സംവരണം; മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുന്നത് പത്ത് ശതമാനം അവസരം: വി.ആര്‍ ജോഷി
- Web desk
- Dec 31, 2020 - 06:08
- Updated: Dec 31, 2020 - 06:17
മുന്നാക്കത്തിലെ പിന്നാക്ക സംവരണം വഴി മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുന്നത് പത്ത് ശതമാനം അവസരമാണെന്ന് പിന്നോക്ക വിഭാഗകോര്‍പറേഷന്‍ മുന്‍ ഡയറക്ടര്‍ വി.ആര്‍ ജോഷി.
നിലവിലുള്ള സംവരണീയരുടെ ആനുകൂല്യത്തില്‍ കടുകുമണിയോളം നഷ്ടമുണ്ടാകില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കബളിപ്പിക്കലാണെന്നും സമുദായ സംവരണം വഴി ലഭിക്കുന്ന ഏഴ് ശതമാനം അവസരവും ജനറല്‍ മെറിറ്റിലെ 42 ശതമാനവും അടക്കം 49 ശതമാനം അവസരമാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിലടക്കം ലഭിച്ചതെന്നും മുന്‍പ് 59 ശതമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് നടത്തുന്ന മുന്നേറ്റ യാത്രയുടെ ഭാഗമായി തിരുവനന്തപുരം വള്ളിക്കടവില്‍ നടന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment