അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍

ഹസനുല്‍ ബന്നയുടെ നേതൃത്വത്തില്‍ ഈജിപ്തില്‍ ജന്മംകൊണ്ട പ്രസ്ഥാനം. 1928 ല്‍ രൂപീകൃതമായി. കുടുംബത്തിന്റെയും വ്യക്തിയുടെയും ഇസ്‌ലാമിക ആവിഷ്‌കരണം, സാമൂഹ്യ സംസ്‌കരണം, രാഷ്ട്രത്തിന്റെ ഇസ്‌ലാമിക വല്‍കരണം തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ബ്രിട്ടന്‍, അമേരിക്ക, കാനഡ, ഫ്രാന്‍സ് തുടങ്ങിയ പടിഞ്ഞാറന്‍ നാടുകളിലും ഇറാഖ്, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അള്‍ജീരിയയിലെ ശൈഖ് മഹ്ഫൂസ് അന്നയുടെ ഹമ്മാസ് ഗ്രൂപ്, ഫലസ്ഥീനിലെ ഇന്‍തിഫാദ, കുവൈത്തിലെ ജംഇയ്യത്തുല്‍ ഇസ്‌ലാഹില്‍ ഇജ്തിമാഈ, യു.എ.ഇയിലെ ജംഇയ്യത്തുല്‍ ഇസ്‌ലാഹ്, ലെബനാനിലെ അല്‍ ജംഇയ്യത്തുല്‍ ഇസ്‌ലാമിയ്യ, ടുണീഷ്യയിലെ ഇസ്‌ലാമിക് ട്രന്റ് മൂവ്‌മെന്റ് തുടങ്ങി അറബ് നാടുകളിലെ പല പ്രസ്ഥാനങ്ങളും ഇഖ്‌വാനെ അനുകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇന്നും ഈജിപ്തില്‍ ഇത് ശക്തമാണ്. സുന്നത്ത് ജമാഅത്തിന്റെ വിശ്വാസാദര്‍ശങ്ങളോട് വിയോജിപ്പുള്ളവരാണ് പൊതുവെ ഇഖ്‌വാന്റെ അനുഭാവികള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter