മുസ്‌ലിം വിരുദ്ധ സമീപനങ്ങൾ ഉപേക്ഷിക്കുക, മോദി സർക്കാരിനോട്  നോബേൽ സമ്മാന ജേതാവ്
ഷാർജ: ഇന്ത്യയിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പുലർത്തുന്ന മുസ്‌ലിം വിരുദ്ധ സമീപനത്തിനെതിരെ കടുത്ത വിമർശനവുമായി നോബേൽ സമ്മാന ജേതാവ് ഓർഹാൻ പാമുക് രംഗത്തെത്തി. ന്യൂനപക്ഷങ്ങളോട് പുലർത്തുന്ന ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണമെന്നും അവ ആപത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോവുകയെന്നും പാമുക് പറഞ്ഞു. ഷാർജയിലെ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ചാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയെന്നത് ജനസമൂഹങ്ങൾക്ക് മേൽ അതിക്രമം നടത്താനുള്ള ലൈസൻസ് അല്ല. ലോകത്താകമാനമുള്ള ന്യൂനപക്ഷങ്ങൾ അതിക്രമത്തിന് ഇരയാവുകയാണെന്നും ഫാസിസ്റ്റ് സമീപനത്തിലുള്ള സകല പ്രസ്ഥാനങ്ങളെയും ശക്തമായി എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter