ബിഹാറിൽ സമരത്തിനിടെ കനയ്യകുമാർ അറസ്റ്റിൽ
ന്യൂഡല്‍ഹി: ബീഹാറിലെ ചമ്പാരൻ ആശ്രമ പരിസരത്ത് നടന്ന പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള സമരത്തിൽ മുന്‍ ജെ.എന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റും സി.പി.ഐയുടെ ദേശീയ നേതാവുമായ കനയ്യ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സിഎഎ-എന്‍ആര്‍സി-എന്‍പിആര്‍ എന്നിവയ്ക്കെതിരെ ഒരുമാസം നീണ്ടുനില്‍ക്കുന്ന ജന്‍-ഗണ്‍-മന്‍ യാത്ര സംഘടിപ്പിക്കാനുള്ള ഒരുക്കത്തിനിടെയാണ് കനയ്യ കുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. എന്നാല്‍ സരസ്വതി പൂജ നടക്കുന്ന ദിവസമായതിനാല്‍ ഇത്തരത്തിലൊരു റാലി നടത്തുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ബിഹാറിലെ പടിഞ്ഞാറന്‍ ചമ്ബാരനില്‍ മഹാത്മാ ഗാന്ധിയുടെ ആശ്രമത്തില്‍ പൊതുജനങ്ങളുടെ മധ്യേ വച്ചായിരുന്നു കനയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter