ഷര്‍ജീല്‍ ഇമാം ഇരയോ രാജ്യദ്രോഹിയോ
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ജനുവരി 28 മൂന്ന് മണിക്കാണ് ഡല്‍ഹി പോലീസിന് കീഴടങ്ങുന്നത്. അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അറസ്റ്റ്‌ന് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്:
'ഞാന്‍ ഡല്‍ഹി പോലീസിന് 28-01-2020 മൂന്ന് മണിക്ക് കീഴടങ്ങുന്നു. അന്വേഷണത്തിന് തയ്യാറാണ്, നിയമ വ്യവസ്ഥിതിയില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. എന്റെ സംരക്ഷണവും സുരക്ഷിതത്വവും ഡല്‍ഹി പോലീസിന്റെ കൈകളിലാണ്. നീതിപുലരട്ടെ'.
രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.അദ്ദേഹം അലിഗഢില്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ വൈറല്‍ ആയതിന് ശേഷം 5ഓളം സംസ്ഥാനങ്ങള്‍ അദ്ദേഹത്തിന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
എന്താണ് ഷര്‍ജീല്‍ ഇമാം ചെയ്ത തെറ്റ്
ഇമാം അലിഗഢില്‍ നടത്തിയ ഒരു പ്രസംഗത്തെ ചുററിപ്പറ്റിയാണ് വിവാദം മുഴുവന്‍. പ്രസംഗത്തിലെ അടര്‍ത്തിമാറ്റപ്പെട്ട ഒരു ഭാഗം ഭാരതീയ ജനത പാര്‍ട്ടി നേതാക്കളും ചില മാധ്യമങ്ങളും ഷയര്‍ ചെയ്തിരുന്നു. അഞ്ച് ലക്ഷത്തോളം മുസ്‌ലിംകള്‍ ഒരു മിച്ച് കൂടി ഇന്ത്യയില്‍ നിന്ന് അസമിനെ ഒറ്റപ്പെടുത്തുമെന്ന് ഈ പ്രസംഗത്തില്‍ പറഞ്ഞുവെന്നാണ് അവര്‍ ആരോപിക്കുന്നത്.
പ്രസംഗം 40 മിനിട്ട് ദൈര്‍ഘ്യമുള്ളതാണ്.പ്രസംഗം പൂര്‍ണമായി ഒരാള്‍ കേള്‍ക്കുകയാണെങ്കില്‍ വ്യക്തമാകുന്നത് പ്രധാന ഹൈവേകളും റെയില്‍വെകളും ഉപരോധിക്കണമെന്നാണ് അദ്ദേഹം പറയുന്നതെന്ന് മനസ്സിലാകും.ഇന്ത്യയുടെ ഒരു ഭാഗവും നീക്കം ചെയ്യുന്നതിനെ കുറിച്ചോ ഒഴിവാക്കുന്നതിനെ കുറിച്ചോ അദ്ദേഹം പറയുന്നില്ല.
ഇത് രാജ്യദ്രോഹമായി പരിഗണിക്കാമോ
ഒരിക്കലുമില്ല, കാരണം ഉപരോധമെന്നത് ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ട ഒരു പ്രതിഷേധ മുറയാണ്.
2008ല്‍ ഒരുപാട് ഹിന്ദു സംഘടനകള്‍ ഇന്ത്യയില്‍ നിന്ന് കാശ്മീരിനെ വേര്‍പ്പെടുത്തുന്ന അമര്‍നാഥ് പ്രക്ഷോഭത്തിനെതിരെ ജമ്മുശ്രീനഗര്‍ ഹൈവേ ഉപരോധിച്ചിരുന്നു.
അവര്‍ വിഭജനവാദികളാണെന്ന് ആരെങ്കിലും ആരോപിക്കുമോ? ഇവിടെ ഷര്‍ജീല്‍ ഉപരോധത്തെ കുറിച്ച് മാത്രമാണ് സംസാരിച്ചത്.ഉപരോധം നടന്നിട്ടുമില്ല.
പൗരത്വവിരുദ്ധ സമരങ്ങള്‍ പ്രത്വേകിച്ചും ഷാഹീന്‍ബാഗീലേത് ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നുണ്ടെന്ന വ്യക്തമാണ്.
ഉദാഹരണത്തിന്, ഡല്‍ഹിയില്‍ നടന്ന റാലിയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത് ഷാഹീന്‍ ബാഗിനെ പാഠം പഠിപ്പിക്കാന്‍ ബി.ജെപിക്ക് വോട്ട് ചെയ്യൂ എന്നതാണ്. ഷാഹീന്‍ബാഗിലെ പ്രതിഷേധത്തിന്റെ നിയമസാധുത ഇല്ലായ്മ ചെയ്യലാണ് പ്രതിഷേധത്തെ നേരിടാനുള്ള ഏക മാര്‍ഗം.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ശാഹീന്‍ ബാഗ് പ്രതിഷേധത്തെ കുറിച്ച് ബി.ജെ.പി ഒരുപാട് ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.കോണ്‍ഗ്രസിന്റെയും ആംആദമിയുടെയും ഗൂഢാലോചനയാണിതെന്നും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് ഓരോരുത്തര്‍ക്കും 500 രൂപ നല്‍കുന്നുവെന്നും ആരോപണങ്ങളില്‍ ചിലത് മാത്രം.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ പ്രതിഷേധങ്ങളെ പോലെയല്ല ശാഹീന്‍ബാഗ്. സത്രീകളുടെ നേതൃത്വത്താലും വൈവിധ്യങ്ങളാലും മാത്രമാണ് അതിന് ജനക്കൂട്ടം വര്‍ധിച്ചത്. അപ്പോഴാണ് സര്‍ക്കാര്‍ അതിനെ നേരിടാന്‍ പറ്റിയ ഒരു ഇരയെ കണ്ടെത്തുന്നത് അതാണ് ഷര്‍ജീല്‍ ഇമാം.
അദ്ദേഹത്തെ സര്‍ക്കാര്‍ ബലിയാടാക്കിയതാണോ
ഈ ചരിത്രം നിങ്ങള്‍ മനസ്സിലാക്കുക, ആദ്യം ഷര്‍ജീലിനെ ഒരു തീവ്രവാദിയായി പ്രഖ്യാപിക്കുക,അപ്പോള്‍ അദ്ദേഹത്തെ ഷാഹീന്‍ബാഗിന്റെ മാസ്റ്റര്‍ മൈന്‍ഡാണെന്ന് വരുത്തിത്തീര്‍ക്കും, അപ്പോള്‍ ഷാഹീന്‍ ബാഗിനെയും ദേശവിരുദ്ധ ഗൂഢാലോചനയുുടെ ഭാഗമായി മുദ്രകുത്താം. അതിനാല്‍ അതിന്റെ ആദ്യപടിയാണീ അറസ്റ്റും രാജ്യദ്രോഹക്കുറ്റവും.
ഷര്‍ജീല്‍ ഉപരോധത്തിന് വേണ്ടി മാത്രമാണ് ആഹ്യാനം ചെയ്തിട്ടുള്ളന്നതാണ് സത്യം. അത് ഒരിക്കലും രാജ്യദ്രേ്യാഹത്തിന്റ പരിധിയില്‍ വരുന്നതുമല്ല. മാത്രവുമല്ല ഷാഹീന്‍ബാഗ് പ്രതിഷോധവുമായി ജനുവരി 2 ന് ഷര്‍ജീല്‍ വിഛേധിക്കുകയും ചെയ്തിട്ടുണ്ട്.
ചില മുസ്‌ലിം പ്രതിഷേധക്കാര്‍ ഷര്‍ജീലിനോട് യോജിച്ചേക്കാം. ഭരണഘടനക്കുള്ള പോരാട്ടമാണെന്ന് പ്രതിഷേധക്കാര്‍ ഇതിനെ വിളിക്കുന്നു. അവര്‍ക്ക് ഭരണഘടനയോ സി.എ.എയോ മനസ്സിലാകുന്നില്ലെന്ന് ഷര്‍ജീല്‍ പറയുന്നു. വാസ്തവത്തില്‍ ന്വൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണഘടന തന്നെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
ഷര്‍ജീല്‍ ഗാന്ധിയെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നു, പക്ഷേ നിരവധി പ്രതിഷേധക്കാര്‍ മഹാത്മയെ ഹീറോ ആയിി വാഴ്ത്തുന്നു. പ്രതിഷേധത്തില്‍ ലാഇലാഹ ഇല്ലല്ലാ ഉപയോഗിക്കുന്നതിനെ ശശിതരൂര്‍ എതിര്‍ക്കുന്നുവെങ്കില്‍ മുസ് ലിം പ്രക്ഷോഭകര്‍ ഉപയോഗിക്കുന്ന ദേശസ്‌നേഹ മുദ്ര്യാവാക്യങ്ങളോട് ഷര്‍ജീല്‍ യോജിക്കുന്നില്ല.
ഷര്‍ജീല്‍ എന്തെങ്കിലും കുറ്റക്കാരനെങ്കില്‍ അത് ബുദ്ധിപരമായ അഹങ്കാരമാണ്. ഇതാണ് അദ്ധേഹത്തെ ഷാഹിന്‍ബാഗ് പ്രതിഷേധത്തില്‍ നിന്ന് ജനുവരി 2 ന് ഏകപക്ഷീമായി പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഈ ബൗദ്ധിക അഹങ്കാരത്തിനുള്ള ശിക്ഷ സംവാദങ്ങളും കൂടുതല്‍ ചര്‍ച്ചകളുമാണ്. ഈ ചര്‍ച്ച പിന്നീടാണ് നടക്കേണ്ടത്.
ഇപ്പോഴത്തത്തെ പ്രധാന പ്രശ്‌നം സര്‍ക്കാരും പോലീസും പ്രതിഷേധക്കാര്‍ക്ക് കൂട്ടായ ശിക്ഷ നല്‍കുന്നവെന്നാണ്. പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയും ആശുപത്രികളും പള്ളികളും അയല്‍വാസികളെയും അക്രമിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ കൂട്ടായ ശിക്ഷ കാണാന്‍ കഴിയുന്നത്. ഈ കൂട്ടായ ശിക്ഷയാണ് ഷര്‍ജീലിന്റെ കുടുംബത്തെയുംരാജ്യത്തുടനീളമുള്ള പ്രതിഷേധക്കാരുടെ കുടുബങ്ങള്‍ക്കെതിരുയം അവര്‍ ഒരു തെറ്റും ചെയ്യാതെ ഉപദ്രവിക്കുന്നത്.
വിവര്‍ത്തനം -അബ്ദുല്‍ ഹഖ് മുളയങ്കാവ്
കടപ്പാട്-ദിക്വിന്റ്.കോം
Leave A Comment