കശ്മീർ വിഷയം ചർച്ച ചെയ്യാൻ ഒ.ഐ.സി യോഗം ചേരുന്നു
റിയാദ്: കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 ഇന്ത്യൻ സർക്കാർ റദ്ദാക്കുകയും അതേ തുടർന്ന് നടപ്പിലാക്കിയ നിയന്ത്രാണവസ്ഥ തുടരുകയും ചെയ്യുന്നതിനിടെ കശ്മീരിന്റെ നിലവിലെ സ്ഥിതി വിലയിരുത്താന്‍ മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി യോഗം ചേരും. പാകിസ്ഥാന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. കാശ്മീരില്‍ മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും, കാശ്മീര്‍ ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ആഗോള തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കാശ്മീര്‍ വിഷയത്തില്‍ സൗദി ഇടപെടുന്നത് വഴി ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമോ എന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതുവരെ കാശ്മീര്‍ വിഷയത്തില്‍ അകലം പാലിച്ചിരുന്ന സൗദി അറേബ്യ പാകിസ്ഥാന്റെ സമ്മര്‍ദ്ദം മൂലമാണ് ഒ.ഐ.സി യോഗം വിളിക്കുന്നത്. ഒ.ഐ.സിയുടെ നീക്കം നയതന്ത്ര തലത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ ഏറെ ഇന്ത്യ ഏറെ ബന്ധങ്ങൾ വച്ചുപുലർത്തുന്ന നിരവധി മുസ്‌ലിം രാജ്യങ്ങൾ കൂട്ടായ്മയിൽ ഉണ്ട്. കശ്മീർ പ്രശ്നവുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടുമോയെന്നാണ് നിരീക്ഷകർ ഉറ്റു നോക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter