വിവാദ പരാമര്‍ശത്തില്‍ റോബിന്‍സണിന്റെ മാപപേക്ഷ മുസ്‍ലിം നേതൃത്വം സ്വീകരിച്ചു
peterവടക്കന്‍ ഐര്‍ലന്റ് ഫസ്റ്റ് മിനിസ്റ്റര്‍ പീറ്റര്‍ റോബിന്‍സണ്‍ മുസ്‍ലിംകള്‍ക്കെതിരെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട മാപപേക്ഷ മുസ്‍ലിം നേതൃത്വം സ്വീകരിച്ചു. ഇവാഞ്ചലിസ്റ്റ് പാസ്റ്റര്‍ ജെയ്ംസ് മെക് കേണല്‍ കഴിഞ്ഞ ദിവസം ഇസ്‍ലാമിനെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശത്തെ റോബിന്‍സണ്‍ പിന്താങ്ങിയത് വിവാദമായിരുന്നു. ഇസ്‍ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കുന്നവരെയോ അക്രമത്തില്‍ പങ്കുള്ള മുസ്‍ലിംകളെയോ തനിക്ക് വിശ്വസിക്കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മുസ്‍ലിം സമുദായത്തെ തരംതാഴ്ത്താനോ വേദനിപ്പിക്കാനോ ഒരിക്കലും താന്‍ വിചാരിച്ചിട്ടില്ല. അവര്‍ക്ക് ചില വേദനകള്‍ അനുഭവപ്പെട്ടതില്‍ താന്‍ ദുഃഖിതനാണ്. മുസ്‍ലിം സമുദായത്തോടും എന്നും സൌഹാര്‍ദ്ദപരമായ സമീപനമാണ് താന്‍ സ്വീകരിച്ചിട്ടുള്ളത്. തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് മീഡിയകള്‍ പുറംലോകത്തെത്തിച്ചത്.  റോബിന്‍സണ്‍ പറഞ്ഞു. ബെല്‍ഫാസ്റ്റ് ഇസ്ലാമിക് സെന്റര്‍ നേതൃത്വത്തെ പ്രത്യേകം ക്ഷണിച്ചുവരുത്തിയായിരുന്നു ഫസ്റ്റ് മിനിസ്റ്റര്‍ കാര്യം വിശദീകരിച്ചത്. സ്വകാര്യമായി വിളിച്ച് മാപപേക്ഷിച്ചത് ആത്മാര്‍ത്ഥമായി കാണുന്നതിനാല്‍ അത് സ്വീകരിക്കുന്നുവെന്ന് ബെല്‍ഫാസ്റ്റ് ഇസ്‍ലാമിക് സെന്റര്‍ നേതാവ് ഡോ. റാഇദ് അല്‍ വസ്സാന്‍ പറഞ്ഞു. ഇസ്‍ലാം നരകത്തില്‍ കുരുത്തതും അസംസ്കൃതവും പൈശാചകവുമാണെന്ന പാസ്റ്ററുടെ വാക്കുകളെ ന്യായീകരിക്കാനാണ് ഫസ്റ്റ് മിനിസ്റ്റര്‍ ശ്രമിച്ചത്. മുസ്‍ലിംകളോടൊപ്പം നിന്ന് പാസ്റ്ററുടെ പരാമര്‍ശത്തെ ഉപപ്രധാനമന്ത്രി മെക് ഗ്വിന്നസ്  എതിര്‍ത്തിരുന്നെങ്കിലും അദ്ദേഹത്തെയും കരിവാരിത്തേക്കാനാണ് റോബിന്‍സണ്‍ തുനിഞ്ഞത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter