സന്മാര്‍ഗമാണ് മനുഷ്യസൃഷ്ടിപ്പിന്റെ ദൈവിക ലക്ഷ്യം കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍

സന്മാര്‍ഗമാണ് മനുഷ്യസൃഷ്ടിപ്പിന്റെ ദൈവിക ലക്ഷ്യമെന്ന് പ്രമുഖ പണ്ഡിതനും സമസ്ത സെക്രട്ടറിയുമായ കൊയ്യോട് പി.പി ഉമര്‍മുസ്‌ലിയാര്‍.

മനുഷ്യ സൃഷ്ടിപ്പിന്റെ ദൈവീക ലക്ഷ്യം അവന്റെ സന്മാര്‍ഗ ജീവിതമാണെന്നും ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ ഊന്നിപ്പറയുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു.
23ാമത് ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മറ്റി ദുബൈ സുന്നി സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
പരിപാടി അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മറ്റി അംഗം ഹാശിം അല്‍ മുതവ്വ ഉദഘാടനം ചെയ്തു. സുന്നി സെന്റര്‍ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷനായി. പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter