അഫ്ഗാനിസ്ഥാൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ്: താലിബാൻ ഭീഷണി മൂലം നന്നേ കുറഞ്ഞ് വോട്ടിങ് ശതമാനം
കാബൂള്‍: അമേരിക്ക താലിബാൻ ചർച്ചകൾ പരാജയപ്പെട്ടതിന് ശേഷം വർദ്ധിതവീര്യത്തോടെ അഫ്ഗാനിൽ പ്രവർത്തനം തുടരുന്ന താലിബാന്റെ ഭീഷണി മൂലം അഫ്ഗാനിസ്ഥാനിൽ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് തണുത്ത പ്രതികരണം മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും എന്ന ശക്തമായ ആശങ്കയും വോട്ടിംഗ് ശതമാനം കുറയുന്നതിന് കാരണമായി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും 51 ശതമാനം വോട്ട് നേടാനായില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന രണ്ടു സ്ഥാനാര്‍ഥികള്‍ക്കിടയില്‍ രണ്ടാം റൗണ്ട് മത്സരം നടക്കും. തെരഞ്ഞെടുപ്പ് പ്രക്രിയ എന്തുവിലകൊടുത്തും തടയുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും താലിബാന്‍ തീവ്രവാദികള്‍ പോളിങ് കേന്ദ്രങ്ങള്‍ക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിടാന്‍ കോപ്പുകൂട്ടിയിരുന്നെങ്കിലും തെരഞ്ഞെടുപ്പിനായി കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നതിനാല്‍ ആക്രമണങ്ങളും മരണങ്ങളും കൂടുതല്‍ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter