മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി  മഹാതീര്‍ മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന്​ പുറത്താക്കി
ക്വലാലംപൂര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിനെ അദ്ദേഹം തന്നെ സ്ഥാപിച്ച പാര്‍ട്ടിയായ യുനൈറ്റഡ്​ ഇന്‍ഡീജിനസ്​ പാര്‍ട്ടി പുറത്താക്കി. മുഹ്​യുദ്ദീന്‍ യാസീന്‍ പ്രധാനമന്ത്രിയായുള്ള പുതിയ സര്‍ക്കാരിനെ പിന്തുണക്കാത്തതിനാലാണ്​ പാര്‍ട്ടി ചെയര്‍മാന്‍ സ്​ഥാനത്തുനിന്ന്​ മഹാതീറിനെ നീക്കിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അൻവർ ഇബ്രാഹിമിന്റെ പാർട്ടിയോടൊപ്പം മുന്നണിയായി മത്സരിച്ച് അധികാരത്തിലെത്തുകയായിരുന്നു മഹാതീർ. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ്​ 95കാരനായ മഹാതീര്‍ പ്രധാനമന്ത്രിസ്​ഥാനം രാജിവെച്ചത്​. പഴയ രാഷ്​ട്രീയ എതിരാളി അന്‍വര്‍ ഇബ്രാഹീം പ്രധാനമന്ത്രിയാകുന്നത്​ തടയാനായിരുന്നു രാജിപ്രഖ്യാപനം.

എന്നാല്‍ വീണ്ടും പ്രധാനമന്ത്രിയാകാനുള്ള മഹാതീറി​​ന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌​ മലേഷ്യന്‍ രാജാവ്​ യാസീനെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി നജീബ്​ റസാഖി​​ന്‍റെ കാലത്ത്​ ആഭ്യന്തരമന്ത്രിയായിരുന്നു യാസീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter