റോഹിങ്ക്യ : മുസ്‌ലിം വംശഹത്യക്ക് ഒരു വയസ്സ് തികയുന്നു

 

മ്യാന്മറില് സൈനിക പിന്തുണയോടെ റോഹിങ്ക്യകള്‌ക്കെതിരെ നടന്ന വംശീയ ആക്രമണം തുടങ്ങിയിട്ട് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25നായിരുന്നു ലോകത്തെ നടുക്കിയ വംശീയ ആക്രമണം ആരംഭിച്ചത്. ഏഴുലക്ഷത്തിലധികം റോഹിങ്ക്യകളാണ് ആക്രമണത്തില്‍ ജന്മനാട് നഷ്ടമായി അഭയാര്‍ഥികളായി കഴിയുന്നത്.

മ്യാന്മറിലെ റഖൈന്‍ സ്റ്റേറ്റിലാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ വംശഹത്യ നടന്നത്. ബുദ്ധ തീവ്രവാദികള്‍ക്കൊപ്പം മ്യാന്മര്‍ സൈന്യവും ആക്രമണത്തില്‍ പങ്കെടുത്തു. ആയിരക്കണക്കിന് വീടുകള്‍ തീയിട്ട് നശിപ്പിച്ചു. പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധി പേര്‍ മരിച്ചു. ജീവനും കൊണ്ട് ലക്ഷങ്ങള്‍ നാടുവിട്ടോടി. ബംഗ്ലാദേശ് അതിര്‍ത്തിയിലേക്കാണ് ഭൂരിഭാഗം പേരും നാടുവിട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളം മറിഞ്ഞും ഭക്ഷണമില്ലാതെയും ആയിരക്കണക്കിന് പേര്‍ മരിച്ചു.

ബംഗ്ലേദേശ് അതിര്‍ത്തിയില്‍ മാത്രം ഇപ്പോഴും ഏഴു ലക്ഷത്തിലധികം പേരാണ് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്. മണ്‍സൂണിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും ഇവരില്‍ നിരവധി പേര്‍ മരിച്ചു. അഭയാര്‍ഥികളായി ഒരു വര്‍ഷം പിന്നിടുന്നവേളയില്‍ ക്യാമ്പുകളിലുള്ളവര്‍ ഒത്തുകൂടി പ്രതിഷേധവും പ്രാര്‍ഥനയും നടത്തുകയാണ്

വംശഹത്യക്ക് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാത്ത മ്യാന്‍മര്‍ കൌണ്‍സിലര്‍ ആങ് സാന്‍ സൂകിക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter