പൗരത്വ സമര നായിക നടാഷ നർവാളിനെതിരെ യുഎപിഎ
ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത പിഞ്ച്‌റ തോഡ് സ്ത്രീപക്ഷ കൂട്ടായ്മ നേതാവ് നടാഷ നര്‍വാളിനെതിരെ യു.എ.പി.എ ചുമത്തി. ഡല്‍ഹി കലാപത്തില്‍ ഈ നിയമം ചുമത്തപ്പെടുന്ന ഒമ്പതാമത്തെയാളാണ് ആക്ടിവിസ്റ്റും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയുമാണ് നടാഷ.

ഫെബ്രുവരി 22 ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് പുറത്ത് പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് കഴിഞ്ഞ ശനിയാഴ്ചയാണ് നടാഷയെയും സുഹൃത്ത് ദേവാംഗന കലിതയെയും ആദ്യം അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലീസ് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരാകരിച്ച്‌ ജാമ്യം അനുവദിച്ചിരുന്നു.

നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, സഫൂറ സർഗാർ എന്നിവർക്കെതിരെ പോലീസ് യുഎപിഎ ചുമത്തിയിരുന്നു. ലോക് ഡൗൺ മൂലം ഇത്തരം അനീതികൾക്കെതിരെ ബഹുജനപ്രക്ഷോഭം ഉയരില്ലെന്ന ധൈര്യമാണ് സർക്കാറിനെ ഇത്തരം നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter