത്. എന്നാല്‍, മുസ്‌ലിം ഭരണാധികാരികളെയും ഇത്തരത്തിലുള്ള വിദേശ ശക്തികളായാണ് നരേന്ദ്ര മോദി കണക്കാക്കുന്നത്. ഞാന്‍ മുസ്‌ലിം ഭരണത്തെ അത്തരത്തില്‍ കാണുന്നില്ല. മുസ്‌ലിം ഭരണാധികാരികള്‍ രാജ്യം കൊള്ളയടിച്ചിട്ടുണ്ടെങ്കില്‍തന്നെ ആ പണമന്ത്രയും ഇന്ത്യയില്‍ തന്നെയാണ് ചെലവഴിച്ചത്. ബ്രിട്ടീഷുകാര്‍ ചെയ്തപോലെ കൊള്ളമുതലുകള്‍ അവര്‍ മറ്റൊരു രാജ്യത്തിലേക്ക് കടത്തിയിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter