ബാബരി; ജഡ്ജിമാര്‍ക്കെതിരെ ആര്‍.എസ്.എസ്.

ബാബരി മസ്ജിദ് കേസ് ജനുവരിയിലേക്ക് നീട്ടിയ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ഭീഷണിയുമായി ആര്‍.എസ്.എസ്.ജനുവരിയിലേക്ക് നീട്ടിക്കൊണ്ട് ഉത്തരവിട്ട സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ചിനെതിരെ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറാണ് രോഷപ്രകടനം നടത്തിയത്.

ജന്മഭൂമി മേ അന്യന്‍ കോന്‍ എന്ന പേരില്‍  ജോഷി ഫൗണ്ടേഷന്‍ പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച  പരിപാടിയല്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ജഡ്ജിമാര്‍ക്കെതിരെ ജനരോഷം ശക്തമാകുന്നുണ്ടെന്നും എല്ലാവരും നീതി പ്രതീക്ഷിക്കുന്നുണ്ടെന്നും രണ്ട് മൂന്ന് ജഡ്ജിമാര്‍കാരണം നീതി അനാദരിക്കപ്പെടുന്നുവെന്നും അദ്ധേഹം ആക്ഷേപിച്ചു.
രണ്ടോ മൂന്നോ ജഡ്ജിമാര്‍ വിശ്വാസത്തെയും ജനാധിപത്യത്തെയും മൗലികാവകാശങ്ങളെയും കഴുത്ത് ഞെരിക്കാന്‍ അനുവദിക്കുന്ന രീതിയില്‍ രാജ്യത്തിന്അംഗ വൈകല്യം സംഭവിച്ചോ എന്നും അദ്ധേഹം  ചോദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter