അസ്ലം ഹുദവി ക്ക് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്

 ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥിയും ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറുമായ മുഹമ്മദ് അസ്ലം ഹുദവി കുന്നത്തിലിന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു.

വ്യദ്ധ കഥാഖ്യാനങ്ങളിലെ പരസ്പരാശ്രിതത്വം എന്ന സങ്കല്‍പനം: ഇംഗ്ലീഷ് സാഹിത്യത്തിലെ തെരഞ്ഞെടുത്ത കൃതികള്‍ മുന്‍നിര്‍ത്തിയുള്ള പഠനം എന്നതായിരുന്നു ഗവേഷണ വിഷയം. മൗലാനാ ആസാദ് യൂനിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. സയ്യിദ് മുഹമ്മദ് ഹസീബുദ്ധീന്‍ ഖാദിരിയുടെ കീഴിലായിരുന്നു ഗവേഷണം.
മലപ്പുറം ജില്ലയിലെ കരിപ്പൂരിനടത്ത് കുമ്മിണിപ്പറമ്പിലെ കുന്നത്തില്‍ അബ്ദുര്‍റഹ്മാന്‍- ഫാതിമ ദമ്പതികളുടെ മകനാണ്.

ദാറുല്‍ഹുദാ ഭാരവാഹികളും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ പ്രതിനിധികളും അസ്ലം ഹുദവിയെ അനുമോദിച്ചു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter