സഊദിയില്‍ പുതിയ രണ്ടു പുതിയ എണ്ണ, വാതക പാടങ്ങള്‍ കണ്ടെത്തി
- Web desk
- Aug 30, 2020 - 19:45
- Updated: Aug 30, 2020 - 19:45
റിയാദ്: സഊദി അറേബ്യയിലെ അറാര്‍, സകാക എന്നിവിടങ്ങളിൽ പുതിയ രണ്ട് എണ്ണ, വാതക പാടങ്ങള്‍ കൂടി കണ്ടെത്തി. സഊദി ഊര്‍ജ്ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനാണ് ഇക്കാര്യം അറിയിച്ച് പ്രഖ്യാപനം നടത്തിയത്. അല്‍ ജൗഫ് പ്രവിശ്യയില്‍ കണ്ടത്തിയ വാതക പാടത്തിന് ഹദ്ബത് അല്‍ ഹജറ എന്നും, വടക്കന്‍ അതിര്‍ത്തി പ്രദേശത്ത് കണ്ടെത്തിയ എണ്ണ പാടത്തിനു അബ്‌റാഖ് അല്‍ തുലൂല്‍ എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്.
സമ്പന്നമായ ഹദ്ബത് അല്‍ ഹജറ റിസര്‍വോയറില്‍ നിന്ന് ദിനം പ്രതി പതിനാറ് മില്യണ്‍ ക്യൂബിക് ഫീറ്റ് വാതകവും 1,944 ബാരല്‍ എണ്ണയും ലഭിക്കുമെന്നും വടക്കന്‍ അതിര്‍ത്തി പ്രദേശത്ത് അറാറില്‍ കണ്ടെത്തിയ അബ്‌റാഖ് അല്‍ തുലൂല്‍ എണ്ണ പാടത്തില്‍ നിന്നും 3,189 ബാരല്‍ എണ്ണയും ദിനം പ്രതി 1.1 മില്യണ്‍ ക്യൂബിക് മീറ്റര്‍ വാതകവും ലഭിക്കുമെന്നും മന്ത്രി സഊദി ദേശീയ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment