റമദാന്‍: ഖുര്‍ആന്‍ പഠനത്തിന്റെ മാസം

പരിശുദ്ധ ഖുര്‍ആന്റെ അവതരണം കൊണ്ട് അനുഗ്രഹീതമായ റമദാന്റെ പുണ്യ ദിനരാത്രങ്ങളിലാണ് നാമുള്ളത്. ദൈവിക സ്മരണയും പാപമോചനവസരവും ത്യാഗ നിര്‍ഭരതയും റമദാന്‍ ദിനരാത്രികളുടെ സവിശേഷതകളാണ് അതിനാല്‍ വിശ്വാസികള്‍ ഒരു മാസം മുഴുവന്‍ ഖുര്‍ആനിനായ് സമര്‍പ്പിക്കുന്നു. ഒരു മാസം നീണ്ട് നില്‍ക്കുന്ന രാത്രിയിലെ തറാവീഹ് നിസ്‌കാരവും അതിലെ വശ്യമനോഹരമായ ഖുര്‍ആന്‍ പാരയണവും വിശ്വാസികളെ പള്ളിയോടടുപ്പിക്കുന്നു ദിവസവും ഓരോ ജുസ്അ് ഓതി മുപ്പത് ദിവസം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്യലാണ് പതിവ്.

ഇവ നിര്‍ബന്ധ കര്‍മങ്ങെളല്ലെങ്കില്‍ കൂടി, അത്ഭുതപൂര്‍വ്വമായ ആത്മീയ ചൈതന്യം ആ കര്‍മങ്ങളില്‍ തുടിച്ച് നില്‍ക്കുന്നതിനാലും തോളോട് തോളുരുമ്മി ദീര്‍ഘമായി നിസ്‌കരിക്കുന്നത് സഹോദര്യത്തിന്റെ അഗാധമായ സന്ദേശം പകര്‍ന്ന് നല്‍കുന്നതിനാലും ലോക മുസ്‌ലിംകള്‍ റമദാന്‍ രാത്രികളില്‍ പള്ളികളിലേക്കൊഴുകിയെത്തുന്നു.
റമദാന്റെ ഓര്‍മകളില്‍ ആദ്യം മനസിലെത്തുക 21ാം വയസിലെ തറാവീഹ് നിസ്‌കാരങ്ങളാണ്. അന്ന് സമ്പൂര്‍ണ മുസ്‌ലിം വ്യക്തിത്വം ആര്‍ജ്ജിച്ചെടുക്കണമെന്ന് ദൃഢനിശ്ചയം ചെയ്തതോര്‍ക്കുന്നു. ഒരു തറാവീഹ് പോലും നഷ്ടപ്പെടുത്തില്ലെന്നും പരമാവധി ഖുര്‍ആന്‍ പാരായണം ചെയ്യണമെന്നും മനസിലുറപ്പിച്ചായിരുന്നു തുടക്കം. 
പക്ഷെ ഖുര്‍ആന്റെ സൗന്ദര്യത്തെ എന്നില്‍ നിന്ന് മറച്ച് പിടിച്ചത് മറ്റു പല വീഡിയോ ആല്‍ബങ്ങളായിരുന്നു.
ഇന്നെനിക്ക് ഖുര്‍ആന്‍ മനഃപാഠമാക്കാനും അതിന്റെ മാസ്മരിക സൗന്ദര്യത്തില്‍ നിന്ന് മതിവരുവോളം പാനം ചെയ്യാനും അതിയായ ആഗ്രഹമുണ്ട്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, എനിക്ക് അറബി അറിയില്ല. ഒരു വര്‍ഷത്തിലേറെ അതിനായ് ചെലവഴിച്ചു എന്നത് മാത്രമാണ് ഇവ്വിഷയത്തില്‍ എനിക്ക് അവകാശപ്പെടാനുള്ളത്.
സാധാരണ പിള്ളേരെപ്പോലെ ഞാനും 7ാം വയസ്സില്‍ തന്നെ ഖുര്‍ആന്‍ വായിക്കാന്‍ പഠിച്ചു. ഒരത്യുഗ്രന്‍ പാര്‍ട്ടി സംഘടിപ്പിച്ചാണ് മാതാപിതാക്കള്‍ അതിന്റെ സന്തോഷം പ്രകടിപ്പിച്ചത്. ഞാന്‍ കാണുകപോലും ചെയ്യാത്ത പലരും അന്ന് ആ പാര്‍ട്ടിയില്‍ പങ്കെടുത്തു. മാലകള്‍ ധരിച്ച ഞാന്‍ അവരുടെയെല്ലാം നിര്‍ബന്ധം മൂലം ധാരാളം മധുര പലഹാരങ്ങള്‍ അകത്താക്കേണ്ടി വന്നു. 
അറബി എളുപ്പം വഴങ്ങുന്ന ഭാഷയല്ല. ഇതിന്റെ പ്രയാസം പഠിതാക്കളെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. പലരും അറബി പഠിക്കാനുള്ള ബുദ്ധിമുട്ട് മൂലം വിങ്ങിപ്പൊട്ടുന്നത് കണ്ടത് കൊണ്ടാണ് ഞാനിങ്ങനെ പറയുന്നത്. അറബിയായി ജനിച്ച് വീണ എന്റെ സുഹൃത്തുക്കളോട് ഇതോര്‍ക്കുമ്പോള്‍ അതിയായ ആദരവ് തോന്നുന്നു. മാതൃഭാഷയായതിനാല്‍ അറബി സംസാരിക്കുന്ന ചുറ്റുപാടില്‍ ജനിച്ച് വളര്‍ന്ന് കൊണ്ട് തന്നെ ഖുര്‍ആന്‍ മനസിലാക്കാന്‍ അവര്‍ക്ക് നിഷ്പ്രയാസം സാധിക്കും. പക്ഷെ എന്നെപ്പോലെയുള്ള ഹതഭാഗ്യരാവട്ടെ അത് നേടിയെടുക്കാനും പഠിക്കാനും അതോടനുബന്ധിച്ച് പ്രവര്‍ത്തിക്കാനും നിര്‍ബന്ധിതരാവുന്നു.
തന്റെ അടിമകളോട് സംവേദനം നടത്താന്‍ അല്ലാഹു തെരഞ്ഞെടുത്ത ഭാഷ മുപ്പത് വയസ്സ് പ്രായമായിട്ടും നേരാവണ്ണം മനസിലാക്കാന്‍ പറ്റുന്നില്ലെന്നത് ഒരസമയം നിരാശയും ലജ്ജയും ഉളവാക്കുന്നു.
ഖുര്‍ആനില്‍ നിന്ന് കാതങ്ങള്‍ അകലെയായിരുന്നു ഞാനെന്നത് ശരിയാണ്. ഖുര്‍ആന്‍ സ്രഷ്ടാവിന്റെ സംസാരമാണ്. പക്ഷെ എന്തുചെയ്യാന്‍ ആ ഭാഷ വശമില്ലെങ്കില്‍ അതിന്റെ മനോഹാരിത എങ്ങനെ പൂര്‍ണ്ണമായ് ഒപ്പിയെടുക്കാനാവും.
അറബി ഭാഷയിലെ അജ്ഞത നിസ്‌കാരത്തില്‍ പലയിടങ്ങളിലും സ്വതന്ത്രമായ് ചുറ്റിയടിക്കാനുള്ള അവസരമാണ് നല്‍കിയത്. എങ്ങനെയോ ഒന്നോ രണ്ടോ വാക്ക് അറബിയില്‍ ഉരുവിടുക എന്നതിനപ്പുറം  സ്വന്തമായ മനോരാജ്യത്തില്‍ അഭിരമിക്കുകയായിരുന്നു നിസ്‌കാരം മുഴുക്കെ എന്റെ മനസ്. 
അശ്രദ്ധയോടെ നിര്‍വ്വഹിക്കപ്പെടുന്ന താറാവീഹ് തീര്‍ച്ചയായും ഒരു ശാരീരികാഭ്യാസാ മാത്രമാണാവുക. പള്ളികളില്‍ വരുന്ന പല ഉപദ്രവകാരികളായ കഥാപാത്രങ്ങളെയും സഹിക്കേണ്ടി വരുന്നതാണ് ഈ ശ്രദ്ധപോക്കിന്റെ പ്രഥമകാരണങ്ങളിലൊന്ന്. സ്വഫുകള്‍ ക്രമമാക്കി തോളോട് തോളുരുമ്മി നില്‍ക്കാനാണ് യഥാര്‍ത്ഥ വിശ്വാസികള്‍ ശ്രമിക്കുക.  എന്നാല്‍ കഥാപാത്രങ്ങളാവട്ടെ ബാറുകളിലെ പര്‍ച്ചേസിനെ അനുസ്മരിപ്പിക്കും വിധം സ്വഫു കെട്ടി നമ്മെ നോക്കി പല്ലിളിക്കും. ഇവരുടെ ശല്യങ്ങള്‍ക്കിടയില്‍ ഒരു മണിക്കൂറോളം സമയം ഇമാം നിസ്‌കാരം അവസാനിപ്പിക്കുന്നത് വരെ തള്ളി നീക്കേണ്ടി വരുന്നതായിരുന്നു എന്റെ പ്രകൃതം. പലപ്പോഴും മനസ് മന്ത്രിക്കും അറബി അറിയാമായിരുന്നെങ്കില്‍ ഈ മാനസിക സൈ്വര്യവിഹാരം ഒഴിവാക്കാമായിരുന്നെന്ന്. ഒരു 12 മിനുട്ടെങ്കിലും ദൈവിക ചിന്തയില്‍ ആനന്ദം കണ്ടെത്താമായിരുന്നെന്ന്. അവ വെറും നെടുവീര്‍പ്പുകള്‍ക്കപ്പുറം മറ്റൊന്നും ബാക്കി വെക്കാറില്ലെന്നത് വേറെ കാര്യം. 
നിലവിലുള്ള കാറിന്റെ അസൗകര്യവും വാങ്ങാന്‍ ആഗ്രഹിക്കുന്ന കാറിന്റെ അത്ഭുതകരമായ സൗകര്യങ്ങളും ചിലപ്പോള്‍ കാറിന് പകരം സുന്ദരവും ആരോഗ്യ ദൃഢഗാത്രവുമായ ഒരു കുതിരയുടെ മുകളില്‍ ഇരിക്കുന്നതും അങ്ങനെ പലതും... മനസിനെ മദിച്ച് വന്നും പോയും കൊണ്ടേയിരിക്കും. 
12ാം വയസ്സില്‍ കൗമാരത്തിന്റെ ചാപല്യങ്ങളായി വന്നുഭവിക്കുന്ന 'അശുഭകര ചിന്തകള്‍' പ്രതിരോധിക്കാന്‍ നിസ്‌കാരത്തിന്‍ ഏറെ ശ്രദ്ധകൊടുക്കാന്‍ പരിശ്രമിച്ചതും ഏറെ കൗതുകത്തോടെയാണ് ഓര്‍ക്കുന്നത്. ഒരു കൗമാരക്കാരന്റെ മനസില്‍ തളം കെട്ടിനില്‍ക്കുന്ന ഒരേ ഒരു ചിന്തയുണ്ട്. അത് മതത്തോട് പുറം തിരിഞ്ഞ് നില്‍ക്കുന്നതാണ്. അതവരുടെ കുറ്റമല്ല ഈ അശുഭലൈംഗിക ചിന്തകള്‍ മാത്രമല്ലേ കൗമാരക്കാര്‍ക്ക് ആശ്വസിക്കാനുള്ളത്. അത്തരം സാഹചര്യങ്ങളിലാണ് അവര്‍ ഇന്ന് വളര്‍ന്ന് വരുന്നത്. സിനികളിലെ നായികമാരുടെ രൂപമാണ് ഈ ചിന്തകളുടെ മുഖ്യഹേതുകങ്ങള്‍. അവയിലെ വില്ലന്‍ കഥാപാത്രങ്ങളും ദൈവസന്നിധിയില്‍ എന്നില്‍ ഏറെ ഭീതി വിതച്ചു. 
ഞാനിന്ന് തറാവിഹ് നിസ്‌കരിക്കുന്നത് കൗതുകരമെന്നോണം ഒരു 16 വയസ്സ് മാത്രം പ്രായമുള്ള കുട്ടിക്ക് പിന്നിലാണ്. അത്ഭുതം!     കുട്ടി ഒരു വന്‍സംഘത്തെയാണ് നയിക്കുന്നത്. എത്ര വലിയ ഉത്തരാവിദിത്തമാണ് അവന്റെ ചുമലിലുള്ളത്. പിന്നിടാണറിഞ്ഞത് ഖുര്‍ആന്‍ മുഴുവന്‍ ഇവന് ഹൃദിസ്ഥമാണെന്ന്. ഇതറിഞ്ഞതും മനസില്‍ ഓടിയെത്തിയത് 'ഖുര്‍ആന്‍ ബൈഹാര്‍ട്ട്' എന്ന ഡോക്യുമെന്ററിയാണ്. ഈജിപ്തില്‍ വര്‍ഷം തോറും നടന്ന് വരുന്ന വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രതിഭകള്‍ മാറ്റുരക്കുന്ന ആകര്‍ഷകമായ ഖുര്‍ആന്‍ പാരായണ മത്സരമാണിത്. സ്‌പെല്‍ബുണ്ട് എന്ന സ്‌പെല്ലിംഗ് ബീ ആവേശകരമെന്നത് മാത്രമല്ല മറിച്ച് ഇതിന്റെ വശ്യത ഖുര്‍ആന്റെയും മുസ്‌ലിം സമുദായത്തിന്റെയും സ്വാധീനവും മുസ്‌ലിം നാനാത്വത്തിന്റെ യഥാര്‍ഥം പ്രതിഫലനവുമാണ് .ഡോക്യുമെന്ററിക്ക് പ്രത്യേക നായകന്മാരില്ലെങ്കിലും ജഡ്ജികളെപ്പോലും കരയിപ്പിക്കുന്ന സംഗീതസാന്ദ്രമായ ഈ പ്രതിഭകളുടെ ഖുര്‍ആന്‍ പരായണം ഡോക്യുമെന്ററിയെ ഏറെ ഹൃദയഹാരിയാക്കുന്നു. ഖുര്‍ആന്‍ പാരായണം ഒരു പ്രത്യേക കലയാക്കി മാറ്റാന്‍ ജീവിതം സമര്‍പ്പിച്ചു ഒരു അമുസ്‌ലിം സ്ത്രീയമായുള്ള ഇന്റര്‍വ്യു കൂടി ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയട്ടുണ്ട്. ഞാനാവട്ടെ ഇവര്‍ക്ക് ഖുര്‍ആന്‍ സമ്മാനിച്ച അനുഭവം തേടിയാണ് ഇക്കാലമത്രയും അലഞ്ഞ് നടക്കുന്നത്. 'ഹിയറിംഗ് ദ ഖുര്‍ആന്‍' എന്നതാണ് ഈ ശ്രേണിയില്‍ എന്നെ ആകര്‍ഷിച്ച മറ്റൊന്ന്. മനസ് പിടിച്ച് നിര്‍ത്താന്‍ മാത്രം ആകര്‍ഷണീയമായ കലാകാരന്മാരുടെ സംഗീതം മനസില്‍ കുളിര്‍മഴ പെയ്യിപ്പിക്കുന്നു. മറ്റെവിടെയും കാണാനോ കേള്‍ക്കാനോ സാധിക്കാത്ത ശബ്ദമയവും ഉച്ചാരണ വൈദഗധ്യവും ശബ്ദത്തിലെ ഉയര്‍ച്ച താഴ്ച്ചകളും ഇതിന്റെ മാത്രം പ്രത്യേകതയാണ്. ഖുര്‍ആന്‍ പാരായണത്തിന്റെ യഥാര്‍ഥ സൗന്ദര്യം ഈ കലാകാരന്മാരുടെ രീതിയോട് മാത്രമേ പൊരുത്തപ്പെടുന്നുള്ളൂ എന്നാണ് ഇത് കണ്ടാല്‍ തോന്നുക.
അല്ലാഹു സൗന്ദര്യവാനും സൗന്ദര്യത്ത ഇഷ്ടപ്പെടുന്നവുമാണ് എന്ന ഹദീസിന്റെ വെളിച്ചത്തില്‍ ആ സൗന്ദര്യം പൂര്‍ണമായി ഖുര്‍ആനില്‍ കൂടികൊള്ളുന്നുവെന്നാണ് എന്റെ പക്ഷം. പക്ഷെ സ്‌നേഹവും ശ്രദ്ധയും വികാരവും ആത്മാര്‍ഥതയും പാരായണത്തിന് മകുടം ചാര്‍ത്തുന്നുവെങ്കില്‍ മാത്രം. 
അങ്ങനെ പടച്ചതമ്പുരാന്‍ സംസാരിച്ച ഭാഷ ഈ പാരായണ സൗന്ദര്യം ആസ്വദിക്കുക വഴി ഞാന്‍ മനസിലാക്കിയെടുത്തു. പക്ഷെ സൗന്ദര്യം മാത്രമേ എനിക്ക് ആര്‍ജ്ജിക്കാനായുള്ളൂ. അറബി ഭാഷ അപ്പോഴും എന്നില്‍ നിന്ന് വിദൂരമായി തുടരുന്നു. ഇപ്പോഴും ആ കലാകാരന്റെ സംഗീതം ചെവിയില്‍ മുഴങ്ങുന്നു. അപ്പോള്‍ മാത്രം അറബി എനിക്ക് വഴങ്ങുകയും ചെയ്യുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter