തന്നെ കള്ളക്കേസിൽ കുടുക്കിയതിന് സർക്കാർ മാപ്പ് പറയണം-കഫീൽ ഖാൻ
ലക്നൗ: അധികാരികളുടെ അനാസ്ഥമൂലം ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ 60 ഓളം കുഞ്ഞുങ്ങള്‍ മരണപ്പെട്ട സംഭവത്തില്‍ തന്നെ അന്യായമായി ജയിലിലടച്ചതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ഡോക്ടര്‍ കഫീല്‍ ഖാന്‍. കുഞ്ഞുങ്ങൾ മരിക്കാനിടയായ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രോഷത്തിന് ഇരയായി ഒമ്പത് മാസം ജയില്‍ വാസവും രണ്ട് വര്‍ഷം സസ്പെന്‍ഷനും അനുഭവിച്ച കഫീല്‍ ഖാന് ഒടുവില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചിരിക്കുകയാണ്. അഴിമതി, ചികിത്സാ പിഴവ്, കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നീ കുറ്റങ്ങളില്‍ നിന്നാണ് അന്വേഷണത്തിനൊടുവില്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച 15 പേജ് സര്‍ക്കാര്‍ റിപ്പോർട്ട് വ്യാഴാഴ്ച അദ്ദേഹത്തിന് കൈമാറി. സംഭവം അന്വേഷിച്ച ഹിമാന്‍ഷു കുമാര്‍ എന്ന ഐ.എ.എസുക്കാരന്‍ 2019 ഏപ്രിലിലാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. സംഭവം നടക്കുമ്പോൾ ഡോ. കഫീൽ എൻ‌സെഫലൈറ്റിസ്(മസ്തിഷ്കവീക്കം) വാർഡിലെ നോഡൽ ഓഫീസർ ആയിരുന്നില്ല. അവധിയിലായിരുന്നിട്ടും, സ്വന്തംനിലയ്ക്ക് 500 ജംബോ ഓക്സിജൻ സിലിണ്ടറുകൾ ക്രമീകരിച്ച് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാന്‍ കഴിവിന്റെ പരമാവധി അദ്ദേഹം ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘കുപ്രസിദ്ധ കൊലപാതകി എന്ന ടാഗ് പേരില്‍ നിന്നും ഒഴിവായി’; എന്നായിരുന്നു കഫീല്‍ ഖാന്റെ ആദ്യ പ്രതികരണം. ഞാന്‍ എന്റെ കുഞ്ഞുങ്ങളോടൊപ്പം സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ എന്റെ മകള്‍ക്ക് 10 മാസമായിരുന്നു. ഞാന്‍ പിന്നീട് തിരിച്ചു ജയിലില്‍ നിന്നും പുറത്തിറങ്ങി വീട്ടില്‍ വന്നപ്പോള്‍ എന്റെ മകള്‍ എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നില്ല.’; കഫീല്‍ ഖാന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു. ‘ഇനിയും ഒരു കുഞ്ഞിനെ രക്ഷിക്കാന്‍ സാഹചര്യം വരികയാണെങ്കില്‍ ഞാനത് ചെയ്യുക തന്നെ ചെയ്യും’; കഫീല്‍ ഖാന്‍ കൂട്ടിചേര്‍ത്തു. ‘സര്‍ക്കാരിന് യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ സാധിച്ചില്ല. അങ്ങനെ വന്നപ്പോള്‍ എന്നെ ബലിയാടാക്കി. ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് എനിക്ക് ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ദുരന്തവുമായി ഒരു ബന്ധവുമില്ലാത്ത എന്റെ സ്വകാര്യ പ്രാക്ടീസിങ് വിഷയം വിവാദമാക്കി അവതരിപ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗം എന്നെ വിളിപ്പിച്ചിരിക്കുകയാണ്’; കഫീല്‍ ഖാന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ‘സര്‍ക്കാര്‍ വിഷയത്തില്‍ മാപ്പ് പറയണം, ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ദുരന്തം സി.ബി.ഐ അന്വേഷിക്കുകയും വേണം’; കഫീല്‍ ഖാന്‍ കൂട്ടിചേര്‍ത്തു. ‘ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ആ ദുരന്തദിവസം ഡോക്ടര്‍ എന്ന നിലയിലും പിതാവെന്ന നിലയിലും ഇന്ത്യക്കാരനെന്ന നിലയിലും ഞാന്‍ എന്നെ കൊണ്ട് കഴിയുന്ന ഏറ്റവും മികച്ച സഹായം ഞാന്‍ ചെയ്തു. കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഞാന്‍ പക്ഷെ ജയിലഴിക്കുള്ളിലായി. മാധ്യമങ്ങള്‍ എനിക്ക് നേരെ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു. എന്റെ കുടുംബം അതിഭീകര പീഡനങ്ങള്‍ക്ക് നടുവിലായിരുന്നു. അവസാനം എനിക്ക് സസ്പെന്‍ഷനും ലഭിച്ചു’; പത്രകുറിപ്പില്‍ കഫീല്‍ഖാന്‍ കുറിച്ചു. 2017 ആഗസ്റ്റിലാണ് ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞുങ്ങളടക്കം 60 ലധികം കുട്ടികൾ ബി.ആര്‍.ഡി ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. സംഭവത്തിൽ ഹീറോ പരിവേഷം ലഭിച്ച ഫീൽ ഗാനം കേസിൽ കുടുക്കാൻ ഞാൻ ഉത്തർപ്രദേശ് സർക്കാർ കാർ നിരന്തരമായി ശ്രമിച്ചതിന് അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ അറസ്റ്റ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter