ജനങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കുന്നത് സ്വാതന്ത്ര്യമല്ല: ഉര്‍ദുഗാന്‍

ജനങ്ങളുടെ വിശ്വാസത്തെ അപമാനിക്കുന്നത് സ്വാതന്ത്ര്യമല്ലെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

ചിന്താ സ്വാതന്ത്ര്യമെന്ന പേരില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമാക്കിയത് നാം കണ്ടതാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. മുസ്‌ലിം അമേരിക്കന്‍ സൊസൈറ്റിയുടെ 23ാമത് വാര്‍ഷിക കണ്‍വെന്‍ഷനിലെ പരിപാടിയിലാണ്  അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജനങ്ങള്‍ വിശുദ്ധരായി കരുതുന്ന വ്യക്തിത്വങ്ങളെ അപമാനിക്കുന്നത് സ്വാതന്ത്ര്യത്തില്‍പ്പെട്ടതല്ല, കാരണം ചിന്ത എന്നത് ഒന്നും അപമാനം എന്ന് പറയുന്നത് വേറെ ഒന്നുമാണ്.പ്രവാചകനെ അപമാനിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നവരും പള്ളികള്‍ക്കെതിരായ ആക്രമണങ്ങളെ അവഗണിക്കുന്നവരും തങ്ങളുടെ ഫാഷിസം മറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു.

മഹത്തായ കാര്യങ്ങളെ ആക്രമിക്കാന്‍ പത്ര സ്വാതന്ത്ര്യമെന്നും ചിന്താ സ്വാതന്ത്ര്യമെന്നും പറയുന്ന അവര്‍ ഒരു ചെറിയ വിമര്‍ശനം ഉള്‍കൊള്ളാന്‍ പോലും സഹിഷ്ണുത കാണിക്കാത്തവരാണ്.കൊറോണ വൈറസിനേക്കാള്‍ വേഗത്തില്‍ പടരുന്ന രോഗമായി ഇസ്‌ലാമോഫോബിയ മാറിയ സാഹചര്യമാണുള്ളതെന്നും അതിനെ ചെറുക്കണമെന്നും  ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter