ജറൂസലമിലെ ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ നിയമവിരുദ്ധം: അറബ് മന്ത്രിമാര്‍
- Web desk
- Jul 29, 2017 - 07:36
- Updated: Jul 30, 2017 - 08:23
അല്‍ അഖ്‌സ മസ്ജിദ് കോമ്പൗണ്ടില്‍ ഇസ്രയേല്‍ ഭരണകൂടം നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ നിയമവിരുദ്ധമാണെന്ന് അറബ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടു.
കൈറോവില്‍ വെച്ച് നടന്ന യോഗത്തില്‍ നിരവധി അറബ് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ ഇസ്രയേല്‍ നിലവില്‍ ജറൂസലമില്‍ തുടര്‍ന്ന്‌കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചു.
അമേരിക്കയെയും യു.എന്‍.ഒയെയും ഇടപെടുത്തി ഇസ്രയേല്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും ഫലസ്ഥീനികള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ട കാര്യങ്ങള്‍ കൈകൊള്ളാനും യോഗത്തില്‍ തീരുമാനമായി.
മുസ്‌ലിം ലോകത്തിന്റെ പുണ്യ കേന്ദ്രങ്ങളിലൊന്നായ മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനാ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ യുനൊസ്‌കോയും യു.എന്‍.ഒ യും ഇടപെടണമെന്നും അറബ് വിദേശ മന്ത്രിമാര്‍ പറഞ്ഞു.
ഫലസ്തീന്‍ ജനതയുടെ മാത്രം ആവശ്യമല്ലെന്നും ലോക മുസ്‌ലിംകളുടെ മൊത്തം ആവശ്യമാണെന്നും സമാധാന പൂര്‍ണമായി പ്രശ്‌നം പരിഹരിക്കാണമെന്നും അവര്‍ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment