റിയാദിന് നേരെയുള്ള ഹൂതികളുടെ മിസൈലാക്രമണം തകർത്തതായി സൗദി
- Web desk
- Mar 29, 2020 - 10:44
- Updated: Mar 29, 2020 - 19:12
റിയാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യമൻ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ നിർദേശം തള്ളിക്കളഞ്ഞ്
സഊദി തലസ്ഥാന നഗരിയായ റിയാദിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമം.
യമനിലെ അംഗീകൃത സർക്കാരിനെ അട്ടിമറിച്ച് തലസ്ഥാന നിയന്ത്രണമേറ്റെടുത്ത വിമതരായ ഹൂതികളാണ് മിസൈലുകള്‍ റിയാദിനു നേരെ തൊടുത്തുവിട്ടത്.
എന്നാല്‍, മിസൈല്‍ സഊദി വ്യോമ പ്രതിരോധ സേന ആകാശത്ത് വെച്ച് നശിപ്പിച്ചു. രണ്ടു മിസൈലുകള്‍ ആകാശത്ത് വെച്ച് രാത്രി പതിനൊന്ന് മണിക്ക് തകര്‍ത്തതായി സൗദി അറിയിച്ചു. താമസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ മിസൈലുകള്‍ നിലം തൊടും മുമ്പേ സൈന്യം തകര്‍ത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
റിയാദ് നഗരത്തിന് പുറമേ അതിര്‍ത്തി പ്രദേശമായ ജിസാന് നേരെയും മിസൈല്‍ ആക്രമണ ശ്രമം ഉണ്ടായിട്ടുണ്ട്. ഇതും സഊദി പ്രതിരോധിച്ചിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment