രക്ഷക്കെത്തിയ നാലറിവുകൾ
- അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍
- Mar 2, 2019 - 11:23
- Updated: Mar 2, 2019 - 11:23
ഹാതിമുൽ അസ്വമ്മ് പറഞ്ഞു.
വിജ്ഞാനീയങ്ങളിൽ നാലെണ്ണം മാത്രം ഞാൻ തെരെഞ്ഞെടുത്തു. തന്മൂലം ലൌകികതയുടെ സകല പ്രയാസങ്ങളിൽ നിന്നും എനിക്ക് രക്ഷ നേടാനായി.
ശിഷ്യന്മാർ ആരാഞ്ഞു: അവ ഏതെല്ലാമാണ് ഗുരൂ?
ഹാതിം വിശദീകരിച്ചു.
ഒന്ന് - അല്ലാഹുവിനായി ഞാൻ ചെയ്തു തീർക്കേണ്ട ബാധ്യതകളുണ്ടെന്ന് ഞാനറിഞ്ഞു. അത് എനിക്ക് വേണ്ടി മറ്റാർക്കും നിർവ്വഹിക്കാനൊട്ടു സാധ്യവുമല്ല. അതിനാൽ അത് നിർവ്വഹിച്ചു തീർക്കുന്നതിലായി പിന്നെയെന്‍റെ ശ്രദ്ധയും പ്രവൃത്തികളും.
രണ്ട് - ജീവിത വിഭവങ്ങളിലെ (ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയവയും അതിനാവശ്യമായ സമ്പത്തും) എന്‍റെ പങ്ക് പണ്ടേ നിർണ്ണിതമാണെന്ന് ഞാനറിഞ്ഞു. അത് ഞാനാർത്തി വെച്ചതു കൊണ്ട് വർദ്ധിക്കാൻ പോകുന്നില്ല. അതിനാൽ അധിക വിഭവ സമാഹരണത്തിനായുള്ള അധ്വാനം മതിയാക്കി ആശ്വാസം കൊണ്ടു.
മൂന്ന് - ഞാൻ മരണത്തിന്‍റെ ഇരയാണെന്ന് ഞാനറിഞ്ഞു. അതിൽ നിന്ന് ഓടി രക്ഷപ്പെടാനൊരിടവുമില്ല. അപ്പോൾ അതിനുവേണ്ടി തയ്യാറായി.
നാല് - എന്നെ എപ്പോഴും വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു ഇലാഹ് എനിക്കുണ്ടെന്ന് ഞാനറിഞ്ഞു. അപ്പോളെനിക്ക് ലജ്ജ തോന്നി. അവന്‍റെ മുമ്പിൽ അനുയോജ്യമല്ലാത്ത സകലതും ഞാനുപേക്ഷിച്ചു.
(കശ്ഫ് - 206)
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment