ഈ അതിക്രമം തുടരാന്‍ ഇനി ഞങ്ങള്‍ക്കാവില്ല- ഇസ്രയേല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍
ഫലസ്ഥീനില്‍ തുടരുന്ന സൈനികാതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ജോലി ചെയ്യാന്‍ തയ്യാറല്ലെന്നു കാണിച്ചു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നെതന്യാഹുവിന് കത്തയച്ചു. ഫലസ്ഥീനിലെ ചാരപ്രവര്‍ത്തനങ്ങള്‍ക്കും രഹസ്യാന്വേഷണ നിരിക്ഷണങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ഇസ്രയേല്‍ സൈന്യത്തിലെ യൂണിറ്റ് 8200 ആണു പ്രധാനമന്ത്രി, സൈനിക മേധാവി, രഹസ്യാന്വേഷണ വിഭാഗം തലവന്‍ തുടങ്ങിയര്‍ക്കു കത്തയച്ചത്. ഇസ്രയേല്‍ ഫലസ്ഥീന്‍ ജനതക്കുമേല്‍ നടപ്പാക്കുന്ന അടിച്ചമര്‍ത്തല്‍ നയത്തോട് ധാര്‍മികമായി യോജിക്കാനാവുന്നില്ലെന്നു 43 ഓളം രഹസ്യാന്വേഷണ-സൈനിക ഉദ്യോഗസ്ഥര്‍ ഒപ്പുവെച്ച കത്തില്‍ പറഞ്ഞു. ഫലസ്ഥീനിലെ ഓരോ പൌരനെയും ഇസ്രയേല്‍ വീക്ഷിക്കുന്നുണ്ട്. സ്വന്തം പൌരന്മാരുടെ സ്വകാര്യതക്കു വേണ്ടി വാദിക്കുമ്പോഴാണ് ഇസ്രയേല്‍ ഇങ്ങനെ ചെയ്യുന്നത്. ഫലസ്ഥീനികളുടെ അവകാശങ്ങള്‍ക്ക് ഒരു വിലയും കല്‍പിക്കാതെയാണ് ഇസ്രയേല്‍ സൈനികമായി അവരെ നേരിടുന്നത്, കത്തില്‍ പറയുന്നു. ഫലസ്ഥീന്‍ യുവാക്കളെ തടവിലാക്കി പീഢിപ്പിച്ച് ഇസ്രയേല്‍ സൈന്യത്തിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിതരാക്കുന്നത് സൈന്യത്തിന്‍റെ പതിവു രീതിയാണെന്നും ധാര്‍മികമായി ചിന്തിക്കുമ്പോള്‍ അതിനോടു യോജിക്കാനാവില്ലെന്നു ഉദ്യോഗസ്ഥര്‍ തുറന്നു പറഞ്ഞു. ഹസ്യാന്വേഷണത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി 1952 ല്‍ സ്ഥാപിതമായതാണ് യൂണിറ്റ്8200 എന്ന സൈനിക വിഭാഗം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter