ഇസ്‌ലാം സ്ത്രീയെ അടിച്ചമര്‍ത്തുന്നുവെന്നാണ് കരുതിയിരുന്നത്

ഇസ്‌ലാം സ്വീകരിച്ച ഓസ്ര്‌ടേലിയയിലെ സാറ തന്റെ അനുഭവ കഥ വിവരിക്കുന്നു.....

ആസ്‌ട്രേലിയയാണ് നാട് , എന്റെ ആദ്യകാലങ്ങളില്‍ ഞാന്‍ ഒരിക്കലും ഇസ്‌ലാമിന് ചെവികൊടുത്തിരുന്നില്ല, കാര്യമായൊന്നും അതിലില്ലെന്നാണ്  മനസ്സിലാക്കിയിരുന്നത്. ഞാന്‍ മലേഷ്യയില്‍ പോകുന്നത് വരെ ഇസ്‌ലാമിനെ ഒരു അടിച്ചമര്‍ത്തുന്ന മതമായിട്ടാണ്  കരുതിപ്പോന്നത്.
മലേഷ്യയിലേക്കുള്ള പ്രയാണമായിരുന്നു പ്രതീക്ഷിക്കാത്ത തരത്തില്‍ എനിക്ക് വഴികാട്ടിയായത്.
സുബ്ഹാനല്ലാ

മുസ്‌ലിം സ്ത്രീകള്‍ക്ക് അവകാശങ്ങളുണ്ടെന്നും പാശ്ചാത്യര്‍ അവ ചെയ്യുന്നതിന് മുമ്പ് ഇസ്‌ലാമാണ് നിയമപരമായി അത് ചെയ്ത് കൊടുത്തതെന്നും ഞാന്‍ പഠിച്ചു. മറീനതാഹിറിനെ പോലുള്ള പല മുസ്‌ലിം സ്ത്രീകളോട് ഞാന്‍ ഇടപെഴകുകയും ഇസ്‌ലാമിനെ കുറിച്ച് സംവദിക്കുകയും ചെയ്തു.അത് ഇസ്‌ലാമിലേക്ക് കൂടുതല്‍ അടുക്കാന്‍ പ്രചോദനമായി.
ഒരു മുസ്‌ലിമായിരുക്കുമ്പോഴും എനിക്കൊരു കരിയരുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.ഒരു വര്‍ഷം കഴിഞ്ഞ് ഞാന്‍ മുസ്‌ലിമായി അല്‍ഹംദുലില്ലാ...

ഓരോദിനവും കടന്നുപോവുമ്പോള്‍ അല്ലാഹുവെന്ന ഏകദൈവത്തെ ആരാധിക്കുവാനും സ്തുതിക്കാനുമുള്ള മനോഹര ജീവിതരീതിയാണ് ഇസ് ലാമെന്ന് ബോധ്യം വന്ന നാളുകളായിരുന്നു.
എന്നാല്‍ കുടുംബത്തോടും കൂട്ടുകാരോടും അതേ പറ്റി വിശദീകരിക്കുക അത്ര എളുപ്പമായിരുന്നില്ല.എന്റെ മുമ്പില്‍ മറ്റുമാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല, എന്ത് കൊണ്ടാണ് സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതെന്ന് പലരോടും കൂടിക്കാഴ്ച നടത്തി, നിരവധി ഗവേഷണങ്ങള്‍ നടത്തി.
എന്റെ ഇമാമിനോടും അദ്ധേഹത്തിന്റെ ഭാര്യയോടും ഞാന്‍ സംശയങ്ങള്‍ ആരാഞ്ഞു. ഭര്‍ത്താവിന്റെ മുന്നിലാണ്  സൗന്ദര്യം പ്രദര്‍ശിപ്പിക്കേണ്ടതെന്നും അല്ലാത്തിടത്ത് തുറന്ന് കാട്ടാതിരിക്കലാണ് ഉചിതമെന്നും അവര്‍ എനിക്ക് പറഞ്ഞുതന്നു.

ഹിജാബ് ധരിക്കുന്നത് അവകാശമായി തെരഞ്ഞെടുത്ത പലരെയും ഞാന്‍ കണ്ടുമുട്ടി.അത് എനിക്ക് കൂടുതല്‍ മിഴിവ് പകര്‍ന്നു, ഇസ്‌ലാം ആശ്ലേഷണത്തിന് ശേഷം വിനയത്തിലുള്ള വസ്ത്രധാരണം എന്നില്‍ അലിഞ്ഞുചേര്‍ന്നു.ഇപ്പോള്‍ ഹിജാബ് ധരിക്കുന്ന ഓരോ ദിനത്തെയും കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത് ഇന്‍ഷാഅല്ലാഹ്...അല്ലാഹുവാണ് ഹൃദയങ്ങളെ നിയന്ത്രിക്കുന്നവന്‍.എന്റെ ഉണങ്ങിപ്പിടിച്ച സ്വപ്‌നങ്ങളിലിരുക്കുകയായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും മുസ്‌ലിമാവുമായിരുന്നില്ല. അല്ലാഹു എന്റെ ഹൃദയം തുറപ്പിച്ചു, സങ്കല്‍പ്പിക്കാവുന്നതിലപ്പുറത്തേക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ നല്‍കി.

അത് കൊണ്ടാണ് അല്ലാഹു സ്‌നേഹവും കാരുണ്യവുമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.ജീവിക്കുന്ന കാലത്തോളം അല്ലാഹുവിനെ നല്ലരീതിയില്‍ ആരാധിക്കുവാനാണ് ആഗ്രഹിക്കുന്നത്. എന്റെ പ്രിയപ്പെട്ട വാചകം  നന്നായി ക്ഷമിക്കുക(സൂറത്തുല്‍ മഅാരിജ് 5) എന്ന ഖുര്‍ആനിക വചനമാണ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter