ഹലാൽ ഉള്ളേടത്ത് മാത്രം യാചിക്കുക

അൽഹസൻ അൽഹദ്ദാദ് (റ) പറയുന്നു:

ഞാൻ അബുൽഖാസിം അൽമുനാദിയുടെ അടുത്തായിരുന്നു. അദ്ദേഹത്തിന്‍റെയടുത്ത് ഏതാനും ദർവീശുകളുമുണ്ട്. അദ്ദേഹം എന്നോടു പറഞ്ഞു: “പോയിട്ട് ഇവർക്ക് എന്തെങ്കിലും കൊണ്ടു വരൂ.” എനിക്ക് ഇത് കേട്ട് വളരെ സന്തോഷം തോന്നി. എന്നെ ദർവീശുകൾക്ക് വേണ്ടി കഷ്ടപ്പെടാൻ അദ്ദേഹം തിരഞ്ഞെടുത്തുവല്ലോ. അവർക്കെന്തെങ്കിലും വാങ്ങി കൊണ്ടുവരാൻ എന്നോട് കൽപിച്ചുവല്ലോ. ഞാൻ ദരിദ്രനാണെന്ന് അദ്ദേഹത്തിന് അറിയുന്നതാണു താനും.

ഞാൻ ഒരു വട്ടിയുമെടുത്ത് നടന്നു. സയ്യാറിൻറെ തെരുവിലെത്തിയപ്പോൾ അവിടെ പ്രസന്ന വദനനായ ഒരു വൃദ്ധനെ കണ്ടു. കുറച്ചു ദർവീശുകൾ അവിടെയുണ്ടെന്നും അവരോട് അലിവു തോന്നണമെന്നും ഞാൻ ഈ വൃദ്ധനോടു പറഞ്ഞു. അദ്ദേഹത്തിന്‍റെ കൽപന പ്രകാരം വേലക്കാരൻ കുറച്ച് റൊട്ടിയും ഇറച്ചിയും മുന്തിരിയും വട്ടിയിൽ വെച്ചു തന്നു. ഈ വട്ടിയും വഹിച്ച് ഞാൻ മുനാദിയുടെ വാതിൽക്കലെത്തി. വാതിലനപ്പുറത്ത് നിന്ന് തന്നെ മുനാദി വിളിച്ചു പറഞ്ഞു: “ഇവ അങ്ങോട്ടു തന്നെ തിരിച്ചു കൊടുക്കുക.”

ഞാൻ വൃദ്ധൻറെയടുത്ത് ചെന്ന് ആ ദർവീശുകൾ അവിടെയില്ലെന്ന് പറഞ്ഞ് ഈ ഭക്ഷണ സാധനങ്ങളെല്ലാം തിരികെ നൽകി.

പിന്നെ ഞാൻ അങ്ങാടിയിലൂടെ നടന്നപ്പോൾ എനിക്ക് കുറച്ച് ഭക്ഷണം ലഭിച്ചു. അതുമായി മുനാദിയുടെ അടുത്തെത്തിയപ്പോൾ മുനാദി കടന്നിരിക്കാൻ കൽപിച്ചു. ഞാൻ ഉണ്ടായ കഥ പറഞ്ഞു കൊടുത്തു. മുനാദി പറഞ്ഞു: “ആദ്യം കൊണ്ടു വന്നത് സയ്യാറിൻറെ പുത്രന്‍റേത് ആയിരുന്നു. അദ്ദേഹം അധികാരി വർഗ്ഗത്തിൽ പെട്ടയാളാണ്. ഇനി ദർവീശുകൾ ഭക്ഷണം വാങ്ങുമ്പോൾ ഇതു പോലോത്തവരിൽ നിന്ന് സ്വീകരിക്കണം. അതു പോലോത്തവരിൽ നിന്ന് അരുത്.”

രിസാല 271

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter