തിമ്പുക്തു നല്‍കിയ പാഠം: ‘കാലിച്ചാക്ക് മതി, നിങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പൈതൃകശേഖരത്തെ സുരക്ഷിതമായി ഒളിപ്പിക്കാം’
മാലിയിലെ തിമ്പുക്തുവിലെ പൈതൃകശേഖരം തീവെച്ച നശിപ്പിക്കാന്‍ ഒരു ശ്രമം നടന്നത് ജനുവരി അവസാനത്തിലാണ്. തദ്ദേശീയരായ ചില സുമനസ്സുകളുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ വഴി ശേഖരം ‍കാര്യമായൊന്നും കത്തി നശിച്ചിട്ടില്ലെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. തിമ്പുക്തുവിലെ അഹ്മദ് ബാബാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ചും അവിടെ നടന്ന അക്രമത്തെ കുറിച്ചും അസോസിയേറ്റഡ് പ്രസ്, ദി നാഷണല്‍, വാഷിങ്ങ്ടണ്‍ പോസ്റ്റ്, ബോസ്റ്റന്‍ ഗ്ലോബ് തുടങ്ങിയവ പലപ്പോഴായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ഉപജീവിച്ച് തയ്യാറാക്കിയത്.  width=13 മുതല്‍ 16 വരെയുള്ള നൂറ്റാണ്ടുകളാണ് തിമ്പുക്തുവിന്‍റെ പ്രതാപകാലം. അന്ന് മുസ്‌ലിംലോകത്തെ പണ്ഡിതരുടെ തള്ളിച്ചയായിരുന്നു തിമ്പുക്തിവില്‍. വൈദ്യം, ഗോളം, ഗണിതം, രാഷ്ട്രീയം തുടങ്ങി വിവിധ ശാസ്ത്രങ്ങളില്‍ അതുല്യമായ നിരവധി ഗ്രന്ഥങ്ങള്‍ ഇവിടെ പിറവിയെടുത്തിട്ടുണ്ടെന്ന് ചരിത്രം. 1591 ല്‍ ഒരു മൊറോക്കന്‍ സൈന്യം ഈ പ്രദേശം ആക്രമിക്കുന്നുണ്ട്. അതോടെയാണ് തിമ്പുക്തുവിന്‍റെ ബൌദ്ധികമായ ഇടപെടലുകള്‍ ആരുമറിയാതെ അവസാനിച്ച് ഇല്ലാതെ പോയത്. അപ്പോഴും പ്രസ്തുത വിഷയങ്ങളിലെ കൈയെഴുത്തു പ്രതികളും രേഖകളുമൊന്നും നഷ്ടപ്പെട്ടില്ല. തലമുറകള്‍ നഷ്ടം വരുത്താതെ കൈമാറി പോന്നു ആ പൈതൃകവിജ്ഞാനീയങ്ങള്‍. കഴിഞ്ഞ നാല്‍പത് വര്‍ഷമായി പ്രദേശത്തു പലരുടെയും കൈവശമുണ്ടായിരുന്ന രേഖകള്‍ ഒരിടത്തു ശേഖരിച്ചോതോടെയാണ് പുറം ലോകത്തിന്‍റെ ശ്രദ്ധ ഇവിടം പതിയുന്നത്. 30,000 ത്തിലധികം രേഖകള്‍ ഇത്തരത്തില്‍ ഒരിടത്തു ശേഖരിക്കപ്പെട്ടു, അഹ്മദ് ബാബാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍. (തിമ്പുക്തിവില്‍ വ്യക്തിപരമായി പല കുടുംബങ്ങളുടെയും കൈവശം ഇനിയും ഏറെ രേഖകളുണ്ടെന്നും അവയുടെ മൊത്തം കണക്കെടുത്താല്‍ ഒരു ലക്ഷത്തിലേറെ വരുമെന്നും അസോസിയേറ്റഡ് പ്രസ് ഫെബ്രുവരി 5 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.) 2000 മുതല്‍ പല മേഖലകളില്‍ നിന്നും ഇവയുടെ സംരക്ഷണത്തിനായി നിരവധി സാമ്പത്തിക സഹായം ലഭിക്കുകയുമുണ്ടായി. ഫോര്‍ഡ് ഫൌണ്ടേഷന്‍ വരെ സഹായിച്ച സംഘത്തിന്‍റെ കൂട്ടത്തിലുണ്ട്. ഭരണകൂടവും അതിനായി പ്രത്യേകം ഫണ്ട് അനുവദിച്ചു. ‘ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട് സാംസ്കാരിക ശേഖരമെ’ന്നാണ് ഇവയെ അന്നത്തെ ഭരണനേതൃത്വം വിശദീകരിച്ചത്. ഇങ്ങനെ വന്ന സാമ്പത്തിക സഹായമുപയോഗിച്ചാണ് പല രേഖകളും ഡിജിറ്റലൈസ് ചെയ്തത്. ദക്ഷിണാഫ്രിക്കയിലെ Tombouctou Manuscript Project, അമേരിക്കയിലെ Aluka, ഫ്രാന്‍സിലെ Institut National des Sciences Appliquées തുടങ്ങി വിവിധ സ്ഥാപനങ്ങള് ഈ ശേഖരത്തിലെ പലതും ഡിജിറ്റലസ് ചെയ്തിട്ടുണ്ടെന്ന് അതു സംബന്ധമായി നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതിനെല്ലാം പുറമെ ആക്രമണത്തിനിരയായ തിമ്പുക്തുവിലെ അഹ്മദ് ബാബാ ഇന്‍സ്റ്റിറ്റ്യൂട്ടു് തന്നെയും നിരവധി രേഖകള്‍ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. പൈതൃകശേഖരം ഭീഷണി നേരിട്ടു തുടങ്ങുന്നു  width=വര്‍ഷങ്ങളുടെ പഴക്കമുള്ള സൂക്ഷിപ്പുസ്വത്തുക്കള്‍ കഴിഞ്ഞ വേനല്‍കാലത്തോടെയാണ് ഭീഷണി നേരിട്ടത്. രാജ്യത്ത് ഭരണം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന തീവ്രഇസ്‌ലാമിസ്റ്റുകള്‍ പ്രദേശത്ത് എത്തിയത് അപ്പോഴാണ്. അവരുടെ പദ്ധതികളുടെ ഭാഗമായി നിരവധി മഹത്തുക്കളുടെ മഖ്ബറകള്‍ പൊളിച്ചുമാറ്റപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അഹ്മദ് ബാബാ സ്ഥാപത്തിനെതിര്‍വശത്തുള്ള മസ്ജിദിലെ സീദി മഹ്മൂദിന്‍റെ ഖബറിടം ഇത്തരത്തില്‍ പൊളിച്ചുമാറ്റപ്പെട്ട ഒന്ന് മാത്രം. (ഫെബ്രുവരി 22 ന് ദി നാഷണല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് മഖ്ബറ പൊളിക്കലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ട്.) 700 വര്‍ഷങ്ങളിലേറെ പഴക്കമുള്ള തിമ്പുക്തുവിലെ രേഖകള്‍ വിവിധ ലിപികളിലെഴുതപ്പെട്ടവയാണ്. പലതും സുവര്‍ണലിപികളില്‍ എഴുതപ്പെട്ടതാണെന്ന് കൈകാര്യകര്‍ത്താക്കള്‍ വിശദീകരിക്കുന്നു. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ സൂക്ഷിച്ചു വരുന്ന അറബിഭാഷയിലുള്ള 30,000 ത്തിലേറെ രേഖകളും കൈയെഴുത്തുകളും അഹ്മദ് ബാബാ സ്ഥാപനത്തിലെ പൈതൃകശേഖരത്തിലുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ ശേഖരമാണ് ഇക്കഴിഞ്ഞ മാസാവസാനം ചില തത്പര കക്ഷികളാല്‍ ആക്രമിക്കപ്പെട്ടത്. അക്ഷരങ്ങളുടെ സംസ്കൃതിയെ തീയിട്ട് നശിപ്പിക്കുകയായിരുന്നു ആക്രമികളുടെ ലക്ഷ്യം. അപ്പോഴും രേഖകളിലെ സിംഹഭാഗവും ഇന്നും സുരക്ഷിതമായി തന്നെ സൂക്ഷിപ്പുണ്ടെന്നും തുഛമായ എണ്ണം മാത്രമേ നശിപ്പിക്കപ്പെട്ടിട്ടുള്ളൂവെന്നും സ്ഥാപന മേധാവികള് ‍വ്യക്തമാക്കുന്നു. പൈതൃകമായി കിട്ടിയ ഈ സമ്പത്തില്‍ തങ്ങളുടെ സംസ്കൃതിയാണ് ഉറങ്ങുന്നതെന്ന് തിരിച്ചറിഞ്ഞ തദ്ദേശീയരായ ചിലര്‍ തീവ്രഇസ്ലാമിസ്റ്റുകള്‍ക്ക് ഈ ശേഖരത്തില്‍ നോട്ടമുണ്ടെന്ന് തിരിച്ചറിഞ്ഞു. അവര്‍ പ്രസ്തുത രേഖകളെ രഹസ്യമായി ഗ്രന്ഥാലയത്തില്‍ നിന്ന് കടത്തിക്കൊണ്ട് പോകുകയായിരുന്നുവത്രെ. ചാക്കുകളിലും മറ്റും കുത്തി നിറച്ചാണ് പല രേഖകളും ഇരുളിന്‍റെ മറവില്‍ അവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയത്. പൈതൃകാബോധം സാംസ്കാരിക രംഗത്തെ തളച്ചിടുമെന്ന് പ്രഖ്യാപിച്ച് അതിനെ നശിപ്പിക്കാനായി ശ്രമം നടക്കുമ്പോള്‍ അതിനെതിരെ കലാപം നടത്തിയത് രഹസ്യമായ ഈ കടത്തലിലൂടെയായിരുന്നു. ‘ഈ രേഖകള് ഞങ്ങളുടെ അസ്തിത്വ സൂചകങ്ങളാണ്. ആഫ്രിക്കക്ക് വാമൊഴി ചരിത്രമെയുള്ളൂവെന്നാണ് പൊതുബോധം. അതിന് അപവാദമായി ഞങ്ങളുടെ എഴുതപ്പെട്ട ചരിത്രമാണിവ. ചരിത്രത്തിന്റെ പിന്‍ബലമുള്ള സമൂഹമാണ് ഞങ്ങളെന്നതിന്‍റെ ഒരു പക്ഷേ ഏകതെളിവും ഇവ തന്നെയാണ്- ഗ്രന്ഥശേഖരത്തിന്‍റെ നിലവിലെ മേധാവി അബ്ദുലായെ സിസെ പറയുന്നു.  width=ദക്ഷിണാഫ്രിക്കയുടെ സഹായത്തോടെ പുതിയ ഒരു കെട്ടിടം സ്ഥാപനത്തിന് വേണ്ടി പണികഴിപ്പിച്ചത് 2009 ലാണ്. ആധുനിക മാതൃകയിലുള്ള ആ കെട്ടിടത്തിലേക്ക് രേഖകള്‍ മാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് തീവ്രഇസ്‌ലാമിസ്റ്റുകള്‍ ഈ പ്രദേശത്ത് ആക്രമണം നടത്തി പ്രവേശിച്ചത്. 2000 ത്തിലധികം രേഖകള്‍ അക്കാലത്തിനിടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നില്ല. ഏതായാലും പുതുതായി രേഖകള്‍ തത്കാലം അങ്ങോട്ട് നീക്കേണ്ടതില്ലെന്ന് സിസെ തീരുമാനിച്ചു. കൂടെ കൂട്ടാളികളുമൊത്ത് ചേര്‍‌ന്ന് മറ്റൊരു തീരുമാനവും എടുത്തു. പഴയ കെട്ടിടത്തിലെ ശേഖരം ആക്രമികളുടെ കണ്ണില്‍ പെടാതെ സൂക്ഷിക്കണം. അങ്ങനെയാണ് ശേഖരത്തിലെ രേഖകളോരോന്നായി സുരക്ഷിതതാവളത്തിലേക്ക് മാറ്റാന്‍ തുടങ്ങിയത്. സംസ്കൃതിയെ സൂക്ഷിച്ച്ത് ചാക്കില് ‍കെട്ടി; ഉദ്യമം ഏറ്റെടുത്തത് നിരക്ഷരനായ ഒരു വയോവൃദ്ധന് സ്ഥാപനത്തിലെ ഗ്രന്ഥാലയ നടത്തിപ്പുകാരനായ ഒരു 70 കഴിഞ്ഞ അബ്ബ ആല്‍ഹാദിയുണ്ട്. കഴിഞ്ഞ നാല്‍പതു വര്‍ഷമായി ഗ്രന്ഥാലയം തുറക്കുന്നതും വൃത്തിയാക്കുന്നതുമെല്ലാം അക്ഷരാഭ്യാസമില്ലാത്ത ഈ വയോവൃദ്ധനാണ്. കഴിഞ്ഞ് ആഗസ്ത് മുതല്‍ അല്‍ഹാദി പുതിയൊരു പരിപാടി തുടങ്ങി. മാര്‍ക്കറ്റില്‍ നിന്ന് അരിയുടെയും ചോളത്തിന്റെയും ഒഴിഞ്ഞ ചാക്കുകള്‍ സംഘടിപ്പിച്ച് ശേഖരത്തിലെ രേഖകളോരോന്നായി അതില്‍ നിറയ്ക്കാന്‍ തുടങ്ങി. രാത്രിയാകുമ്പോള്‍ അങ്ങാടിയിലെ പച്ചക്കറി കച്ചവടക്കാര്‍ ഉപയോഗിക്കുന്ന ഉന്തുവണ്ടിയെടുത്ത് ചാക്കുകള്‍ അതില് ‍കയറ്റി അങ്ങാടിയിലൂടെ ഉന്തിക്കൊണ്ടുവരും. അത് പിന്നെ ലോറിയും ബോട്ടുമെല്ലാം ഉപയോഗിച്ച് മാലിയുടെ തലസ്ഥാനമായ ബമാകോയിലേക്ക് കയറ്റിയയച്ചു. രണ്ടാഴ്ച അവിശ്രമം പണിയെടുത്താണ് അല്‍ഹാദിയും കൂട്ടുകാരും ഈ സാഹസം പൂര്‍ത്തിയാക്കിയതത്രെ. തിമ്പുക്തുവില്‍ നിന്ന് ഏറെ മൈലുകള്‍ അപ്പുറത്താണ്  ബമാകോ. അവിടെ മാത്രമെ ശേഖരം സുരക്ഷിതമാകൂ എന്നവര്‍ക്ക് തോന്നി. ‘ഈ രേഖകളുടെ സംരക്ഷണത്തിനായി നീക്കിവെച്ചതാണ് എന്റെ ജീവിതം. വര്‍ഷങ്ങളായി അവയാണെന്റെ കൂട്ട്. അവ നഷ്ടപ്പെടുമെന്ന തോന്നലിന്റെ വക്കിലെത്തിയപ്പോള്‍ ഏറെ വേദനിച്ചു. ഏതായാലും നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള സുരക്ഷിതമായ ഒരു ഇടത്ത് അവയെ എത്തിക്കാനായതില് ഏറെ സന്തോഷം തോന്നുന്നു’- അല്‍ഹാദി തന്റെ സന്തോഷം മറച്ചുവെക്കുന്നില്ല.  width=സ്ഥാപനത്തിലെ ശേഖരത്തിന്റെ 5 ശതമാനം മാത്രമെ ആക്രമികള്‍ക്ക് തീയിട്ട് നശിപ്പിക്കാനായുള്ളൂവെന്ന് തറപ്പിച്ചു പറയുന്നു മേധാവിയായ സിസെ. എന്നുമാത്രമല്ല, പുതിയ കെട്ടിടത്തിലേക്ക് നീക്കിയ മിക്കവാറും രേഖകളെല്ലാം ഇതിനകം ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നും തീയിട്ട് നശിപ്പിക്കപ്പെട്ടുവെങ്കില്‍ പോലും അവയുടെയെല്ലാം ഡിജിറ്റല് ‍രൂപങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നും സിസെ തത്കാലം സമാധാനിക്കുന്നു. ‘തിമ്പുക്തിവിന് വേണ്ടിയാണ് ഞാനീ ശേഖരം സംരക്ഷിക്കാന്‍ ശ്രമിച്ചത്, എന്റെ രാജ്യത്തിന് വേണ്ടിയും. അതിനെല്ലാം പുറമെ മൊത്തം മനുഷ്യകുലത്തിന് വേണ്ടിയാണ് ഈ ഉദ്യമം നടത്തിയത്. കാരണം വിവരം, അത് മനുഷ്യകുലത്തിന്റെ മൊത്തം പൊതുസ്വത്താണ്. അതിന് ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തി വരച്ചുകൂടാ’ മന്‍ഹര്‍ യു.പി കിളിനക്കോട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter