ജാർഖണ്ഡിൽ മഹാസഖ്യ സർക്കാറിന്റെ സത്യം പ്രതിജ്ഞ ഇന്ന്: കാതോർത്ത് രാജ്യത്തെ മതേതര സമൂഹം
റാഞ്ചി: ജാര്‍ഖണ്ഡില്‍ വിജയക്കൊടിപാറിച്ച ഹേമന്ത് സോറന്‍ നേതൃത്വം നൽകുന്ന മഹാസഖ്യ സര്‍ക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. റാഞ്ചി മൊറാബാദ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, രാഹുല്‍ ഗാന്ധി, ശരത് പവാർ, സോണിയാ ഗാന്ധിയടക്കമുള്ള രാജ്യത്തെ പ്രമുഖരായ പ്രതിപക്ഷ നേതാക്കള്‍ ചടങ്ങിൽ പങ്കെടുത്തേക്കും. മുഖ്യമന്ത്രി ഹേമന്ത് സോറനടക്കം 12 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക. ജെഎംഎമ്മിന് മുഖ്യമന്ത്രി കൂടാതെ അഞ്ചുമന്ത്രിമാരുണ്ടാകും. ഉപമുഖ്യമന്ത്രി പദം അടക്കം കോണ്‍ഗ്രസ്സിന് അഞ്ചുമന്ത്രിമാരും സ്പീക്കർ പദവിയും ലഭിച്ചേക്കും. മഹാ സഖ്യത്തിന്റെ ഭാഗമായ ഒരു സീറ്റ് നേടിയ ആര്‍ജെഡിക്കും മന്ത്രിസ്ഥാനം കിട്ടും. ജെഎംഎമ്മിന് മുപ്പതും കോണ്‍ഗ്രസ്സിന് 16 ഉം അടക്കം 47 സീറ്റുകളാണ് മഹാസഖ്യത്തിന് കിട്ടിയത്. മൂന്ന് സീറ്റുകള്‍ നേടിയ ജെവിഎം മഹാസഖ്യത്തിന് പിന്തുണ നല്‍കിയതോടെ സര്‍ക്കാരിന് 50 അംഗങ്ങളുടെ പിന്തുണയുണ്ട്. 2014 ല്‍ 37 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിച്ചതോടെ 25 സീറ്റുകളിലേക്കൊതുങ്ങിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter