ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോബോഡ്

മുസ്‌ലിം ശരീഅത്ത് സംരക്ഷിക്കുന്നതിന് വേണ്ടി ദേശീയതലത്തില്‍ രൂപീകരിക്കപ്പെട്ട എന്‍.ജി.ഓ സംഘടനയാണ് ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോബോഡ്. 1973 ല്‍ ഹൈദരാബാദിലാണ് പേഴസണല്‍ ലോബോഡ് ഔദ്യോഗികമായി നിലവില്‍ വരുന്നത്. മുസ്‌ലിം വ്യക്തിനിയമങ്ങളിലുള്‍പ്പെടുന്ന വിവാഹം, വിവാഹമോചനം, ജീവനാംശം മഹര്‍, രക്ഷാകര്‍തൃത്വം, പിന്തുടര്‍ച്ചാവകാശം, ദാനം, വഖഫ് തുടങ്ങിയ വിഷയങ്ങളില്‍ ശരീഅത്ത് നിയമങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനായിരുന്നു എന്‍.ജി.ഓയുടെ സ്ഥാപനം. സുന്നി-ശിയാ ധാരകള്‍, സുന്നികളിലെ വിവിധ മദ്ഹബുകാര്, ദയൂബന്തി-ബറലേ‍വി വേര്തിരിവ്, അഹലെ ഹദീസ് ചന്താധാര തുടങ്ങി വിവിധ അഭിപ്രായങ്ങളെ ബോഡ് ഒന്നിച്ചു അണിനിരത്തി. എന്നാല്‍ ബോഡ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് പിന്നെയും ഏറെ വര്‍ഷങ്ങള് ‍കഴിഞ്ഞാണ്. 1985 ലെ പ്രമാദവമായ ശാബാനു കേസുമായി ബന്ധപ്പെട്ട് രൂപപ്പെട്ടു വന്ന ശരീഅത്ത് പ്രക്ഷോഭത്തെടായായിരുന്നു അത്. 1986 ലെ muslim woman (protection of rights on Divorce) Act പാര്‍ലമെന്‍റില്‍ പാസാകുന്നത് ബോഡിന്‍റെ നിരന്തര സമ്മദര്ദം കാരണമാണ്. വ്യക്തിനിയമങ്ങള്ക്കായി രൂപീകരിക്കപ്പെട്ടതാണെങ്കിലും രാജ്യത്തെ മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന പൊതുപ്രശ്നങ്ങളിലെല്ലാം സംഘടന ശക്തമായി തന്നെ ഇടപെട്ടു.

രൂപീകരണ പശ്ചാത്തലം

ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്‌ലിം വ്യക്തി നിയമം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം ഏകസിവില്‍കോഡിന് വേണ്ടിയുള്ള വാദങ്ങള്‍ ശക്തമായി. പലരും അതിന് വേണ്ടി വാദിച്ചു. ഭരണഘടനയും അനുഛേദം 44 ല്‍ ഏകസിവില്‍കോഡ് എഴുതിച്ചേര്‍ക്കപ്പെട്ടത് ആ പശ്ചാത്തലത്തിലായിരുന്നു. 1963 ല്‍ ഈ അനുഛേദം നടപ്പാക്കുന്നതിന് ചില ഭാഗത്ത് നിന്നും മുറവിളിയുയര്‍ന്നപ്പോള്‍ അന്നത്തെ പ്രസിഡണ്ട് സാകിര്‍ഹുസൈന്‍ ഇടപെട്ട് തടയുകയായിരുന്നു. അക്കാലത്ത് തന്നെ ഏകസിവില്‍കോഡിന് ബദലായി മുസ്‌ലിം വിഭാഗത്തില്‍ ശരീഅത്ത് സംരക്ഷണത്തിനുള്ള പ്രചരണങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഏകസിവില്‍കോഡ് വ്യക്തിനിയമങ്ങളിലടക്കം നടപ്പാക്കണമെന്ന വാദം മുസ്‌ലിംകളെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്. ഇതിനെതിരെ ദയൂബന്തില്‍ മുസ്‌ലിംകളുടെ ഒരു കണ്‍വന്‍ഷന്‍ ചേരുകയും വിശദമായ ഒരു യോഗം ബോംബെയില്‍ ചേരാന്‍ തീരുമാനിക്കുകയും ചെയ്തു. 1973 ഏപ്രില്‍ 7 ന് മുസ്‌ലിം പേഴ്സണല് ലോബോഡ് ഔദ്യോഗികമായി നിലവില് വന്നു. ദയൂബന്ത് ദാറുല് ‍ഉലൂമിലെ മൌലാന ഖാരി മുഹമ്മദ് ത്വയ്യിബ് ആയിരുന്നു പ്രഥമ ചെയര്‍മാന്‍. അബുല്‍ ഹസന് ‍അലി നദവി, സുലൈമാന്‍സേട്ട്, സയ്യിദ് ശിഹാബുദ്ദീന്‍, ജി.എം ബനാത്ത് വാല, ഖാദി മുജാഹിദുല് ഇസ്‌ലാം എന്നിവരെല്ലാം സംഘടനയുടെ പൂര്‍വകാല നേതാക്കളാണ്. മൌലാനാ റാബിഅ് ഹസന്‍ നദവിയാണ് നിലവിലെ ചെയര്‍മാന്‍. മുസ്‌ലിംകളിലെ വിവിധ ധാരകളെ പ്രതിനിധീകരിക്കുന്ന 41 പണ്ഡിതരടങ്ങുന്ന ഒരു വര്‍ക്കിങ്ങ് കമ്മിറ്റിയാണ് ബോഡിന്‍റേത്. പണ്ഡിതരും പാമരരും അടങ്ങുന്ന 201 അംഗങ്ങളുള്ള ഒരു ജെനറല്‍ബോഡിയും സംഘടനക്കുണ്ട്. ഇതില്‍ സ്ത്രീകള്‍ക്ക് വരെ പ്രാതിനിധ്യം നല്‍കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് നടുക്കുന്ന നിയമനിര്‍മാണങ്ങളില്‍ മുസ്‌ലിംകളെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം ബോജ് സജീവമായി ഇടപെടാറുണ്ട്. ശൈശവവിവഹാം നിയന്ത്രിക്കുന്ന പ്രത്യേക ബില്ലിനെതിരെ ബോഡ് ഇടപെട്ട് രംഗത്തു വന്നത് ഒരു ഉദാഹരണം മാത്രം. അവസാനമായി  Chilldren Education Act നിലവില്‍ വന്നപ്പോഴും അതിലെ ദുരുദ്ദേശ്യങ്ങളെ കുറിച്ച് ബോഡ് പൊതുജനാഭിപ്രായം രൂപപ്പെടുത്തിയിരുന്നു. ഔദ്യോഗിക

വെബ്സൈറ്റ്:http://www.aimplboard.in/

അബ്ദുല്‍ ഹകീം കെ.കെ (ദാറുല്‍ഹുദാ ഡിഗ്രി ആദ്യവര്‍ഷ വിദ്യാര്‍ഥി)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter