കശ്മീർ വിഷയത്തിൽ പാകിസ്ഥാന്റെ പ്രസ്താവനക്ക് മറുപടിയുമായി ഫാറൂഖ് അബ്ദുല്ല
ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെതിരെ കൂട്ടായ പോരാട്ടം നടത്തുമെന്ന ജമ്മു കശ്മീരിലെ ആറ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിജ്ഞയെ പ്രശംസിച്ച് രംഗത്തെത്തിയ പാകിസ്ഥാനോട് രൂക്ഷമായി പ്രതികരിച്ച്‌ ദേശീയ കോണ്‍ഫറന്‍സ് (എന്‍സി) പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. 'ഞങ്ങള്‍ ആരുടേയും പാവകളല്ല' അദ്ദേഹം പറഞ്ഞു. "ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ പാകിസ്ഥാന്‍ എല്ലായ്‌പ്പോഴും ദുരുപയോഗം ചെയ്തിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ അവര്‍ ഞങ്ങളെ ഇഷ്ടപ്പെടുന്നു' എന്‍സി, പിഡിപി, കോണ്‍ഗ്രസ്, മറ്റ് മൂന്ന് പാര്‍ട്ടികള്‍ പുറപ്പെടുവിച്ച പ്രഖ്യാപനത്തെക്കുറിച്ച്‌ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി നടത്തിയ പ്രസ്താവനയെ ഫാറൂഖ് അബ്ദുല്ല തള്ളിക്കളയുകയായിരുന്നു

'ഞങ്ങള്‍ ആരുടേയും പാവകളല്ല, ന്യൂഡല്‍ഹിയുടെയോ അതിര്‍ത്തിക്കപ്പുറത്തുള്ളവരുടെയോ അല്ലെന്ന് ഞാന്‍ വ്യക്തമാക്കുന്നു. ഞങ്ങള്‍ ജമ്മു കശ്മീരിലെ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണ്, അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും,' ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ഭീകരതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആയുധധാരികളെ കശ്മീരിലേക്ക് അയക്കുന്നത് നിര്‍ത്താന്‍ താന്‍ പാകിസ്ഥാനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും. തങ്ങളുടെ സംസ്ഥാനത്തെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു, . അതേസമയം, 'എല്ലാവരുടെയും നന്മക്കായി' ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ എന്‍സി നേതാവ് ഇന്ത്യയോടും പാകിസ്ഥാനോടും അഭ്യര്‍ത്ഥിച്ചു. വെടിനിര്‍ത്തല്‍ നിയമലംഘനങ്ങള്‍ നടക്കുമ്പോഴെല്ലാം നമ്മുടെ ആളുകള്‍ നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലും കൊല്ലപ്പെടുന്നു. ദൈവത്തെ ഓര്‍ത്ത് അത് നിര്‍ത്തണമെന്നും, അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 22 ന് പുറത്തിറക്കിയ ഒരു പ്രഖ്യാപനത്തില്‍, ആറ് പ്രമുഖ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിനും ജമ്മു കശ്മീരിലേക്ക് സംസ്ഥാനത്വം പുനഃസ്ഥാപിക്കുന്നതിനും ധാരണയിലെത്തിയിരുന്നു.. ആര്‍ട്ടിക്കിള്‍ 370 ന്റെ രണ്ടാമത്തെ പ്രഖ്യാപനമാണിത്. 'ഞങ്ങളില്ലാതെ ഞങ്ങളെക്കുറിച്ച്‌ ഒന്നും ഉണ്ടാകില്ല' എന്ന് കേന്ദ്രത്തോട് വ്യക്തമാക്കുന്നു. ഏതെങ്കിലും ഭരണഘടനാ മാറ്റം നടപ്പാക്കുന്നതിന് മുമ്പ് കേന്ദ്രം ജനങ്ങളെ വിശ്വാസത്തിലാക്കേണ്ടതു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter