മക്കയിൽ ഹറമിനടുത്ത പ്രദേശങ്ങളിലെ കര്‍ഫ്യൂ സമയം വർധിപ്പിച്ചു
- Web desk
- Mar 31, 2020 - 13:18
- Updated: Mar 31, 2020 - 13:33
മക്ക: സൗദി അറേബ്യയിൽ കൊവിഡ് 19 വൈറസിന്റെ വ്യാപനം കണക്കിലെടുത്ത് മക്കയുടെ ചില ഭാഗങ്ങളിൽ കര്‍ഫ്യൂ സമയം വർധിപ്പിച്ചു. മക്കയിലെ ഹറമിനോട് ചേര്‍ന്നുള്ള പ്രധാന താമസ കേന്ദ്രങ്ങളിൽ സൗദി ആഭ്യന്തര മന്ത്രാലയമാണ്
24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയത്.
അജ്‌യാദ്, അല്‍മസാഫി, മിസ്ഫല, ഹുജൂന്‍, നകാസ, ഹോശ് ബകര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യു സമയം ദീര്‍ഘിപ്പിച്ചത്.
ഇന്ന് മുതല്‍ കര്‍ഫ്യൂ കാലാവധി അവസാനിക്കുന്നത് വരെ ഈ നിയന്ത്രണം തുടരും. രാവിലെ ആറു മുതല്‍ ഉച്ചക്ക് മൂന്നു വരെ ബഖാലകളിലേക്ക് പോകുന്നതിനു ഇളവുണ്ട്.
കർഫ്യൂ പ്രഖ്യാപിച്ച മേഖലയിലുള്ളവർ പ്രദേശം വിട്ട് പോകാനോ മറ്റുള്ളവര്‍ ഇവിടേക്ക് പ്രവേശിക്കാനോ പാടില്ലെന്നും പ്രത്യേക ഉത്തരവിലുണ്ട്.
ഇന്ന് റിപ്പോർട്ട് ചെയ്ത 40 കേസുകൾ അടക്കം മക്കയില്‍ 200 പേർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment