യമന്‍ പ്രസിഡണ്ട് ഹാദിക്ക് പിന്തുണയുമായി ഒമാന്‍

 

പ്രതിസന്ധി രൂക്ഷമാവുന്ന യമനില്‍ പ്രസിഡണ്ട് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്ക് പൂര്‍ണ പിന്തുണയുമായി ഒമാന്‍. ഒമാന്‍ വിദേശ കാര്യമന്ത്രി യൂസുഫ് ബിന്‍ അലവിയാണ് തങ്ങളുടെ രാജ്യം യമന്‍ പ്രസിഡണ്ട് ഹാദിക്കാണ് പിന്തുണയര്‍പ്പിക്കുന്നതെന്ന് വ്യക്തമാക്കിയത്. യമനിലെ വിമതരായ ഹൂഥികള്‍ക്കെതിരെ തങ്ങള്‍ നിലകൊള്ളുമെന്നും  യൂസുഫ് ബിന്‍ അലവി വ്യക്തമാക്കി. രാജ്യ സുരക്ഷക്കും ഐക്യത്തിനും യമനിലെ ഡെപ്യൂട്ടി പ്രധാനമന്ത്രി അബ്ദുല്‍ മാലികിനോട് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും യമനിലെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter