ശൈഖ് റാഇദ് സലാഹിന്റെ തടങ്കല്‍ വീണ്ടും നീട്ടി ഇസ്രയേല്‍

 


ഇസ്രയേലിലെ ഇസ്‌ലാമിക് മൂവ്‌മെന്റ് നേതാവ് ശൈഖ് റാഇദ്  സലാഹിന്റെ തടങ്കല്‍ ഇസ്രയേല്‍ കോടതി വീണ്ടും നീട്ടി. ഹൈഫയിലെ കോടതി മജിസ്‌ട്രേറ്റാണ് അദ്ധേഹത്തിനെതിരായ നിയമവശങ്ങള്‍ അവസാനിക്കുംവരെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ജൂലൈ 14 ജറൂസലമില്‍ വെച്ച് രണ്ടു ഇസ്രയേലി പട്ടാളക്കാര്‍ കൊല്ലപ്പെടുകയും അതിന് മുമ്പ്  അദ്ധേഹം തീവ്രവാദവും അക്രമപരവുമായ പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നുമുള്ള രണ്ട് കുറ്റങ്ങളാണ് സലാഹിന്റെ മേല്‍ ചാര്‍ത്തപ്പെട്ടിട്ടുള്ളത്.
സലാഹിന്റെ ഭാഗത്ത്് നിന്ന് പ്രോസിക്ക്യൂഷന്‍ പരാജയപ്പെട്ടതാണ് അദ്ധേഹത്തിനെതിരായി വിധി വരാന്‍ കാരണം.
വിധി വരുന്ന ദിവസം വരെയായിരുന്നു നേരത്തെ തടങ്കല്‍ നീട്ടിയിരുന്നത്. പ്രാര്‍ത്ഥനയും ഉറക്കവും ഭക്ഷണം കഴിക്കുന്നതും ടോയ്‌ലെറ്റിലും ബാത്ത്‌റൂമിലുമിരുന്നാണെന്ന് ജഡ്ജിയോട് കോടതിയില്‍ വെച്ച് സലാഹ് പറഞ്ഞു. സലാഹിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ജയില്‍ അധികൃതരോട് ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്
തീവ്രവാദത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ആഗസ്റ്റ് 14 നാണ് സലാഹിനെ അറസ്റ്റ് ചെയ്യുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter