ഹിജാബിനെതിരെ 'വിമോചന സമരം' നടത്തുന്നവരറിയാന്‍ 6 കാര്യങ്ങള്‍

ഒരു പെണ്‍കുട്ടി ഏത് വസ്ത്രം ധരിക്കണമെന്നത് അവള്‍ തന്നെ തീരുമാനിക്കട്ടെ. അതില്‍ മറ്റാരും ഇടപെടേണ്ടതില്ല. അതിന്റെ പേരില്‍ മുറവിളികൂട്ടി ഇന്ന് നാട്ടില്‍ ഫ്‌ളക്‌സ് ഉയര്‍ത്തുന്നവരറിയാന്‍ ചിലത് ഇവിടെ കുറിക്കുന്നു.

1 )   ഒരു കാര്യം തുടക്കത്തിലേ പറയട്ടെ, വെളുത്തു ചുവന്ന് തുടുത്ത മുസ്ലിം യുവതികളുടെയും കൗമാരക്കാരികളുടെയും  മുഖവും മാറിടവും തുളച്ചു നോക്കിയിട്ടും കാണാനാകാത്തതിനാല്‍ പൂവാല പൂവന്‍ കോഴികള്‍ക്കുണ്ടാകുന്ന നിരാശയാണ് ഈ 'അഭിനവ വിമോചന' സമരത്തിന്റെ പ്രേരണയെങ്കില്‍ നോ മോര്‍ കമന്റ്‌സ്  നിങ്ങള്‍ കാലാതീതം നുണച്ചു നടന്നോളു.

2)    മുസ്ലിം പുരുഷന്മാരുടെ പൗരുഷം തീപിടിക്കുന്നത് പേടിച്ചിട്ടാണ് മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതെന്ന മിഥ്യാ ധാരണ നിങ്ങള്‍ക്കുണ്ടായതിന്റെ കാരണം അജ്ഞാതമാണ്. ആ ധാരണയല്ല  ശരി. പെണ്ണുടല്‍ കാണുമ്പോഴേക്ക് ഞരമ്പ് മുറുകുന്ന  നിങ്ങളുടെ ഉറപ്പില്ലാത്ത നാഡികളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നാണോ ഈ ''വിമോചനം'' ?

3)    ഇങ്ങിനെ ഹിജാബണിയണമെന്ന് അത് ധരിക്കുന്ന ഒരാളും ഒരാളെയും നിര്‍ബന്ധിക്കുന്നില്ല. അതിനാല്‍ വിശ്വാസപരമായോ, സാംസ്‌കാരികമായോ താല്പര്യമുള്ളവര്‍ സ്വേഷ്ടപ്രകാരം അണിയുകയാണ്. അവരുടെ ഇഷ്ടങ്ങള്‍ക്കെതിരെ നിങ്ങളുണ്ടാക്കുന്ന ഭീഷണികളാണോ 'വിമോചനം'?? 
ഇന്നേ വരെ എന്നെ ആരെങ്കിലും നിര്‍ബന്ധിച്ചു പര്‍ദ്ദയണിയിച്ചു എന്ന് ഒരു മുസ്ലിം പെണ്‍കുട്ടിയും കേരളത്തില്‍ ഇന്നേ വരെ പരാതിപെട്ടിട്ടില്ല. പിന്നെ അണിയാത്ത നിങ്ങളുടെ സാമ്പാര്‍ തിളക്കുന്നത് ആര്‍ക്ക് വേണ്ടിയാണ് ??

4 )  വിശ്വാസത്തിന്റ യുക്തിയെ ചോദ്യം ചെയ്യുന്നേടത് വിശ്വാസം ഇല്ലാതാവുന്നു. മനസിന്റെ സംതൃപ്തി ആണ് വിശ്വാസത്തിലും യുക്തിവാദത്തിലും പ്രധാനം. ഹിജാബണിയുന്ന പെണ്‍കുട്ടികള്‍ സംതൃപ്തരാണെങ്കില്‍ ആ സംതൃപ്തിയെ നിരാകരിക്കുന്നതിന്റ യുക്തി എന്താണ്?? വിശ്വസിക്കുന്ന പടച്ച റബ്ബിന്റെ തൃപ്തിയാണ് ഇതണിയുന്നവരുടെ ലക്ഷ്യം. ബൈ റിസള്‍ട്ടാണ് സുരക്ഷയും, നിര്‍ഭയത്വവും.

5 ) മൂല്യമുള്ളത് മറച്ചു പിടിക്കുക എന്നത് പ്രകൃതി നിയമമാണ്. ഇസ്ലാമും ഇതേ കല്പിച്ചുള്ളൂ. ഹിജാബണിഞ്ഞു ബി ബിസിയിലും, അല്‍ജസീറയിലും ഒരുപാട് സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നു. യൂറോപ്യന്‍ പാര്‍ലമെറ്റുകളിലും ഒളിമ്പിക്‌സ് മൈതാനങ്ങളില്‍ പോലുമവര്‍ നിറഞ്ഞു നില്‍ക്കുന്നു.

6 )   കന്യാസ്ത്രീകളുടെ   വേഷവും ആജീവനാന്ത ബ്രഹ്മചര്യവും ഉയര്‍ത്തിക്കാട്ടി വിമോചന സമരം നയിക്കാന്‍ നിങ്ങള്‍ക്ക് നട്ടെല്ലുണ്ടോ ??

നാളും, നക്ഷത്രവും,   നോക്കുന്നതിനാല്‍ വിവാഹിതരാകാതെ കെട്ടിക്കിടക്കുന്ന കീഴാള ഹിന്ദു പെബികുട്ടികള്‍ക്കും വിമോചനം വേണ്ടേ ..??
  
 പറയൂ സഖാക്കളേ...!

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter