ജാബിര്‍ ബിന്‍ഹയ്യാന്‍
 width=ഇസ്‌ലാമിക ശാസ്ത്രലോകത്തെ അതുല്യനാമമാണ് ജാബിര് ബിന്ഹയ്യാന്. ക്രിസ്തുവര്ഷം 721ല് സിറിയയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവിന്റെ മരണത്തോടെ യമനിലേക്ക് കുടിയേറിയ അദ്ദേഹം അവിടെ വെച്ചായിരുന്നു ഇസ്ലാമിക വിജ്ഞാനീയങ്ങള് കരസ്ഥമാക്കിയത്. അമവി ഭരണം അവസാനിച്ചതോടെ അദ്ദേഹം കൂഫയില് തിരിച്ചെത്തി. അബ്ബാസി ഖലീഫയായ ഹാറൂന് റശീദിന്റെ കാലഘട്ടം വൈജ്ഞാനിക മുന്നേറ്റത്തിന്റെ കാലമായിരുന്നു. വിവിധങ്ങളായ വിജ്ഞാനശാഖകള് ഇതരഭാഷകളില്നിന്ന് അറബിയിലേക്ക് വിവര്ത്തനം ചെയ്യപ്പെട്ടതും ജനങ്ങളെ അത്തരം കാര്യങ്ങളില് ഏറെ പ്രോല്സാഹിപ്പിച്ചതും അദ്ദേഹമായിരുന്നു. വിവിധ വിഷയങ്ങളില് അവഗാഹ പാണ്ഡിത്യവും അതീവ ബുദ്ധിശക്തിയുമുണ്ടായിരുന്ന ജാബിര് ബിന്ഹയ്യാന് ആ അവസരം പരമാവധി മുതലെടുത്തു. ഗോളശാസ്ത്രം, എന്ജിനീയറിംഗ്, ധാതുശാസ്ത്രം, ഫിലോസഫി തുടങ്ങി ഒട്ടേറെ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭവാനകളും വൈദ്യശാസ്ത്രത്തില് അദ്ദേഹം നടത്തിയ കണ്ടെത്തലുകളും അതിന്റെ ഫലമായിരുന്നു. സോസിമൂസ്, ഹര്മസ് തുടങ്ങിയ പുരാതന ഈജിപ്ഷ്യന് രസതന്ത്രജ്ഞരുടെയും പ്ലാറ്റോ, അരിസ്റ്റോട്ടില്, സോക്രട്ടീസ് തുടങ്ങിയവരുടെയും കൃതികളില് ഏറെ ആകൃഷ്ടനായിരുന്ന അദ്ദേഹം, ഒട്ടനേകം വിഷയങ്ങളില് രചനകള് നടത്തിയിട്ടുണ്ട്. ചെറുതും വലുതുമായി 3000ത്തോളം കൃതികള് അദ്ദേഹത്തിന്റേതായി പറയപ്പെടുന്നുണ്ട്. രസതന്ത്രത്തിലെ പരീക്ഷണസമീപനവും ലബോറട്ടറിയും പരിചയപ്പെടുത്തിയതും അല്കലി എന്നറിയപ്പെടുന്ന അല്കലോയ്ഡുകള് കണ്ടെത്തിയതും അദ്ദേഹമായിരുന്നു. സാള്ട്ട് അമോണിയ, പൊട്ടാഷ് തുടങ്ങി അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങള് അനവധിയാണ്.  ഗ്ലാസ് നിര്മ്മാണത്തിന് മാംഗനീസ് ഡയോക്സൈഡ് ഉപയോഗിക്കാമെന്ന് അദ്ദേഹമാണ് കണ്ടെത്തിയത്. ലോഹസംസ്കരണത്തിലും സ്റ്റീല് നിര്മ്മാണത്തിലും അദ്ദേഹത്തിന്റെ ശാസ്ത്രീയ സംഭാവനകള് നിസ്സീമമാണ്. കാസ്റ്റിക് സോഡാ, ആസിഡ് ഉപയോഗിച്ച് സ്വര്ണ്ണവും വെള്ളിയും വേര്തിരിക്കുന്ന പ്രക്രിയ, നൈട്രിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ്, ജലത്തിന്റെ ബാഷ്പീകരണം, ശുദ്ദീകരണം, ഫ്യൂഷന്, ക്രിസ്റ്റലൈസേഷന്, ഡിസ്റ്റിലേഷന് തുടങ്ങിയവയിലെ സുപ്രധാന കണ്ടുപിടുത്തങ്ങള് എന്നിവയെല്ലാം അദ്ദേഹത്തിന്റെ വകയായിരുന്നു. The secrets of chemistry, The end of the workmanship, Assets of Chemistry, Aware of the body, Mercy, Syndrome, Small yeast, Wisdom Fund, Book King തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളും കൃതികളുമാണ് ആധുനിക രസതന്ത്രത്തിന് അടിത്തറ പാകിയത്. വചനശാസ്ത്രത്തില് അരിസ്റ്റോട്ടിലിനുള്ള സ്ഥാനമാണ് രസതന്ത്രത്തില് ജാബിര്ബിന്ഹയ്യാനുള്ളതെന്ന് ആധുനികരസതന്ത്രലോകം ഒന്നടങ്കം സമ്മതിക്കുന്നതും അതുകൊണ്ടുതന്നെ. ഉസ്താദുല്കബീര് (മഹാനായ അധ്യാപകന്), രസതന്ത്രത്തിന്റെ പിതാവ് എന്നിങ്ങനെ പല സ്ഥാനങ്ങള് അദ്ദേഹത്തിന് നല്കപ്പെടുന്നുണ്ട്. അബ്ബാസി ഭരണത്തിനെതിരെ ബറ്മകികള് നടത്തിയ പടയൊരുക്കത്തിന്റെ ഇരയായി  അദ്ദേഹം ജയിലിലടക്കപ്പെട്ടു. തുടര്ന്ന് 815ല് തന്റെ 95-ാം വയസ്സില് ജയിലില് വെച്ച് തന്നെ ആ മഹാപ്രതിഭ, ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ലാത്ത ലോകത്തേക്ക് യാത്രയായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter