കച്ചവടത്തിലെ ഇസ്‌ലാമിക തീര്‍പ്പുകള്‍

കടം തുല്യമായത് തിരിച്ചുകിട്ടണമെന്ന കരാറില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് നല്‍കുന്ന മുതലാണ് കടം. പരസ്പര സഹായത്തിന്റെയും സ്‌നേഹത്തിന്റെയും ഭാഗമാണിത്. അതിനാല്‍ ഇസ്‌ലാം ഇതിനെ വളരെ അധികം പ്രോത്സാഹിപ്പിച്ചിരിക്കുന്നു. കടം കൊടുക്കല്‍ സുന്നത്തുമാണ്. നബി(സ) പറഞ്ഞു: 'ആരെങ്കിലും ഒരു മുസ്‌ലിമിന്ന് ഇഹലോകത്തിലെ വല്ല വിഷമവും തീര്‍ത്തുകൊടുത്താല്‍ അല്ലാഹു അവന്ന് അന്ത്യനാളിലെ വിഷമങ്ങളില്‍ ഒന്നു തീര്‍ത്തുകൊടുക്കുന്നതാണ്. വല്ലവന്നും മറ്റൊരാളുടെ പ്രയാസം പരിഹരിച്ചുകൊടുത്താല്‍ അല്ലാഹു അവന്ന് ഇഹലോകത്തിലും പരലോകത്തിലും ആയാസം നല്‍കുന്നതാണ്. ഒരു അടിമ തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുമ്പോള്‍ അല്ലാഹു ആ അടിമയെ സഹായിച്ചുകൊണ്ടിരിക്കും' (മുസ്‌ലിം, അബൂദാവൂദ്, തുര്‍മുദി).

നബി(സ) തങ്ങള്‍ പറഞ്ഞു: 'വല്ല മുസ്‌ലിമും മറ്റൊരു മുസ്‌ലിമിന്ന് രണ്ടുപ്രാവശ്യം കടം കൊടുത്താല്‍ അത് ഒരു പ്രാവശ്യം ദാനം ചെയ്തതുപോലെയാണ്' (ഇബ്‌നുമാജ: ഇബ്‌നുഹിബ്ബാന്‍). പണം മാത്രമല്ല വിഷേഷ ഗുണങ്ങള്‍ പറഞ്ഞു ക്ലിപ്തപ്പെടുത്താന്‍ കഴിയുന്ന സലം കച്ചവടം അനുവദനീയമാകുന്ന ഏതു സാധനവും കടം കൊടുക്കാവുന്നതാണ്. (സലം കച്ചവടം പിറകെ വരും).  കടം വാങ്ങിയ സാധനത്തിന്ന് തുല്യമായതാണ് തിരിച്ചു കൊടുക്കേണ്ടത്. യാതൊരു മുന്‍ നിശ്ചയവുമില്ലെങ്കില്‍ കടം വാങ്ങിയതിനേക്കാള്‍ നല്ലതോ അളവിലോ തൂക്കത്തിലോ കൂടുതല്‍ ആയതോ തിരിച്ചു കൊടുക്കുന്നതിന്ന് തരക്കേടില്ല, എന്നല്ല നല്ലതാണ്. കടം കൊടുത്തവന്ന് ഇത് സ്വീകരിക്കുന്നതില്‍ പന്തികേടൊന്നുമില്ല. നബി(സ) പറഞ്ഞിട്ടുണ്ട്: 'മെച്ചമായി കടം വീട്ടുന്നവര്‍ നിങ്ങളില്‍ ഉത്തമന്മാരാണ്' (മുസ്‌ലിം). പണം, ജാമ്യം, സാക്ഷികള്‍ തുടങ്ങിയ പ്രമാണങ്ങള്‍ നിശ്ചയിച്ചുകൊണ്ടു കടം കൊടുക്കുന്നതിന്നു വിരോധമില്ല. വാങ്ങിയ കടം തിരിച്ചു നല്‍കാതിരിക്കുന്നത് വലിയ തെറ്റാണ്. മരിച്ചു പോയാല്‍ കടം നീക്കിവെച്ചത് ശേഷിച്ച സ്വത്ത് മാത്രമേ അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യാവൂ. കടം വീട്ടാത്ത കാലത്തോളം അവന്ന് പരലോകത്തിലും വലിയ പ്രയാസം തന്നെ. ഒരു ഹദീസില്‍ ഇപ്രകാരം വന്നു: കടം ബാക്കി നില്‍ക്കവെ മരിച്ചുപോയ സഹോദരനെപ്പറ്റി ഒരാള്‍ റസൂല്‍(സ)നോട് ചോദിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞതിപ്രകാരണാണ്: തന്റെ കടം കാരണം അയാള്‍ തടഞ്ഞുവെക്കപ്പെട്ടിരിക്കുന്നു. നീ അത് വീട്ടിക്കൊള്ളണം. അന്നേരം അയാള്‍ വീണ്ടും പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഒരു സ്ത്രീ അവകാശവാദം ഉന്നയിച്ചുരണ്ടു സ്വര്‍ണമൊഴിച്ചു ബാക്കിയെല്ലാം ഞാന്‍ കൊടുത്തു വീട്ടിയിരിക്കുന്നു. സ്ത്രീയുടെ വശം സാക്ഷിയൊന്നുമില്ല''. നബി(സ) പറഞ്ഞു:അവള്‍ക്കും കൊടുക്കുക അവള്‍ സത്യം പറയുന്നവളത്രെ'' (അഹ്മദ്).  ഈ വിഷയത്തില്‍ ഇനിയും ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. സ്ഥലപരിമിതി കാരണം അവ ഉദ്ധരിക്കുന്നില്ല. കഴിവില്ലാത്തവനോട് ചോദിച്ച് വിഷമിപ്പിക്കാതെ അവസരം നീട്ടിക്കൊടുക്കണമെന്നും ഇസ്‌ലാം കല്‍പ്പിക്കുന്നു. അല്ലാഹു പറഞ്ഞു: ''ഞെരുക്കമുള്ളവരുണ്ടെങ്കില്‍ സൌര്യം കൈവരുന്നത് വരെ അവസരം നല്‍കേണ്ടതാണ്. ദാനമായി വിട്ടുകൊടുക്കന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമവുമാണ്, നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍'' (2:280). സമഗ്രമായ ഇസ്ലാമിക സംവിധാനം നിലവിലുണ്ടെങ്കില്‍ കടംകൊണ്ട് വീര്‍പ്പമുട്ടി നശിച്ചുപോവേണ്ട സ്ഥിതിവിശേഷം വരികയില്ല. സക്കാത്തും ബൈത്തുല്‍മാലും (പൊതുനിധി) അയാളെ സഹായിക്കാനെത്തും.

പണയം കടത്തിന്ന് പ്രമാണമായി നല്‍കുന്ന ധനമാണ് പണയം. പ്രമാണമായതിനാല്‍ നല്‍കപ്പെടുന്നവ മൂന്ന് വിധത്തിലുണ്ട്. പണയം, ജാമ്യം, സാക്ഷി എന്നിവയാണവ. വല്ല അവസരത്തിലും നിഷേധിച്ചുകളയുന്നതിനെ തടുക്കുവാനുള്ളതാണ് സാക്ഷി. പാപ്പറായിപ്പോയാല്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് മറ്റു രണ്ടിനങ്ങള്‍. പണയം അനുവദനീയമാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: നിങ്ങള്‍ യാത്രയിലായിരിക്കുകയും എഴുത്തുകാരനെ കിട്ടാതിരിക്കുകയും ചെയ്താല്‍ പണയം കൈമാറിക്കൊണ്ട് (ഇടപാട് നടത്തിക്കൊള്ളുക) (2:283).

യാത്രയിലായിരുന്നാലേ പണയം പാടുള്ളൂ എന്നോ കടപത്രം എഴുതാനാവാത്ത സാഹചര്യത്തിലേ പണയം നടത്താവൂ എന്നോ ഇതിന് വിവക്ഷയില്ല. അത്തരം സാഹചര്യങ്ങളിലാണ് പണയത്തിന്റെ ആവശ്യം കൂടിവരുന്നത് എന്നതുകൊണ്ട് അവ പ്രത്യേകം പറഞ്ഞുവെന്നേയുള്ളൂ. യാത്രയിലല്ലാത്തപ്പോള്‍ തന്നെ നബി(സ) തന്റെ പടയങ്കി ഒരു ജൂതന്റെയുടുക്കല്‍ പണയം വെച്ചുകൊണ്ട് ഭക്ഷ്യ സാധനം വിലക്കു വാങ്ങിയതായി ബുഖാരിയിലും മറ്റും കാണാം. കടം കൊടുത്തവന്ന് തന്റെ ധനം തിരിച്ചുകിട്ടണമെന്ന ഉറപ്പിന്നും മനസ്സമാധാനത്തിന്നും വേണ്ടി മാത്രമുള്ളതാണ് പണയം. അല്ലാതെ പണയ സാധനത്തെ ഉപയോഗപ്പെടുത്തുവാനോ അതിന്റെ വരുമാനം തിന്നുവാനോ കടം നല്‍കിയവന്ന് പാടില്ല. അത് പലിശ ഇനത്തില്‍ പെടും. പണയ വസ്തുവിന്റെ എല്ലാ ഉപകാരവും പണയം നല്‍കിയവന്ന് തന്നെയാണ്. അതിന്റെ എല്ലാ ചിലവുകളും അവന്‍ തന്നെ വഹിക്കുകയും വേണം. നബി(സ) പറഞ്ഞു: 'പണയ വസ്തു പണയം നല്‍കിയവന്റെതാണ്. അതിന്റെ ആദായം അവന്നാണ്. അതിന്റെ നഷ്ടം അവന്‍ തന്നെ വഹിക്കണം' (ഇബ്‌നുറുഷ്ദ് കാണുക). എന്നാല്‍ പണയ വസ്തുവിന്ന് വിലക്കുറവ് വരുന്ന തരത്തില്‍ അതിനെ ഉപയോഗിക്കുവാന്‍ പാടില്ല. കടം നല്‍കിയവന്നു കറച്ചില്‍ വരുത്തും എന്നത് കൊണ്ടാണത്.

പണയ വസ്തു വാഹനമായി ഉപയോഗിക്കുന്ന മൃഗമായാലും കറവുകന്നുകളായാലും അതിന്റെ ഉപയോഗം ഉടമയ്ക്ക് (പണയം നല്‍കിയവന്ന്) തന്നെയാണ്. അല്ലാതെ പണയം സ്വീകരിച്ചവന്നല്ല. ഭൂരിപക്ഷം പണ്ഡിതരും ഈ അഭിപ്രായക്കാരാണ്. എന്നാല്‍ ഇമാം അഹ്മദ്(റ)വിന് ഇവിടെ ഭിന്നാഭിപ്രായമുണ്ട്. മൃഗത്തിന്ന് തീറ്റ നല്‍കിക്കൊണ്ട് അതിനെ വാഹനമായുപയോഗിക്കാനും അതിന്റെ പാല്‍ കുടിക്കുവാനും പാടുണ്ടെന്ന് അദ്ദേഹം പറയുന്നു (ഇബ്‌നു റുഷ്ദ് കാണുക). അതിന്ന് നിദാനമായി ഉദ്ധരിക്കപ്പെടുന്ന ഹദീസ്: 'മൃഗം പണയം ചെയ്യപ്പെടുകയാണെങ്കില്‍ പണയം സ്വീകരിച്ചവന്‍ അതിന്ന് തീറ്റ നല്‍കണം. അവന് അകിടിലെ പാല്‍ കുടിക്കാം. കുടിക്കുന്നവന്‍ ചിലവ് കൊടുക്കുകയുംവേണം.'

കടത്തിന്റെ അവധി കഴിയുകയോ പണയവസ്തു അപകടത്തിലായിപ്പോവുമെന്ന അവസ്ഥ വരികയോ ചെയ്ത സാഹചര്യത്തില്‍ വസ്തുവിന്റെ ഉടമക്ക് അതിനെ വില്‍ക്കാവുന്നതാണ്. എന്നാല്‍ പണയം വാങ്ങിയവന്റെ സമ്മതം തേടണം. അവന്‍ സമ്മതിച്ചില്ലെങ്കില്‍ കോടതിക്ക് (ഹാക്കിമിന്ന്) അത് വില്‍ക്കാനധികാരമുണ്ട്. വിറ്റുകഴിഞ്ഞാല്‍ പണയക്കാരന്റെ കടം വീട്ടിയ ശേഷമേ മറ്റു കടക്കാര്‍ക്ക് അവകാശമുണ്ടായിരിക്കുകയുള്ളൂ. ഇനി കടം നല്‍കിയവന്നാണ് പണയ വസ്തു വില്‍ക്കാനാവശ്യപ്പെട്ടതെങ്കില്‍ ഉടമ അത് സമ്മതിക്കേണ്ടതാണ്. അല്ലാത്തപക്ഷം, കടം വീട്ടുകയോ പണയവസ്തു വില്‍ക്കുകയോ രണ്ടാലൊന്ന് ചെയ്യണമെന്ന് കോടതി നിര്‍ബന്ധിക്കേണ്ടതാണ്. അതും സ്വീകരിച്ചില്ലെങ്കില്‍  കോടതി നേരിട്ടു വില്‍പ്പന നടത്തണം. കിട്ടിയ തുകയില്‍ നിന്നു കടം വീട്ടുകയും വേണം. കടം വീട്ടിയ ശേഷം വല്ലതും അവശേഷിച്ചാല്‍ അത് ഉടമയ്ക്ക് നല്‍കണം. കടം തീര്‍ന്നില്ലെങ്കില്‍ മറ്റു വഴിക്ക് തീര്‍ക്കാന്‍ കടം വാങ്ങിയവന്‍ ബാധ്യസ്ഥനാണ്.

കടത്തിന്റെ അവധി കഴിഞ്ഞാല്‍ പണയം വാങ്ങിയവന്‍ പണയ വസ്തു പിടിച്ചെടുക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ഇസ്‌ലാം അതിനെ നിരോധിച്ചു. നബി(സ) പറഞ്ഞു: 'പണയം വച്ചവന്ന് പണയ വസ്തുവിന്മേലുള്ള ഉടമാവകാശം നിഷേധിക്കപ്പെടുകയില്ല. അതിന്റെ ആദായം അവന്നുള്ളതാണ്. അതിന്റെ നഷ്ടത്തിന്നുത്തരവാദിയും അവന്‍ തന്നെ' (ശാഫിഈ, ദാറഖുത്ത്‌നീ).

ആദായം കിട്ടുന്ന സ്വത്തുക്കളെയും മറ്റും പണയം വാങ്ങി കടം കൊടുക്കുകയും പണയ വസ്തുവിന്റെ ആദായങ്ങളൊക്കെ പണയം വാങ്ങിയവന്‍ തന്നെ എടുക്കുകയും ചെയ്യുന്നതിന് പുറമെ കടത്തിന്മേല്‍ പിന്നെയും പലിശ വര്‍ദ്ധിപ്പച്ച് ആ സ്വത്ത് തന്നെ സ്വന്തമാക്കുന്ന ഒരു സമ്പ്രദായം നമ്മുടെ നാടുകളില്‍ നിലവിലുണ്ടായിരുന്നു. ഇസ്‌ലാമിക വീക്ഷണത്തില്‍ ഇത് അങ്ങേയറ്റം ഹീനവും അക്രമവുമാണെന്ന കാര്യം ഓര്‍ക്കേണ്ടതാണ്. അതുപോലെ സ്വര്‍ണാഭരണങ്ങളും മറ്റും ബാങ്കുളില്‍ പണയം വെച്ച് കടം വാങ്ങിയ ശേഷം പണം തിരിച്ചടക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പലിശയും പലിശക്ക് പലിശയും കയറ്റി ഒടുവില്‍ ആഭരണം പലിശയില്‍ മുങ്ങിപ്പോവുന്ന ദയനീയ സ്ഥിതി ഇന്ന് എത്രയോ നാം കാണുന്നുണ്ട്! ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയില്‍ ഇത്തരം അനീതികളൊക്കെ പിഴുതെറിയപ്പെട്ടിരിക്കുന്നു.

<img class="alignleft size-full wp-image-23991" data-cke-saved-src="http://www.islamonweb.net/wp-content/uploads/2012/07/126.jpg" src="http://www.islamonweb.net/wp-content/uploads/2012/07/126.jpg" alt=" width=" 298"="" height="169">ജാമ്യം ഇതിന് ളമാനത്ത്, കഫാലത്ത്, സആമത്ത്, ഹമാലത്ത് എന്നിങ്ങനെ വിവിധ നാമങ്ങളുണ്ട്. ജാമ്യം അനുവദനീയമാണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. അതിനെ പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുമുണ്ട്. ഉദാഹരണത്തിന് : ''അത് (രാജാവിന്റെ 'സാഅ്') കൊണ്ടു വരുന്നയാള്‍ക്ക് ഒരു ഒട്ടകത്തിന് വഹിക്കാവുന്നത് നല്‍കുന്നതാണ്. ഞാന്‍ അതിന്നു ജാമ്യക്കാരനായിരിക്കുന്നു (യൂസുഫ്: 66). തുര്‍മുദി നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരമുണ്ട്: 'ജാമ്യക്കാരന്‍ ഉത്തരവാദിയാണ്'. റസൂലുല്ലാഹി(സ) ഒരാള്‍ക്ക് വേണ്ടി പത്ത് ദീനാര്‍ (സ്വര്‍ണത്തിന്റെ) ഉത്തരവാദിത്വം ഏറ്റെടുക്കുകയുണ്ടായി എന്ന് ഹാക്കിം(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ വന്നിട്ടുണ്ട് (ഫത്തഹുല്‍ വഹാബ്).

ജാമ്യം പലതരത്തിലുണ്ട്. കടത്തിന്മേലുള്ള ജാമ്യമാണ് അവയിലൊന്ന്. മറ്റൊരാളുടെ കടബാധ്യത ഏറ്റെടുക്കലാണ് അത്. ഉണ്ടായിക്കഴിഞ്ഞ ബാധ്യതകള്‍ക്ക് വേണ്ടിയാണ് ഇത്തരം ജാമ്യം സാധുവാകുന്നത്. ഉദാഹരണമായി, ഒരാള്‍ മറ്റൊരാള്‍ക്ക് കടം കൊടുത്തു. ആ കടം തിരിച്ചുകൊടുക്കുന്നതില്‍ മൂന്നാമതൊരാള്‍ ജാമ്യം വഹിക്കുന്നു. അതുപോലെ വല്ല സാധനവും വിറ്റ വകയില്‍ കിട്ടാനുള്ള വിലക്കു വേണ്ടി വഹിക്കുന്ന ജാമ്യം, വിവാഹം നടന്ന വകയില്‍ നല്‍കേണ്ട മഹറി (വിവാഹ മൂല്യം) ന് വേണ്ടിയുള്ള ജാമ്യം, ജോലിക്കാരന്ന് കിട്ടാനുള്ള കൂലിക്ക് വേണ്ടിയുള്ള ജാമ്യം എന്നിവയെല്ലാം ഈ ഇനത്തില്‍ പെടുന്നു. ബാധ്യത ഉറച്ചു കഴിഞ്ഞിട്ടില്ലാത്ത കടത്തിന്ന് ജാമ്യം സാധുവാകുന്നതല്ല. ഉദാഹരണമായി നീ ഇന്നയാള്‍ക്ക് ഒരു സാധനം വില്‍ക്കൂ, അതിന്റെ വിലയ്ക്ക് ഞാന്‍ ഉത്തരവാദിയാണ് എന്നൊരാല്‍ പറയുന്നു. അല്ലെങ്കില്‍ നീ ഇന്നയാള്‍ക്ക് ഒരു തുക കടം കൊടുക്കൂ, ഞാന്‍ അത് തിരിച്ചു തരുന്നതിന്ന് ബാധ്യസ്ഥനാണ് എന്ന് പറയുന്നു. ഇവിടെ വില്‍പനയോ കടം നല്‍കലോ നടന്നിട്ടില്ലാത്തതിനാല്‍ ബാധ്യത ഉറച്ചു കഴിഞ്ഞിട്ടില്ല. അതിനാല്‍ ഈ ജാമ്യം സാധുവല്ല. എന്നാല്‍ ഇത്തരം ജാമ്യവും സാധുവാണെന്ന് ഇമാം മാലിക്ക്, ഇമാം അബൂ ഹനീഫ തുടങ്ങിയവര്‍ പറയുന്നു.

മരിച്ച ആളുടെ കടത്തെ ഏറ്റെടുക്കുന്നത് അനുവദനീയമാണ്. അബൂ ഖത്താദ(റ) നിവേദനം ചെയ്യുന്നു: റസൂലൂല്ലാഹി(സ)യുടെ കാലത്ത് ഒരു 'ജനാസ' (മൃതദേഹം) കൊണ്ടുവന്നപ്പോള്‍ റസൂലുല്ലാഹി ചോദിച്ചു: ഇദ്ദേഹത്തിന് വല്ല കടവുമുണ്ടോ? അതെ എന്നായിരുന്നു മറുപടി. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: എങ്കില്‍ നിങ്ങളുടെ ആള്‍ക്ക് നിങ്ങള്‍ തന്നെ നിസ്‌കരിക്കുക. ആ കടം ഞാന്‍ ഏറ്റെടുത്തിരിക്കുന്നുവെന്ന് അന്നേരം അബൂ ഖത്താദ(റ) പറഞ്ഞു. അപ്പോഴാണ് റസൂല്‍(സ) ആ ആളുടെ മേല്‍ മയിത്ത് നിസ്‌കരിക്കാന്‍ തയ്യാറായത് (മുഹദ്ദബ് കാണുക).

മറ്റൊരു തരത്തിലുള്ള ജാമ്യമുണ്ട്. ഒരാള്‍ വല്ല വസ്തുവും വേറൊരാള്‍ക്ക് വില്‍ക്കുകയും അതിന്റെ വില വാങ്ങുകയും ചെയ്തുവെന്നിരിക്കട്ടെ. വിറ്റ സാധനമോ വിലയായി നല്‍കിയ വസ്തുവോ യഥാര്‍ത്ഥത്തില്‍ അവന് നല്‍കിയവരുടേതല്ലാതിരിക്കുകയും മൂന്നാമതൊരാള്‍ക്ക് അവകാശപ്പെട്ടതായിരിക്കുകയും ചെയ്‌തേക്കാം. അത്തരം സാഹചര്യത്തില്‍ അതിന്റെ വില തരാനുള്ള ഉത്തരവാദിത്വം തനിക്കാണെന്ന് നാലാമതൊരാള്‍ ഏറ്റെടുക്കുന്ന ജമ്യമാണത്. അതും സാധുവായ ജാമ്യം തന്നെ. അതുപോലെ വേറൊരാളുടെ കയ്യില്‍ പെട്ടുപോയ വസ്തുവിനെ എത്തിച്ചു തരാമെന്നേല്‍ക്കുന്ന ജാമ്യവും പാടുണ്ട്. ഉദാഹരണത്തിന് ഒരാളുടെ ഒരു നിശ്ചിത വസ്തു മറ്റൊരാള്‍ കവര്‍ന്നു കൊണ്ടുപോയാല്‍ ആ വസ്തു എത്തിച്ചു തരാമെന്ന് മൂന്നാമതൊരാള്‍ക്ക് ജാമ്യം നില്‍ക്കാവുന്നതാണ്. അതിന്ന് പുറമെ ഏതെങ്കിലും ബാധ്യത ഉള്ള ഒരാളെ ഹാജരാക്കിത്തരാം എന്ന ജമ്യവും അനുവദനീയമാണ്. എന്നാല്‍ അല്ലാഹുവിന് അവകാശപ്പെട്ട ശിക്ഷയാണ് 'ബാധ്യത' യെങ്കില്‍ അയാളെ ഹാജരാക്കിത്തരാമെന്ന ജാമ്യം പറ്റുകയില്ല. ഉദാഹരണത്തിന്ന് മദ്യപാനം നിമിത്തം അടി ശിക്ഷക്ക് വിധേയനായ ഒരുത്തനെ ഹാജരാക്കിത്തരാമെന്ന ജാമ്യം.

ജാമ്യക്കാരന്‍ തന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ കടം വാങ്ങിയവനോ ജാമ്യക്കാരനോ രണ്ടിലൊരാള്‍ ബാധ്യത തീര്‍ക്കാത്ത കാലത്തോളം കടം വാങ്ങിയവന്‍ വിമോചിതനാവുകയില്ല. കടബാധ്യതപ്പെട്ട ആളുടെ സമ്മതത്തോടുകൂടിയാണ് ജാമ്യം വഹിച്ചതെങ്കില്‍ ജാമ്യക്കാരന് താന്‍  കൊടുത്തുവീട്ടിയ തുക വാങ്ങിയവനോട് ചോദിച്ച് വാങ്ങാവുന്നതാണ്.

ജാമ്യത്തിന്റെ കാര്യത്തില്‍ വിശദമായ ധാരാളം വിവരങ്ങള്‍ ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതുല്യവും നീതിനിഷ്ഠവുമായ ആ നിയമങ്ങള്‍ ഏക്കാലത്തുമുള്ള ഇസ്‌ലാമിന്റെ പ്രായോഗികത തെളിയിക്കുന്നവയാണ്.

പാപ്പരാവല്‍   ധനത്തെക്കാള്‍ കൂടുതല്‍ കടബാധ്യതയുള്ളവന്ന് മുഫ്‌ലിസ് അഥവാ പാപ്പര്‍ എന്ന് പറയുന്നു. കടം കൊടുത്തവരോ അതല്ലെങ്കില്‍ കടബാധ്യത സ്ഥിരപ്പെട്ട ശേഷം കടം വാങ്ങിയവന്‍ തന്നെയോ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ന്യായാധിപന്‍ ഇന്‍ജന്‍ക്ഷന്‍ (ക്രയവിക്രയ നിരോധനം) നടത്തിക്കൊണ്ട് അയാളെ മുഫ്‌ലിസ് (പാപ്പര്‍) ആയി പ്രഖ്യാപിക്കുകയാണ് ചെയ്യേണ്ടത്. ഈ നടപടി സാധൂകരിച്ചതിന്റെ അടിസ്ഥാനം ദാറഖുത്ത്‌നീ (റ) നിവേദനം ചെയ്ത ഹദീസാണ്. അതില്‍ റസൂലുല്ലാഹി(സ) മുആദ്(റ)വിനു മേല്‍ ധന വിക്രയ നിരോധന വിധി പുറപ്പെടുവിച്ചുവെന്നും കടം വീട്ടുന്നതിന്നുവേണ്ടി അദ്ദേഹത്തിന്റെ ധനം വില്‍പന നടത്തിയ ശേഷം കടക്കാര്‍ക്കിടയില്‍ അതിനെ വീഹിതിച്ചുവെന്നും പറയുന്നു. ഇതുവഴി, ഓരോ കടക്കാരനും കിട്ടാനുള്ളതിന്റെ ഏഴില്‍ അഞ്ചു ഭാഗം ലഭിച്ചു. അതോടെ റസൂല്‍(സ) കടക്കാരോട് ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ക്ക് (ഇപ്പോള്‍) ഇത്രയല്ലാതെ മറ്റൊന്നുമില്ല. അനന്തരം മുആദ്(റ)വിനെ നബി(സ) യമനിലേക്ക് അയക്കുകയും അവരോട് ഇപ്രകാരം പറയുകയും ചെയ്തു: അല്ലാഹു ഒരു പക്ഷേ നിങ്ങള്‍ക്ക് ഒരു പരിഹാരമുണ്ടാക്കിത്തരുകയും നിങ്ങളുടെ കടം (മുഴുവന്‍) വീട്ടുകയും ചെയ്യുവാനിടയുണ്ട്. നബി(സ)യുടെ വഫാത്ത് വരെയും മുആദ്(റ) യമനില്‍ തന്നെയായിരുന്നു (തുഹ്ഫ, ശര്‍വാനീ). ഉള്ള ധനം വിറ്റ ശേഷം കടക്കാര്‍ക്ക് അവരുടെ കടത്തിന്റെ തോതനുസരിച്ച് വിഹിതിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ വില്‍ക്കാതെ ഉള്ള സ്വത്ത് തന്നെ ഇപ്പറഞ്ഞ തോതില്‍ വിഹിതിച്ചുകൊടുക്കുകയുമാവാം. പിന്നീട് ബാക്കി വരുന്ന തുക അവര്‍ക്ക് ലഭിക്കുന്നതല്ല. അതിന്റെ പേരില്‍ പാപ്പരായവനെ ദ്രോഹിക്കുവാനോ തടവിലാക്കുവാനോ കടക്കാര്‍ക്ക് അധികാരവുമില്ല. എന്നാല്‍ ആവുന്ന കാലത്ത് അതുകൂടി കൊടുത്തു വീട്ടേണ്ടത് കടം വാങ്ങിയവന്റെ ചുമതലയാണ്. വിക്രയ നിരോധനം ഹജര്‍ എന്നതിന്ന് ധനവിക്രയ നിരോധനം എന്നാണ് വിവക്ഷ. കടത്തില്‍ മുങ്ങി പാപ്പരായ ആളുടെ ധനവിക്രയാധികാരം നിരോധിക്കുന്ന കാര്യം നേരത്തെ പ്രതിപാദിച്ചുവല്ലോ. അതിന്നു പുറമെ പ്രായപൂര്‍ത്തി എത്താത്ത കുട്ടികള്‍, ഭ്രാന്തന്മാര്‍ മന്ദബുദ്ധികള്‍ (സഫീഹ്), കഠിന രോഗികള്‍ തുടങ്ങിയ പലവിധ ആളുകള്‍ക്കും ഇത്തരം നിരോധനം ബാധകമാകുന്നു. വളരെ ബുദ്ധിപൂര്‍വ്വമായിട്ടല്ലാതെ ധനം കൈകാര്യം ചെയ്യുവാന്‍ പാടില്ല എന്ന കാര്യത്തില്‍ എത്രത്തോളം നിഷ്‌ക്കര്‍ഷതയുള്ള നടപടികളാണ് ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത് എന്ന് ഇതില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്. ഈ കാര്യത്തില്‍ വന്ന ചില പ്രാമാണിക തെളിവുകള്‍ കാണുക:

''നിങ്ങള്‍ക്ക് ജീവിത നിലനില്‍പ്പിന്നു നിദാനമായി അല്ലാഹു നിശ്ചയിച്ചു തന്നിരിക്കുന്ന നിങ്ങളുടെ ധനം ബുദ്ധിപരമായ യോഗ്യത ഇല്ലാത്തവര്‍ക്ക് നിങ്ങള്‍ കൈവിട്ടു കൊടുക്കരുത്. എന്നാല്‍ അതില്‍ക്കൂടി നിങ്ങള്‍ അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കുകയും അവരോട് നല്ലവാക്ക് പറയുകയും ചെയ്യുക'' (അന്നിസാഅ്: 5).

''അനാഥകളെ നിങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുക. എന്നിട്ടവര്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ നിങ്ങള്‍  അവരില്‍ കാര്യവിവേകം കാണുകയാണെങ്കില്‍ അവരുടെ ധനം അവര്‍ക്കു തന്നെ വിട്ടുകൊടുക്കുവീന്‍'' (അന്നിസാഅ്: 6).

പ്രായപൂര്‍ത്തി എത്തിയ ശേഷം കാര്യ വിവേകം ഉണ്ടെങ്കില്‍ മാത്രമേ ധനം വിട്ടുകൊടുക്കാവൂ എന്നു പറഞ്ഞത് ശ്രദ്ധേയമാണ്. റുഷ്ദ് എന്നതിന്നാണ് കാര്യവിവേകം എന്നു തര്‍ജ്ജമ കൊടുത്തിരിക്കുന്നത്. ദീനിന്റെ കാര്യത്തിലും ഐഹിക കാര്യത്തിലും നന്നായിരിക്കുക എന്നാണ് അതുകൊണ്ട് വിവക്ഷ. തെറ്റുകള്‍ ചെയ്യാതിരിക്കുക, തെറ്റായ കാര്യങ്ങളില്‍ ധനം ചെലവാക്കാതിരിക്കുക, അവിവേകമായി ധനം നഷ്ടപ്പെടുത്തിക്കളയാതിരിക്കുക എന്നിവയൊക്കെ അതിന്റെ ഫലങ്ങളാണ്.

ഒത്തുതീര്‍പ്പ് ഒത്തുതീര്‍പ്പു കരാറിന്നാണ് സുല്‍ഹ് എന്ന് സാങ്കേതികമായി പറയുന്നത്. ഇത് അനുവദനീയമായ കരാറാണെങ്കില്‍ തര്‍ക്കമില്ല. അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: 'ഒത്തുതീര്‍പ്പ് ഉത്തമമാണ്' (അന്നിസാഅ്). റസൂല്‍ കരീം(സ) പറഞ്ഞു: '(ശറഇല്‍) നിഷിദ്ധമായതിനെ അനുവദനീയമാക്കുകയോ അനുവദനീയമായതിനെ നിഷിദ്ധമാക്കുകയോ ചെയ്യാത്ത ഒത്തുതീര്‍പ്പ് അനുവദനീയമാണ്' (ഇബ്‌നുഹിബ്ബാന്‍). ഒത്തുതീര്‍പ്പുകളില്‍ ശറഇന്റെ നിയമങ്ങള്‍ക്ക് എതിരായ യാതൊന്നും ഉള്‍പ്പെടാന്‍ പാടില്ലെന്നാണ് മേല്‍പറഞ്ഞ ഹദീസ് അറിയിക്കുന്നത്.

ഒത്തുതീര്‍പ്പ് പലവിധത്തിലുണ്ട്. മുസ്‌ലിംകളും അല്ലാത്തവരും തമ്മിലുള്ള ഒത്തുതീര്‍പ്പ്, ഭരണത്തലവനും വിമതവിഭാഗക്കാരും തമ്മിലുള്ള ഒത്തുതീര്‍പ്പ്, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഒത്തുതീര്‍പ്പ്, ഇടപാടുകളിലും കടബാധ്യതകളിലും ഉണ്ടാവുന്ന ഒത്തുതീര്‍പ്പ് എന്നിവ അവയില്‍ പെട്ടതാണ്. ഇവിടെ പ്രതിപാദ്യമായിരിക്കുന്നത് ഇടപാടുകളിലെ ഒത്തുതീര്‍പ്പാണ്.

വല്ല സാധനത്തിന്റെയും കാര്യത്തില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നായിരിക്കും ഇടപാടുകളില്‍ ഒത്തുതീര്‍പ്പുണ്ടായിരിക്കുക എന്നത് സ്വാഭാവികമാണ്. തര്‍ക്കത്തില്‍ വാദിയും പ്രതിയുമുണ്ടായിരിക്കുമല്ലോ. വാദി ഉന്നയിച്ച കാര്യം പ്രതി സമ്മതിച്ച ശേഷം ഉണ്ടാവുന്ന ഒത്തുതീര്‍പ്പ്, വാദി ഉന്നയിച്ച കാര്യം പ്രതി നിഷേധിച്ച ശേഷം ഉണ്ടാവുന്ന ഒത്തുതീര്‍പ്പ് എന്നിങ്ങനെ രണ്ടു ത

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter