സമാധാന പ്രതീക്ഷയുമായി സഊദി-യമന്‍ കൂടിക്കാഴ്ച

 

യമനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സഊദി രാജാവ് സല്‍മാനും  യമന്‍ പ്രസിഡണ്ട് അബ്ദ് റബ്ബ് ഹാദിയും കൂടിക്കാഴ്ച നടത്തി. മക്കയിലെ സഫ കൊട്ടാരത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റിലായിരുന്നു ഹാദിയും സല്‍മാനും യമനിന്റെ സുരക്ഷിതത്വത്തെ കുറിച്ചും രാജ്യത്തിന്റെ ഭാവിയെ കുറിച്ചും ചര്‍ച്ചകള്‍ നടത്തിയത്. വിമതര്‍ ഉയര്‍ത്തുന്ന വിഷയങ്ങളെ സമാധാനന്തരീക്ഷത്തില്‍ പരിഹരിക്കണമെന്ന് സല്‍മാന്‍ രാജാവ് കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.
മക്കയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ പാകിസ്താന്‍ പ്രസിഡണ്ട് മഅ്മൂന്‍ ഹുസൈന്‍, കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് ബിന്‍ അലി ഗാനിം തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter